” ഭാഗ്യമില്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ് , നിർഭാഗ്യം കൊണ്ട് മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ഹൈദെരാബാദിനെതിരെ പരാജയപ്പെട്ടത് “

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഹൈദരാബാദ് കീപ്പർ കട്ടി മണി ഗോൾ പോസ്റ്റിൽ കട്ടിയായി തന്നെ നിന്നതോടെ കേരളം ഒന്നാം സ്ഥാനക്കാരോട് പൊരുതി വീണു. ഹൈദരാബാദ് എഫ്സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്.ഈ ജയത്തോട് കൂടി സെമി ഫൈനൽ സ്പോട്ട് ഹൈദരാബാദ് എഫ്സി ഉറപ്പിച്ചു. പരാജയത്തോടെ ബ്ലാസ്റ്റേഴ്സിന്റെ പ്ലെ ഓഫ്‌ പ്രവേശനം തുലാസിലായിരിക്കുകയാണ്.

ഹൈദരാബാദ് എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് മനോഹരമായി കളിച്ചു, പക്ഷേ നിർഭാഗ്യവശാൽ ഫലം അനുകൂലമായില്ല. ബ്ലാസ്റ്റേഴ്സ് തീർച്ചയായും മികച്ച ടീമായിരുന്നു അവർ തന്നെ ഗെയിം നിയന്ത്രിക്കുകയും ചെയ്തു , ധാരാളം ഗോളവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്‌തെങ്കിലും നിര്ഭാഗ്യവും ഫിനിഷിങ്ങിന്റെ പോരായ്മകൊണ്ടും ഗോൾ മാത്രം അകന്നു നിന്നു . ഇന്നലെ ബ്ലാസ്റ്റേഴ്‌സ് മികച്ച ഫുട്ബോൾ കളിക്കുകയും അവരുടെ ശരിയായ ഉദ്ദേശ്യം കാണിക്കുകയും ചെയ്തു, പക്ഷേ ഭാഗ്യം ബ്ലാസ്റ്റേഴ്സിന്റെ പക്ഷത്തായിരുന്നില്ല.ഒടുവിൽ ഒന്നാന്തരമെന്നു പറയേണ്ടുന്നൊരു ഗോൾ പിറന്നുവെങ്കിലും സമയംതെല്ലു വൈകിപ്പോയിരുന്നു .

ഭാഗ്യം ബ്ലാസ്റ്റേഴ്‌സിന്റേതായിരുന്നെങ്കിൽ, അൽവാരോ വാസ്‌ക്വെസിന്റെ വോളിയും ചെഞ്ചോ ഗിൽറ്റ്‌ഷെന്റെ സ്‌ക്രീമറും പോസ്റ്റിൽ തട്ടാതെ ഗോൾ ആയി മാറിയേനെ.ഫുട്ബോളിൽ ഭാഗ്യത്തിന് വലിയ പങ്കുണ്ട്. ചിലപ്പോൾ എത്ര നന്നായി കളിച്ചാലും ദൗർഭാഗ്യം വിജയസാധ്യതകളെ ഇല്ലാതാക്കും.ലീഗിലെ ഫ്രീ സ്‌കോറിങ് ടീമുകളിലൊന്നാണ് ഹൈദരാബാദ്. എന്നിരുന്നാലും. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളെ പ്രതിരോധിക്കാൻ അവർ ബുദ്ധിമുട്ടി.

പ്ലേ ഓഫ് ബർത്ത് ബുക്ക് ചെയ്യാനുള്ള ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകൾ ഇപ്പോഴും സജീവമാണ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും ഇതുപോലെ കളിച്ചാൽ അവസാന നാലിൽ കടക്കും. മുംബൈ സിറ്റി എഫ്‌സിക്കും ചെന്നൈയിനും എഫ്‌സി ഗോവയ്‌ക്കും എതിരെ വിജയം നേടാമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.
ഇപ്പോഴത്തെ ഫോമിൽ മുംബയ്ക്കും ചെന്നൈയ്ക്കും ഗോവയ്ക്കുമൊന്നും താങ്ങാനാവുന്നതല്ല ബ്ലാസ്റ്റേഴ്സിന്റെ ഈ ആക്രമണ ഫുട്ബോൾ . എന്നാൽ ഭാഗ്യവും ബ്ലാസ്റ്റേഴ്സിനൊപ്പം നിന്നാൽ മാത്രമേ പ്ലെ ഓഫിലേക്കുള്ള യാത്ര സുഗമമാവുകയുള്ളു.

Rate this post