❝ഇനിയും ഒരു അംഗത്തിന് ബാല്യമുണ്ട് , അത്ഭുതപ്പെടുത്തുന്ന റബോണ ഗോളുമായി മരിയോ ബലൊടെല്ലി❞| Mario Balotelli
ലോക ഫുട്ബോളിലെ പുതിയ സൂപ്പർ താരം എന്ന് വിശേഷിപ്പിച്ച താരമായിരുന്നു ഇറ്റാലിയൻ സ്‌ട്രൈക്കർ മരിയോ ബല്ലോട്ടെല്ലി. എന്നാൽ തന്റെ പ്രതിഭയോട് നീതി പുലർത്താൻ താരത്തിന് ഒരിക്കൽ പോലും സാധിച്ചിട്ടില്ല.മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ഇന്റർ മിലാൻ, എസി മിലാൻ തുടങ്ങിയ വമ്പൻ ക്ലബുകളിലൊക്കെ കളിച്ചെങ്കിലും ഒരിടത്തും തന്റെ മികവ് പൂർണമായും പുറത്തെടുക്കാൻ ഊ 31-കാരനായില്ല.
താരത്തിന്റെ കരിയറിൽ വിവാദങ്ങൾ ഒഴിയാതെ നിൽക്കുകയും ചെയ്തു. എന്നാൽ കളിക്കളത്തിൽ ആരാധകരെയും അനുയായികളെയും രസിപ്പിക്കുന്നതിൽ മരിയോ ബലോട്ടെല്ലി ഒരിക്കലും പരാജയപ്പെട്ടിരുന്നില്ല. തന്റെ കരിയറിൽ അത്ഭുതപ്പെടുത്തുന്ന പല ഗോളുകളും താരം നേടിയിട്ടുണ്ട്.ഇപ്പോൾ 31-കാരൻ വീണ്ടും തന്റെ പേര് വീണ്ടും വാർത്തകളിൽ നിറക്കുകയാണ്.ഞായറാഴ്ച ഗോസ്‌ടെപെ എസ്‌കെയ്‌ക്കെതിരായ ടർക്കിഷ് സൂപ്പർ ലിഗ് മത്സരത്തിൽ അദാന ഡെമിർസ്‌പോറിനായി ബലോട്ടെല്ലി അഞ്ച് ഗോളുകൾ നേടി.
അദ്ദേഹത്തെ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആക്കി മാറ്റിയത് ഒരു റാബോണ ഗോൾ ആണ്.അത്രക്ക് മനോഹരമായിരുന്നു തുർക്കിയിൽ ഇന്നലെ ബലൊടെല്ലി നേടിയ ഗോൾ. ബോക്‌സിന് പുറത്ത് നിന്ന് പിച്ചിന്റെ ഇടത് വശത്ത് പന്ത് എടുത്ത ബലൊടെല്ലി. മുന്നിലുള്ള ഡിഫൻഡറെ എട്ട് സ്റ്റെപ്പ് ഓവറുകളിലൂടെ വട്ടം കറക്കുന്നു. എന്നിട്ട് ഷോട്ട് തടയാൻ ശ്രമിച്ച ഡിഫൻഡറെയും ഗോൾകീപ്പറെയും കബളിപ്പിച്ച് ഒരു റബോണ ഷോട്ടിലൂടെ ഫിനിഷും.അസാമാന്യ മെയ്വഴക്കവും സാങ്കേതികത്വവും തികഞ്ഞ കാൽചുവടുകളാണ് ഈ ഗോളിനായി ബലോട്ടെല്ലി നടത്തിയത്.
Mario Balotelli scored ⚽️⚽️⚽️⚽️⚽️ today
— FIFA.com (@FIFAcom) May 22, 2022
Come for the stepovers😵💫
Stay for the rabona 😎@AdsKulubu | #Puskas pic.twitter.com/rgWtMvELQN
മത്സരത്തിൽ ആതിഥേയരായ അദാന ഡെമിർസ്‌പോർ, തരംതാഴ്ത്തൽ ഭീഷണിയുള്ള ഗോസ്‌റ്റെപെ എസ്‌കെയെ 7-0 ന് പരാജയപ്പെടുത്തി.മരിയോ ബലോട്ടെല്ലി ആഭ്യന്തര ലീഗിൽ തന്റെ ടീമായ അദാന ഡെമിർസ്‌പോറിനു വേണ്ടി 31 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ നേടിയിട്ടുണ്ട്. ആഭ്യന്തര ലീഗിൽ ഇറ്റാലിയൻ സ്‌ട്രൈക്കറും നാല് അസിസ്റ്റുകൾ നേടി. ബലോട്ടെല്ലിയെ സംബന്ധിച്ചിടത്തോളം, നിലവിലെ സീസൺ ഫലപ്രദമാണെന്ന് തോന്നുമെങ്കിലും അദ്ദേഹത്തിന്റെ ടീമായ അദാന ഡെമിർസ്‌പോർ നിലവിൽ 38 മത്സരങ്ങളിൽ നിന്ന് 55 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.
Mario Balotelli did this today 😳
— ESPN FC (@ESPNFC) May 22, 2022
(via @beINSPORTS_TR)pic.twitter.com/9yYIhB3JqD
2021-22 സീസണിന് മുന്നോടിയായി ഇറ്റാലിയൻ ക്ലബ് മോൺസയിൽ നിന്ന് സൗജന്യ ട്രാൻസ്ഫറിലാണ് മരിയോ ബലോട്ടെല്ലി ടർക്കിഷ് ക്ലബ്ബിൽ ചേർന്നത്. 2011 ൽ സെർജിയോ അഗ്യൂറോയുടെ 94 ആം മിനുട്ടിൽ ഗോളിൽ ക്വീൻസ് പാർക്ക് റേഞ്ചേഴ്‌സിനെതിരെ 3-2 ന് വിജയിച്ച് മാഞ്ചസ്റ്റർ സിറ്റി കിരീടം നേടിയപ്പോൾ പകരക്കാരനായി ഇറങ്ങിയ അര്ജന്റീന താരത്തിന്റെ ഗോളിന് അസിസ്റ്റ് നൽകിയത് ബല്ലോട്ടെല്ലിയായിരുന്നു.