വമ്പൻ ടീമുകൾക്ക് കാലിടറുന്നു, ബാഴ്സയും ലിവർപൂളും ചെൽസിയും ടോട്ടനവുമെല്ലാം പതറിപോയ മത്സരദിനം
യൂറോപ്പ്യൻ ഫുട്ബോൾ സീസണിന്റെ പുതിയ ലാലിഗ സീസണിൽ ആദ്യ മത്സരത്തിൽ തന്നെ കാലിടറി നിലവിലെ സ്പാനിഷ് ലാലിഗ ചാമ്പ്യന്മാരായ എഫ് സി ബാഴ്സലോണ. എവേ സ്റ്റേഡിയത്തിൽ നടന്ന ഗെറ്റഫെക്കെതിരെയുള്ള മത്സരത്തിലാണ് എഫ്സി ബാഴ്സലോണ ഗോൾരഹിത സമനില നേരിട്ടത്.
എതിർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപായി ബാഴ്സലോണയുടെ ബ്രസീലിയൻ താരം റഫീഞ്ഞ റെഡ് കാർഡ് വാങ്ങി പുറത്തായി. രണ്ടാം പകുതി ആരംഭിച്ചു അല്പം മിനിറ്റ് പിന്നിടവേ ഗെറ്റാഫെ താരമായ മാറ്റയും റെഡ് കാർഡ് കണ്ട് പുറത്തായി. മത്സരത്തിലൂടെനീളം ഇരു ടീമുകൾക്കും ഗോൾവല ചലിപ്പിക്കാൻ കഴിയാതെ വന്നതോടെ മത്സരം സമനിലയിൽ അവസാനിച്ചു പോയിന്റ് പങ്കിട്ടു.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് നടന്ന മത്സരങ്ങളിൽ തകർപ്പൻ സമനിലയാണ് ആരാധകർക്ക് ഇന്നലെ കാണാനായത്. ബ്രന്റ്ഫോഡിന്റെ മൈതാനത്ത് വച്ച് നടന്ന മത്സരത്തിൽ രണ്ടു ഗോളുകളുടെ ആവേശസമനിലയാണ് ബ്രെന്റ്ഫോഡ് vs ടോട്ടനം ഹോട്സ്പർ മത്സരത്തിൽ പിറന്നത്. ആദ്യ പകുതിയിലാണ് മത്സരത്തിലെ നാലു ഗോളുകളും വരുന്നത്, രണ്ടാം പകുതിയിൽ വിജയ ഗോളിനുവേണ്ടി ഇരുടീമുകളും കളിച്ചെങ്കിലും ഗോൾ നേടാൻ ആയില്ല.
Cuti getting our first @premierleague goal of 23/24! ⚔️ pic.twitter.com/Piy3qJaEHw
— Tottenham Hotspur (@SpursOfficial) August 13, 2023
ഇംഗ്ലീഷ് പ്രീമിയർ ലീഗ് നടന്ന മറ്റൊരു ആവേശകരമായ മത്സരത്തിൽ ചെൽസി vs ലിവർപൂൾ എന്നിവർ സമനിലയിൽ പിരിഞ്ഞു. ഫുട്ബോൾ ആരാധകരെ ത്രസിപ്പിച്ച മത്സരത്തിൽ പതിനെട്ടാം മിനിറ്റിൽ ഡയസിന്റെ ഗോളിലൂടെ ലീഡ് എടുത്ത ലിവർപൂളിനെതിരെ 37 മിനിറ്റിൽ ഡിസാസിയുടെ ഗോളിലൂടെ ചെൽസി ഹോം സ്റ്റേഡിയത്തിൽ സമനില നേടുകയായിരുന്നു. രണ്ടാം പകുതിയിൽ ഗോളുകൾ ഒന്നും നേടാൻ ആവാതെ വന്നതോടെ വളരെയധികം ആവേശകരമായ മത്സരം ഒരു ഗോളിന് സമനിലയിൽ അവസാനിച്ചു.