ഇതിഹാസങ്ങൾ മുഖാമുഖം വരുന്ന ഗ്രൂപ്പിൽ നിന്നും ആരൊക്കെ മുന്നേറും, ബാഴ്സലോണ പരിശീലകൻ പറയുന്നു

ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പുകളുടെ നറുക്കെടുപ്പു പൂർത്തിയായപ്പോൾ ഏവരുടെയും ശ്രദ്ധയാകർഷിച്ചത് ‘ജി’ ഗ്രൂപ്പാണ്. ബാഴ്സയും യുവൻറസും ഒരേ ഗ്രൂപ്പിലായതോടെ വളരെക്കാലത്തിനു ശേഷം മെസിയും റൊണാൾഡോയും മുഖാമുഖം വരുന്ന പോരാട്ടങ്ങൾക്കാണ് ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടം തന്നെ സാക്ഷ്യം വഹിക്കുക.

റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടതിനു ശേഷം ആദ്യമായാണ് ഇരു താരങ്ങളും മുഖാമുഖം വരുന്നത്. മെയ് 2018ലാണ് ഇരുവരും അവസാനമായി ഒരു മത്സരത്തിൽ കളിച്ചത്. അതിനു പുറമേ ആദ്യമായാണ് ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഇരു താരങ്ങളും പോരാടുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

ബാഴ്സയും യുവന്റസുമാണ് ഗ്രൂപ്പിലെ മികച്ച ടീമുകളെന്നും അതുകൊണ്ടു നറുക്കെടുപ്പിൽ സംതൃപ്തനാണെന്ന് കൂമാൻ പ്രതികരിച്ചു. ഗ്രൂപ്പിലെ മറ്റു ടീമുകൾക്ക് ബാഴ്സക്കും യുവന്റസിനുമെതിരെ കളിക്കുന്നതിൽ സന്തോഷമുണ്ടെങ്കിൽ ബാഴ്സക്കും യുവന്റസിനും അതു മാത്രം പോരെന്നും അടുത്ത ഘട്ടത്തിലേക്കു മുന്നേറേണ്ടത് അത്യാവശ്യമാണെന്നും കൂമാൻ പറഞ്ഞു.

പ്യാനിച്ച്, ആർതർ എന്നിവർക്ക് മുൻ ക്ലബുകൾക്കെതിരായ പോരാട്ടം കൂടിയാണ് ഇതു സമ്മാനിക്കുക. ഡൈനാമോ കീവ്, പുതുമുഖങ്ങളായ ഫെറൻകവ്റോസ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.

Rate this post