ബാഴ്‌സലോണയിലേക്ക് സെൻസേഷണൽ തിരിച്ചുവരവ് നടത്താൻ ലയണൽ മെസ്സി , പക്ഷെ…. |Lionel Messi

ട്രാൻസ്ഫർ വിപണിയിൽ കോളിളക്കം സൃഷ്‌ടിച്ച നീക്കത്തിലൂടെയാണ് അർജന്റീന ലോകകപ്പ് ജേതാവ് ലയണൽ മെസ്സി ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയിൽ നിന്ന് ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള എംഎൽഎസ് ടീമായ ഇന്റർ മിയാമിയിലേക്ക് മാറിയത്.

പി‌എസ്‌ജിയുമായുള്ള കരാർ അവസാനിച്ചതിന് ശേഷം മെസ്സിയെ ക്ലബ്ബിലേക്ക് തിരിച്ചുകൊണ്ടു വരാൻ ബാഴ്സലോണ കഠിനമായ ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല.ലാ ലിഗയിലെ എഫ്‌എഫ്‌പി നിയമങ്ങൾ കാരണം കരാർ നൽകുന്നതിൽ ബാഴ്സലോണ പരാജയപ്പെട്ടതോടെയാണ് മെസ്സി 2021 ൽ ഫ്രഞ്ച് ക്ലബ്ബിലേക്ക് ചേക്കേറിയത്. എന്നാൽ ക്ലബ് ഇതിഹാസം ലയണൽ മെസ്സിക്ക് ട്രിബൂട്ട് നൽകാനുള്ള തന്റെ പദ്ധതികളെക്കുറിച്ച് ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട പറഞ്ഞു.

ജോവാൻ ലാപോർട്ടയും ലിയോയുടെ ഏജന്റ് കൂടിയായ ജോർജ്ജ് മെസ്സിയും ചേർന്ന് ബാഴ്‌സലോണയിലെ തന്റെ സമാനതകളില്ലാത്ത നേട്ടങ്ങൾക്ക് അർജന്റീന താരത്തിന് ഒരു വലിയ ആദരവ് നൽകാൻ ഒരുങ്ങുകയാണ്.ഇപ്പോൾ നവീകരിച്ചുകൊണ്ടിരിക്കുന്ന ക്യാമ്പ് നൗവിന്റെ ഉദ്ഘാടന ദിനത്തിൽ മെസ്സിയെ ബാഴ്സയിലേക്ക് മടക്കി കൊണ്ടുവരാൻ ക്ലബ് പദ്ധതിയിടുന്നതായി ലാപോർട്ട ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്. ക്യാമ്പ് നൗ വലിയ നവീകരണ പ്രവർത്തനങ്ങൾക്ക് വിധേയമാകുന്നതിനാൽ അടുത്ത സീസണിൽ മോണ്ട്ജൂക്കിലെ ലൂയിസ് കമ്പനി സ്റ്റേഡിയത്തിൽ ബാഴ്സലോണ കളിക്കാൻ ഒരുങ്ങുകയാണ്.2025/26 കാമ്പെയ്‌നിൽ ക്യാമ്പ് നൗ പൂർണ്ണമായും പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

“ബാർസ എപ്പോഴും മെസ്സിയുടെ വീടായിരിക്കും.സ്‌പോട്ടിഫൈ ക്യാമ്പ് നൗവിന്റെ ഉദ്ഘാടന ദിവസം മെസ്സിക്ക് ട്രിബൂട്ട് നൽകാനുള്ള ഒരു മികച്ച തീയതിയായിരിക്കും, ”ലപോർട്ട ടിവി3യോട് പറഞ്ഞു.പിഎസ്ജിയിൽ കരാർ അവസാനിച്ചതോടെ കാറ്റലോണിയയിലേക്കുള്ള ഒരു സ്വപ്ന തിരിച്ചു വരവിനായി മെസ്സി തന്റെ മുൻ ടീമുമായി നിരവധി ചർച്ചകൾ നടത്തി.ബാഴ്‌സലോണയ്ക്ക് തന്നെ രജിസ്റ്റർ ചെയ്യാൻ ആവശ്യമായ ഫണ്ട് ഉണ്ടെന്ന് തനിക്ക് ബോധ്യപ്പെട്ടില്ലെന്ന് വെളിപ്പെടുത്തിയതിന് ശേഷം 36 കാരൻ അമേരിക്ക തെരഞ്ഞെടുക്കുകയായിരുന്നു.