കേരള ബ്ലാസ്റ്റേഴ്സിനെ നാണംകെടുത്തി ബാംഗ്ലൂരു എഫ്സി പരസ്യമായി ട്രോളുന്നു, തിരികെ മറുപടി നൽകി ബ്ലാസ്റ്റേഴ്‌സ് ആരാധകർ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ മത്സരത്തിൽ എഫ് സി ഗോവയെ രണ്ട് ഗോളുകൾക്ക് പിറകിൽ പോയതിന് ശേഷം നാലു ഗോളുകൾ തിരിച്ചടിച്ച് സ്വന്തം ആരാധകർക്ക് മുന്നിൽ കലൂർ ഹോം സ്റ്റേഡിയത്തിൽ തോൽപ്പിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തുടർച്ചയായി പരാജയങ്ങൾക്ക് ശേഷമാണ് വിജയം നേടിയെടുത്തത്. ഐഎസ്എല്ലിലെ തങ്ങളുടെ അടുത്ത മത്സരത്തിൽ മാർച്ച് രണ്ടിന് ബാംഗ്ലൂര് എഫ്സിയെയാണ് അവരുടെ സ്റ്റേഡിയത്തിൽ വച്ച് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്.

ബംഗളൂരുവിനെതീരെ സ്റ്റേഡിയത്തിൽ വച്ച് അവസാനമായി ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടിയ മത്സരമാണ് ഇപ്പോഴും ആരാധകരുടെ മനസ്സുകളിൽ നിന്നും മായാതെ കിടക്കുന്നത്. കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് മത്സരത്തിൽ ഇരു ടീമുകളും തമ്മിൽ ബാംഗ്ലൂരിന്റെ ഹോം സ്റ്റേഡിയത്തിൽ വച്ച് ഏറ്റുമുട്ടിയപ്പോൾ എക്സ്ട്രാ ടൈമിൽ ബാംഗ്ലൂര് നേടിയ ഗോൾ റഫറിയുടെ പിഴവാണ് എന്ന് ആരോപിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് പരിശീലകനും താരങ്ങളും മത്സരം പൂർത്തിയാകുന്നതിനുമുമ്പ് കളം വിട്ടുപോയി.

മാത്രമല്ല ഇരു ടീമുകളുടെയും ആരാധകർ തമ്മിലും ഈ സ്റ്റേഡിയത്തിൽ വച്ചാണ് പരസ്പരം ഏറ്റുമുട്ടിയത്. വീണ്ടും മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ ഇരു ടീമുകളും തമ്മിൽ ബംഗളൂരുവിന്റെ ഹോം സ്റ്റേഡിയത്തിൽ തമ്മിൽ ഏറ്റുമുട്ടാൻ ഒരുങ്ങുമ്പോൾ ആരാധകരുടെ മനസ്സുകളിലേക്ക് വീണ്ടും ഓടിയെത്തുകയാണ് കഴിഞ്ഞ വർഷങ്ങളിലെ ഓർമ്മകൾ. വേറെ വാശിയും വീറും നിറയുന്ന സൗത്ത് ഇന്ത്യൻ മത്സരം വളരെയധികം ആവേശത്തോടെ അരങ്ങേറും എന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം മത്സരത്തിന് മുൻപായി കേരള ബ്ലാസ്റ്റേഴ്സിന് സോഷ്യൽ മീഡിയയിലൂടെ ട്രോളി ബംഗളൂരു എഫ് സി മുന്നോട്ട് വന്നിരിക്കുകയാണ്. മത്സരം പാതിവഴിയിൽ നിർത്തിവച്ച ബ്ലാസ്റ്റേഴ്സ് പരിശീലകനും താരങ്ങളും കയറിപ്പോകുന്നത് ഉൾപ്പെടെയുള്ള വീഡിയോ പങ്കുവെച്ചു കൊണ്ടാണ് ബംഗളൂരു എഫ്സി ബ്ലാസ്റ്റേഴ്സിനെ ട്രോളിയത്. ഈയൊരു വീഡിയോ ബാംഗ്ലൂര് എഫ്സി തങ്ങളുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിൽ പങ്കജ് പിന്നാലെ ബ്ലാസ്റ്റേഴ്സ് ആരാധകരും ബാംഗ്ലൂരിനെതിരെ നിരവധി കമന്റുകൾ ഇടുന്നുണ്ട്.

Rate this post