ഈ സീസണിലെ ബാലൊൻഡിയോർ പവർ റാങ്കിങ്ങിന്റെ ആദ്യ പത്ത് സ്ഥാനക്കാരുടെ ലിസ്റ്റ് പുറത്ത്

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിന് ഫ്രാൻസ് ഫുട്ബോൾ നൽകുന്ന ബാലൺ ഡി’ഓർ പുരസ്കാരം കരീം ബെൻസിമ കരസ്ഥമാക്കിയിരുന്നു.കഴിഞ്ഞ സീസണിലെ ഉജ്ജ്വല പ്രകടനമാണ് ഈ റയൽ താരത്തിന് ബാലൺഡി’ഓർ ആദ്യമായി സ്വന്തമാക്കാൻ സഹായകരമായത്. ഇനി ഈ സീസണിൽ ആരായിരിക്കും ഈ പുരസ്കാരം സ്വന്തമാക്കുക എന്നുള്ളതാണ് അറിയേണ്ട കാര്യം.

തീർച്ചയായും ഈ സീസണിലാണ് ഖത്തർ വേൾഡ് കപ്പ് നടക്കുന്നത്. വേൾഡ് കപ്പും അതുപോലെതന്നെ ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടവുമൊക്കെയാണ് ഇത്തവണത്തെ ബാലൺ ഡി’ഓർ പുരസ്കാര ജേതാവിനെ തീരുമാനിക്കുന്നതിൽ വളരെ വലിയ പങ്ക് വഹിക്കുക.

ഫുട്ബോൾ മീഡിയയായ ഗോൾ ഓരോ സീസണിലും ബാലൺ ഡി’ഓർ പവർ റാങ്കിംഗ് പുറത്തു വിടാറുണ്ട്.കഴിഞ്ഞ സീസണിലെ പുരസ്കാരം സമ്മാനിച്ചതിന് പിന്നാലെ ഈ സീസണിലെ പവർ റാങ്കിംഗ് ഇവർ ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് പുറത്തുവിട്ടിട്ടുള്ളത്.ലയണൽ മെസ്സി തന്നെയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയിട്ടുള്ളത്.

ഈ സീസണിൽ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി 12 ഗോളുകളും 8 അസിസ്റ്റുകളുമാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. 20 കോൺട്രിബ്യൂഷനുകൾ ഇപ്പോൾ തന്നെ നടത്തിക്കഴിഞ്ഞു.രണ്ടാം സ്ഥാനത്ത് നെയ്മർ ജൂനിയർ വരുന്നു. 13 ഗോളുകളും 11 അസിസ്റ്റുകളും ആണ് നെയ്മർ നേടിയിട്ടുള്ളത്. മൂന്നാമത് എംബപ്പെയും നാലാമത് ഹാലന്റും വരുന്നു.ആദ്യത്തെ 10 സ്ഥാനങ്ങളിൽ ഉള്ളവരെ താഴെ നൽകുന്നു.

10-Phil Foden (Manchester City)In 2022-23: Seven goals, three assists.9-Mohamed Salah (Liverpool)In 2022-23: 11 goals, four assists. Won Community Shield.8-Karim Benzema (Real Madrid)In 2022-23: Five goals, one assist.7-Kevin De Bruyne (Manchester City)In 2022-23: Two goals, 12 assists. 6-Vinicius Junior (Real Madrid)In 2022-23: Seven goals, five assists.5-Robert Lewandowski (Barcelona)In 2022-23: 14 goals, four assists.4-Erling Haaland (Manchester City)In 2022-23: 21 goals, three assists.3-Kylian Mbappe (Paris Saint-Germain)In 2022-23: 13 goals, one assist.2-Neymar (Paris Saint-Germain)In 2022-23: 13 goals, 11 assists.1-Lionel Messi (Paris Saint-Germain)In 2022-23: 12 goals, eight assists

Rate this post