ആവേശപ്പോരാട്ടം സമനിലയിൽ ,ആദ്യ പാദ പ്ലേ ഓഫിൽ ബാഴ്‌സയും മാഞ്ചസ്റ്റർ യുണൈറ്റഡും ഒപ്പത്തിനൊപ്പം

യുവേഫ യൂറോപ്പ ലീഗിൽ ബാഴ്‌സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ക്യാമ്പ് നൗവിൽ നടന്ന മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി.ഇരു ടീമുകളുടെയും ഗോൾകീപ്പർമാർ മികച്ച സേവുകൾ നടത്തിയതിനാൽ മത്സരത്തിൽ അധികം ഗോളുകൾ പിറന്നില്ല.ഈ സീസണിൽ യൂറോപ്യൻ ഫുട്ബോൾ കണ്ട ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായിരുന്നു ക്യാമ്പ് നൗവിൽ അരങ്ങേറിയത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും ചില ശ്രമങ്ങൾ നടത്തിയെങ്കിലുംമത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും ചില ശ്രമങ്ങൾ നടത്തിയെങ്കിലും ഇരു ടീമുകൾക്കും ഗോളൊന്നും നേടാനായില്ല. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ 50-ാം മിനിറ്റിൽ മാർക്കോസ് അലോൻസോ ബാഴ്‌സലോണയ്ക്ക് ലീഡ് നൽകി. റാഫിൻഹയുടെ അസിസ്റ്റിൽ അലോൻസോ സ്കോർ ചെയ്തു. എന്നാൽ 2 മിനിറ്റിന് ശേഷം മാർക്കസ് റാഷ്ഫോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു.

കളിയുടെ 59-ാം മിനിറ്റിൽ ബാഴ്‌സലോണ ഡിഫൻഡർ ജൂൾസ് കൗണ്ടെ സെൽഫ് ഗോൾ വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും ലീഡ് നൽകി. എന്നാൽ ബാഴ്‌സലോണയുടെ തുടർച്ചയായ ശ്രമങ്ങൾക്കൊടുവിൽ എഴുപതാം മിനിറ്റിൽ റഫിൻഹ മനോഹരമായ ഗോൾ നേടി ബാഴ്‌സലോണയ്ക്ക് സമനില നേടിക്കൊടുത്തു. ഇതിന് ശേഷവും ഇരു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല.

മത്സരത്തിൽ ബാഴ്‌സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും 18 ഷോട്ടുകൾ വീതമെടുത്തു. ഇതിൽ ബാഴ്‌സലോണ 8 ഓൺ ടാർഗറ്റ് ഷോട്ടുകൾ എടുത്തപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് 5 ഓൺ ടാർഗറ്റ് ഷോട്ടുകൾ എടുത്തു. അതേസമയം, മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ മൂന്ന് തവണയും ബാഴ്‌സലോണ താരങ്ങൾ രണ്ട് തവണയും മഞ്ഞക്കാർഡ് കണ്ടു. ഇരു ടീമുകളും തമ്മിലുള്ള രണ്ടാം റോഡ് മത്സരം ഫെബ്രുവരി 23ന് നടക്കും.