ഞെട്ടിച്ച് സൗദി; കഴിഞ്ഞ സീസണിൽ ബാഴ്സയ്ക്ക് വേണ്ടി കളിച്ച യുവതാരം ഇനി സൗദി ക്ലബ്ബിൽ

പ്രായമേറിയ, അല്ലെങ്കിൽ കരിയറിന്റെ അവസാന കാലത്തുള്ള താരങ്ങളെയാണ് സൗദി ക്ലബ്ബുകൾ വാങ്ങിക്കുന്നതെന്നും അത് കൊണ്ട് സൗദി പണം യൂറോപ്യൻ ഫുട്ബോളിനെ യാതൊരു തരത്തിലും ബാധിക്കില്ലെന്നുള്ള ചില അഭിപ്രായങ്ങൾ യൂറോപ്പിൽ നിന്നും ഉയരുന്നുണ്ട്.

എന്നാൽ യൂറോപിൽ വമ്പൻ ഡിമാന്റുഉണ്ടായിരുന്ന ബ്രോൻസോവിച്ച്, വെരാറ്റി തുടങ്ങിയവരെ സ്വന്തമാക്കി സൗദി ക്ലബ്ബുകൾ യൂറോപ്പിലെ വിമർശനങ്ങൾക്ക് മറുപടി നൽകി. ഇപ്പോഴിതാ ലോക പ്രശസ്തമായ ലാമാസിയ അക്കാദിയിൽ പന്ത് തട്ടിയ താരത്തെ സ്വന്തമാക്കിയിരിക്കുകയാണ് സൗദി ക്ലബ്‌ അൽ അഖ്ദൂദ്. സ്പാനിഷ് താരം അലക്സ്‌ കൊല്ലാഡോയെയാണ് അൽ അഖ്ദൂദ് സ്വന്തമാക്കിയിരിക്കുന്നത്.

സ്പാനിഷ് ക്ലബ്‌ റയൽ ബെറ്റിസിൽ നിന്നും ലോൺ അടിസ്ഥാനത്തിലാണ് താരം സൗദിയിൽ എത്തുന്നത്. നേരത്തെ ബാഴ്സലോണയ്ക്ക് വേണ്ടിയും താരം പന്ത് തട്ടിയിരിന്നു. 2022-23 സീസണിൽ ബാഴ്സയ്ക്കായി പന്ത് തട്ടിയ അലക്സ് ട്രാൻസ്ഫർ കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് റയൽ ബെറ്റിസിൽ എത്തുന്നത്. ബെറ്റിസിൽ ഒരൊറ്റ മത്സരം പോലും താരം കളിച്ചിരുന്നില്ല.

അതിന് മുമ്പേ ഈ മധ്യനിര താരത്തെ ക്ലബ്‌ സൗദിയിലേക്ക് അയക്കുകയായിരുന്നു. 2029 വരെ ബെറ്റിസുമായി കരാറുള്ള ഈ 24 കാരൻ ലോൺ കാലാവധി പൂർത്തിയാക്കിയ ശേഷം സ്പെയിനിലേക്ക് മടങ്ങിയെത്തുമെന്നാണ് സൂചനകൾ.

1/5 - (1 vote)