സുവാരസിന്റെ ഒമ്പതാം നമ്പർ ബ്രൈത്വെയിറ്റിന്, പുജിന് പന്ത്രണ്ടാം നമ്പർ, ബാഴ്സയുടെ പുതിയ ജേഴ്സി നമ്പറുകൾ ഇങ്ങനെ.

എഫ്സി ബാഴ്സലോണയുടെ പുതിയ ജേഴ്സി നമ്പറുകൾ സ്ഥിരീകരിക്കപ്പെട്ടു. ക്ലബ് വിട്ട ലൂയിസ് സുവാരസിന്റെ ഒമ്പതാം നമ്പർ ജേഴ്സി മുന്നേറ്റനിര താരം മാർട്ടിൻ ബ്രൈത്വെയിറ്റിന് നൽകപ്പെട്ടു. പുതിയ സ്‌ട്രൈക്കറെ ടീമിൽ എത്തിക്കാൻ കഴിയാത്തതിനെ തുടർന്നാണ് ബ്രൈത്വെയിറ്റിന് ഒമ്പതാം നമ്പർ ജേഴ്സി നൽപ്പെട്ടത്. കൂടാതെ ഫസ്റ്റ് ടീമിലേക്ക് പുതുതായി പ്രൊമോഷൻ ലഭിച്ച റൊണാൾഡ് അരൗഹോ, റിക്കി പുജ്‌ എന്നിവരുടെയും ജേഴ്സി നമ്പറുകൾ സ്ഥിരീകരിക്കപ്പെട്ടു.

റൊണാൾഡ് അരൗഹോക്ക്‌ നമ്പർ നാലും റിക്കി പുജിന് നമ്പർ പന്ത്രണ്ടുമാണ് ലഭിച്ചിരിക്കുന്നത്. അന്റോയിൻ ഗ്രീസ്‌മാൻ ആണ് ഈ സീസണിൽ ഏഴാം നമ്പർ ജേഴ്സി അണിയുക. പുതിയ താരങ്ങളായ ഡെസ്റ്റ് രണ്ടാം നമ്പർ ജേഴ്സി അണിയുമ്പോൾ പ്യാനിക്ക് എട്ടാം നമ്പർ ജേഴ്സി അണിയും. കൂട്ടീഞ്ഞോ പതിനാലാം നമ്പർ ജേഴ്സി അണിയുമ്പോൾ ഫാറ്റി 22-ആം നമ്പർ ജേഴ്സി അണിയും. ബാഴ്‌സ താരങ്ങളുടെ ജേഴ്സി നമ്പർ, പേര്, ജനനതിയ്യതി, കരാർ, റിലീസ് ക്ലോസ് എന്നിവ യഥാക്രമം താഴെ നൽകുന്നു.

GOALKEEPERS

 1. Ter Stegen · 30/04/1992 (28) · 2022 · 180 Million
 2. Neto Murara · 19/07/1989 (31) · 2023 · 200 M

DEFENDERS

 1. Sergiño Dest · 03/11/2000 (19) · 2025 ·400 M 
 2. Gerard Piqué · 02/02/1987 (33) · 2022 · 500 M
 3. Ronald Araújo · 07/03/1999 (21) · 2023 · 200 M
 4. Clément Lenglet · 17/06/1995 (25) · 2023 · 300 M
 5. Jordi Alba · 21/03/1989 (31) · 2024 · 500 M
 6. Sergi Roberto · 07/02/1992 (28) · 2022 · 500 M
 7. Samuel Umtiti · 14/11/1993 (26) · 2023 · 500 M

24 · Junior Firpo · 22/08/1996 (24) · 2024 · 200 M

MIDFIELDERS

 1. Sergio Busquets · 16/07/1988 (32) · 2023 · 500 M
 2. Carles Aleñá · 05/01/1998 (22) · 2022 · 75 M
 3. Miralem Pjanic · 02/04/1990 (30) · 2024 · 400 M
 4. Riqui Puig · 13/08/1999 (21) · 2021 · 100 M
 5. Philippe Coutinho · 12/06/1992 (28) · 2023 · 400 M 
 6. Pedri Rodríguez · 25/11/2002 (17) · 2022 ·400 M
 7. Matheus Fernandes 30/06/1998 (22) · 2025 · 300 M
 8. Frenkie de Jong · 12/05/1997 (23) · 2024 · 400 M

FORWARDS 

 1. Antoine Griezmann · 21/03/1991 (29) · 2024 · 800 M
 2. Martin Braithwaite · 05/06/1991 (29) · 2024 · 300 M
 3. Leo Messi · 24/06/1987 (33) · 2021 · –
 4. Ousmane Dembélé · 15/05/1997 (23) · 2022 · 400 M
 5. Francisco Trincao · 29/12/1999 (20) · 2025 · 500 M
 6. Ansu Fati · 31/10/2002 (17) · 2022 · 400 M