മെസ്സിയെക്കാൾ കൂടുതൽ ബാലൺ ഡി ഓർ നേടാൻ അർഹൻ ഈ താരം : ഡാനി ആൽവസ്

ബയേൺ മ്യൂണിക്കിന്റെ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കിയെ പിന്നിലാക്കി അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി ഏഴാം ബാലൺ ഡി ഓർ സ്വന്തമാക്കി.അവാർഡ് നേട്ടത്തോടെ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരം എന്ന സ്ഥാനം കൂടുതൽ ഊട്ടിയുറപ്പിക്കാനും പിഎസ്ജി താരത്തിന് സാധിക്കുകയും ചെയ്തു. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൻ ഡിയോർ നേടുന്ന താരമെന്ന നേട്ടം ഏഴു ആയി ഉയർത്താൻ താരത്തിന് ആയി.അവസാന നിമിഷം വരെ ഉദ്വേഗം നിറച്ചാണ് ഇത്തവണത്തെ 2021ലെ ബാലൻ ഡി ഓർ പുരസ്‌കാര പ്രഖ്യാപനം നടന്നത്.

എന്നാൽ ബാഴ്‌സലോണയിൽ മെസ്സിയുടെ സഹ താരമായ ഡാനി ആൽവസിന്റെ അഭിപ്രായത്തിൽ മെസ്സിയെക്കാൾ കൂടുതൽ ഈ അവാർഡിന് അർഹൻ ഡാനിഷ് മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്‌സൺ ആണെന്നാണ്. കോപ്പൻഹേഗനിലെ പാർക്കനിൽ ഫിൻലൻഡുമായുള്ള ഡെന്മാർക്കിന്റെ യൂറോ 2020 ഏറ്റുമുട്ടലിനിടെ ഹൃദയാഘാതത്തെ തുടർന്ന് 29 കാരനായ എറിക്സൻ മൈതാനത്ത് കുഴഞ്ഞുവീഴുകയും ഹൃദയസ്തംഭനത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു. ഇന്റർ മിലാൻ മിഡ്ഫീൽഡർക്ക് പിച്ചിൽ CPR കൊടുക്കുകയും , പിരിമുറുക്കം നിറഞ്ഞ നിമിഷത്തിൽ എറിക്സനെ പുനരുജ്ജീവിപ്പിക്കാൻ ഡെൻമാർക്കിന്റെ മെഡിക്കൽ ടീം ഡീഫിബ്രില്ലേഷൻ ഉപയോഗിച്ചു.

മെസ്സി ബാലൺ ഡി ഓർ നേടുമെന്നുറപ്പാണെന്ന് ഞാൻ കരുതുന്നു,” ആൽവസ് പറഞ്ഞു. “സത്യം പറഞ്ഞാൽ, ഈ വർഷം എനിക്ക് എല്ലാ വ്യക്തിഗത അവാർഡുകളും എറിക്‌സണ് കൊടുക്കണം എന്നായിരുന്നു ആഗ്രഹം.കാരണം ഫുട്ബോളിനേക്കാൾ ജീവിതമാണ് കൂടുതൽ പ്രധാനമെന്ന സന്ദേശം നമുക്ക് എല്ലാവരിലും എത്തിക്കണമായിരുന്നു” സ്കൈ സ്‌പോർട് ഇറ്റാലിയയോട് (ഫുട്‌ബോൾ ഇറ്റാലിയ വഴി) സംസാരിച്ച ആൽവസ് പറഞ്ഞു.

“ഇത് മുഴുവൻ ഫുട്ബോൾ ലോകത്തിനും ഒരു ശക്തമായ സന്ദേശമായിരിക്കും, ആളുകൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്ന ഒന്ന് കൂടിയായിരിക്കും ഇത്.”മെസ്സിയാണ് ഏറ്റവും മികച്ചത്, അവൻ 20 വർഷമായി തുടരുന്നു, പക്ഷേ എറിക്‌സൺ അത് നേടിയാൽ എല്ലാവർക്കും അത് നന്നായിരിക്കും” ആൽവസ് കൂട്ടിച്ചേർത്തു.38 കാരനായ ബ്രസീലിയൻ റൈറ്റ് ബാക്ക് അഞ്ചു വർഷത്തിന് ശേഷം ബാഴ്സലോണയിലേക്ക് മടങ്ങിയെത്തിയിരുന്നു.മുൻ യുവന്റസ്, പിഎസ്ജി താരം ബാഴ്‌സലോണയിലെ തന്റെ ആദ്യ സ്പെല്ലിൽ ആറ് ലാ ലിഗ കിരീടങ്ങളും മൂന്ന് ചാമ്പ്യൻസ് ലീഗുകളും നാല് കോപ്പ ഡെൽ റേകളും നാല് സ്പാനിഷ് സൂപ്പർ കപ്പുകളും ഉയർത്തി.

2.8/5 - (9 votes)