❝ അവർ എന്നെ ഒരു ഫുട്ബോൾ കളിക്കാരനായി പരിഗണിച്ചിട്ടില്ല ❞ ; ബാഴ്സലോണക്കെതിരെ വിമർശനവുമായി മുൻ ബ്രസീലിയൻ താരം

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട ബാഴ്‌സലോണയ്ക്ക് അതിൽ നിന്നും കരകയറാനായി കടുത്ത തീരുമാനങ്ങൾ എടുത്തിരിക്കുകയാണ് . പക്ഷെ ഈ തീരുമാനങ്ങൾ പലരെയും പ്രകോപിതരാക്കി പ്രത്യേകിച്ച് ക്ലബ്ബിനെ പുറത്താക്കിയ കളിക്കാർ. സാമ്പത്തിക പ്രതിസന്ധി മൂലം മെസ്സിയാടക്കമുള്ള പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യാൻ പോലും ബാഴ്സക്കായിട്ടില്ല. ഇപ്പോഴിതാ കഴിഞ്ഞ മാസം ക്ലബ്ബിൽ നിന്നും നിന്നും പുറത്തു പോയ ബ്രസീലിയൻ താരം മാത്യൂസ് ഫെർണാണ്ടസ് ബാഴ്സയ്ക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ്. 10 മില്യൺ ഡോളറിനു ബ്രസീലിയൻ ക്ലബ് പാൽമീറാസിൽ നിന്നും എത്തിയ താരം ബുസ്‌ക്വറ്റിന് പകരക്കാരൻ എന്ന് അക്കാലത്ത് പറഞ്ഞിരുന്നു.. ജൂണിൽ ക്ലബ് തന്റെ അഞ്ച് വർഷത്തെ കരാർ റദ്ദാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു.23 കാരന് ഇത് വലിയ ഞെട്ടലുണ്ടാക്കി ബാഴ്സയിലേക്കുള്ള സ്വപ്ന നീക്കം ഒരു ദുരന്തമായി തീർന്നുപോയി. ഈ മാസം ആദ്യം പാൽമിറാസിലേക്ക് മടങ്ങിയ ശേഷം ഫെർണാണ്ടസ് ബാഴ്സയ്ക്കെതിരെ വിമർശനവുമായി എത്തിയത്.

“എനിക്ക് ഇമെയിൽ വിലാസം ഉണ്ടോ എന്ന് ചോദിച്ച് ഒരു ക്ലബ് സ്റ്റാഫിൽ നിന്ന് എനിക്ക് ഒരു സന്ദേശം ലഭിച്ചു. ഞാൻ അത് സ്ഥിരീകരിച്ചു തുടർന്ന് എനിക്ക് ടെർമിനേഷൻ ലെറ്റർ ലഭിച്ചു. തുടക്കത്തിൽ എനിക്ക് മനസ്സിലായില്ല ,ഞാൻ ഇത് എന്റെ മാനേജർക്കും അഭിഭാഷകനും അയച്ചു അപ്പോഴാണ് ഇത് ടെർമിനേഷൻ ലെറ്റർ ആണെന്ന് സവർ പറഞ്ഞത്. ബോർഡ് എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല, വിളിക്കണോ സംസാരിക്കാനോ അവർ തയ്യാറായില്ല. ക്ലബ്ബിന്റെ ഭാഗത്തു നിന്നും അൺ- പ്രൊഫെഷനലായ സമീപനമാണ് ഉണ്ടായതെന്നും ,മോശവും ,വൃത്തികെട്ടതായിരുന്നുവെന്ന് ഞാൻ കരുതുന്നു” ഒരു അഭിമുഖത്തിൽ മാത്യൂസ് ഫെർണാണ്ടസ് പറഞ്ഞു.

ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കണമെന്നത് തന്റെ സ്വപ്നമാണെന്ന് മാത്യൂസ് ഫെർണാണ്ടസും വെളിപ്പെടുത്തി. എന്നിരുന്നാലും, കറ്റാലൻസിൽ ചേർന്നപ്പോൾ അദ്ദേഹത്തോട് ക്ലബ് വളരെ മോശമായി പെരുമാറി. “ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കുക എന്നത് കുട്ടിയായിരിക്കുമ്പോൾ എന്റെ സ്വപ്നം ആയിരുന്നു.ഞാൻ അവിടെ എത്തിയപ്പോൾ എന്നെ ഒരു ഫുട്ബോൾ കളിക്കാരനെപ്പോലെ പരിഗണിച്ചില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.“എനിക്ക് തുല്യമായി പരിഗണിക്കപ്പെടണം, മറ്റു താരങ്ങൾ ക്ലബ്ബിലേക്ക് എത്തിയപ്പോൾ അവരെ അവതരിപ്പിച്ചു എന്നാൽ എന്റെ കാര്യത്തിൽ അതുണ്ടായില്ല അതിൽ ഞാൻ അല്പം അസ്വസ്ഥനായിരുന്നു.ഒരു പുറത്തു നിന്നുള്ള ആളായാണ് അവർ എന്നെ കണ്ടത് അവിടെ ചെന്നപ്പോൾ അവർ എന്നോട് വ്യത്യസ്തമായി പെരുമാറി … “ഫെർണാണ്ടസ് കൂട്ടിച്ചേർത്തു.

2020 ജനുവരിയിൽ പാൽമീറാസിൽ നിന്ന് ബാഴ്സലോണയിൽ എത്തിയ മാത്യൂസ് ഫെർണാണ്ടസിനെ സ്വന്തമാക്കുന്നത്.2019-2020 സീസണിന്റെ രണ്ടാം പകുതി റിയൽ വല്ലാഡോളിഡിൽ വായ്‌പക്ക് അയക്കുകയും ചെയ്തു. 2020-2021 കാമ്പെയ്‌നിന് മുന്നോടിയായി ബ്രസീലിയൻ ക്യാമ്പ് നൗവിലേക്ക് മടങ്ങിയെങ്കിലും സീസണിലുടനീളം വെറും ഏഴ് മിനിറ്റ് മാത്രമാണ് കളിച്ചത്.മോശം സാമ്പത്തിക സ്ഥിതി കാരണം ഈ വേനൽക്കാലത്ത് ബാർസ കരാർ അവസാനിപ്പിക്കുകയും ചെയ്തു. ബാഴ്സയിൽ നിന്നും പോയ താരം പാൽമീറാസുമായി നാലര വർഷത്തെ കരാറിൽ ഒപ്പുവെച്ചു.2025 ഡിസംബർ വരെ ക്ലബിൽ തുടരും.

Rate this post