❝നിർണായക പോരാട്ടത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയിൽ തളച്ച് ഐ എസ് എൽ ഡെവലപ്മെന്റ് ലീഗ് കിരീടം നേടി ബെംഗളൂരു എഫ് സി ❞| Kerala Blasters

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിലെ കിരീടം നിർണയിക്കുന്ന പോരാട്ടത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയിൽ തളച്ച് ബംഗളുരു എഫ് സി കിരീടം നേടി.ഗോൾ രഹിത സമനിലയിലാണ് കളി അവസാനിച്ചത്. ഇന്ന് വിജയിച്ചിരുന്നു എങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് കിരീടം സ്വന്തമാക്കാമായിരുന്നു.

ഇന്ന് ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് താരം മൊഹമ്മദ് ഐമന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടിയാണ് മടങ്ങിയത്. ഇതായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച അവസരം. ഈ സമനിലയോടെ ബെംഗളൂരു എഫ് സി 19 പോയിന്റുമായി ലീഗിൽ ഒന്നാമത് ഫിനിഷ് ചെയ്തു. 16 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് രണ്ടാമതും ഫിനിഷ് ചെയ്തു. ഇരു ടീമുകളും ഇംഗ്ലണ്ടിൽ വെച്ച നടക്കുന്ന നെക്സ്റ്റ് ജെൻ കപ്പിന് യോഗ്യത നേടി.

ഡെവലപ്മെന്റ് ലീഗിന്റെ അവസാനത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയ ബംഗളുരുവിനും ബ്ലാസ്റ്റേഴ്സിനും ടീമുകൾക്ക് ഈ വർഷാവസാനം യുണൈറ്റഡ് കിംഗ്ഡത്തിൽ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന നെക്സ്റ്റ് ജെൻ കപ്പിൽ പങ്കെടുക്കാനുള്ള അവസരം നൽകും.ഇന്ത്യയിലെ ഫുട്ബോൾ വികസനത്തിന് പിന്തുണ നൽകുന്നതിനായി ഹീറോ ഐഎസ്എല്ലുമായുള്ള ദീർഘകാല പങ്കാളിത്തത്തിന്റെ ഭാഗമായി പ്രീമിയർ ലീഗ് (PL) നെക്സ്റ്റ് ജെൻ കപ്പ് സംഘടിപ്പിക്കുന്നത് .ആർഎഫ് ഡെവലപ്‌മെന്റ് ലീഗിലെ മികച്ച രണ്ട് ടീമുകൾക്കൊപ്പം തിരഞ്ഞെടുത്ത PL ക്ലബ്ബ് യൂത്ത് ടീമുകൾ ചേരും, ഇത് ഇന്ത്യൻ കളിക്കാർക്ക് യുകെയിൽ കളിക്കാനും ലോകത്ത് ഏറ്റവുമധികം ആളുകൾ കാണുന്ന ഫുട്ബോൾ ലീഗിൽ നിന്ന് അക്കാദമി ടീമുകൾക്കെതിരെ മത്സരിക്കാനും അവസരം നൽകും.

ഏപ്രില്‍ 15ന് ആരംഭിച്ച ആര്‍ എഫ് ഡി എല്‍ ചാമ്പ്യന്‍ഷിപ്പ് മേയ് 12 വരെ നീണ്ടുനിന്ന ചാമ്പ്യൻഷിപ്പിൽ ഏഴ് ഐ എസ് എല്‍ ക്ലബ്ബുകളുടെ അണ്ടര്‍ 23 ടീമുകളും റിലൈന്‍സ് ഫൗണ്ടേഷന്‍ യംഗ് ചാംപ്‌സും (ആര്‍ എഫ് വൈ സി) ഉള്‍പ്പെടെ ആകെ എട്ട് ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരച്ചത് .കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിക്ക് ഒപ്പം ഹൈദാരാബാദ് എഫ് സി, എഫ് സി ഗോവ, മുംബൈ സിറ്റി എഫ് സി, ബംഗളൂരു എഫ് സി, ചെന്നൈയിന്‍ എഫ് സി, ജംഷഡ്പുര്‍ എഫ് സി ടീമുകളാണ് ഐ എസ് എല്ലില്‍ നിന്നുള്ളത്.

Rate this post