‘വിനിഷ്യസാണ് ഒന്നാം നമ്പർ കളിക്കാരൻ’ : റയൽ മാഡ്രിഡ് താരത്തെ പുകഴ്ത്തി ബാഴ്സലോണ ഡിഫൻഡർ റൊണാൾഡ് അരോഹോ

ഈ സീസണിൽ 25 ലാലിഗ മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ മാത്രം വഴങ്ങിയ ബാഴ്‌സലോണ ബാക്ക്‌ലൈനിലെ ഒരു പ്രധാന കളിക്കാരനാണ് ഉറുഗ്വായൻ ഡിഫൻഡർ റൊണാൾഡ് അരോഹോ.കൂടാതെ 12 മത്സരങ്ങളിൽ ക്യാമ്പ് നൗവിൽ ഒരു ഗോളും മാത്രമാണ് വഴങ്ങിയത്.ഒക്ടോബറിൽ എസ്റ്റാഡിയോ സാന്റിയാഗോ ബെർണബ്യൂവിൽ റയൽ മാഡ്രിഡിനോട് 3-1 ക്ലാസിക്കോ തോൽവിയിലാണ് എട്ട് ഗോളുകളിൽ മൂന്നെണ്ണം വന്നത്.

ഈ മത്സരം അരോഹോക്ക് പരിക്കുമൂലം നഷ്ടമാകുകയും ചെയ്തിരുന്നു. പകരമിറങ്ങിയ സെർജി റോബർട്ടോയെ വിനീഷ്യസ് ജൂനിയർ വട്ടം കറക്കുകയും ചെയ്തു. റയൽ മാഡ്രിഡിനെതിരെ ഉറുഗ്വേ ഇന്റർനാഷണലിന് ഒരു പ്രത്യേക ദൗത്യമുണ്ട്.വിനീഷ്യസ് ജൂനിയറിനെ പിടിച്ചു കെട്ടുക എന്ന ജോലിയാണ് താരത്തിനുള്ളത്.ജനുവരിയിലെ 3-1 സ്പാനിഷ് സൂപ്പർ കപ്പ് വിജയത്തിലും ഈ മാസം ആദ്യം നടന്ന കോപ്പ ഡെൽ റേയുടെ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ 1-0 ന് വിജയിച്ചപ്പോഴും അദ്ദേഹം വിനിഷ്യസിനെ പിടിച്ചുകെട്ടി.

ESPN-ന് നൽകിയ അഭിമുഖത്തിൽ ബ്രസീലിയൻ താരത്തെ അരോഹോ പുകഴ്ത്തുകയും ചെയ്തു. നാളെ എൽ ക്ലാസിക്കോയിൽ ഇവർ രണ്ടു പേരും നേർക്കുനേർ വരുമ്പോൾ ആരാധകർക്ക് മികച്ച പോരാട്ടം കാണാനാവും. “നിലവിലെ വിനീഷ്യസ് ലോകത്തിലെ ഒന്നാം നമ്പർ ആക്രമണ കളിക്കാരനാണെന്ന് ഞാൻ കരുതുന്നു. അദ്ദേഹം വളരെ നല്ല കളിക്കാരനാണ്, വ്യക്തമായും അദ്ദേഹത്തിനെതിരെ കളിക്കുന്നത് ബുദ്ധിമുട്ടാണ്.പക്ഷേ, ഇതുപോലുള്ള മത്സരങ്ങളിൽ എന്റെ ഏറ്റവും മികച്ച പ്രകടനം നടത്താൻ ഞാൻ കഠിനാധ്വാനം ചെയ്യുന്നു. കാര്യങ്ങൾ നന്നായി നടക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്”അരോഹോ പറഞ്ഞു.

“ടീം നന്നായി പ്രവർത്തിക്കുന്നു, ഞാൻ നന്നായി പ്രവർത്തിക്കുന്നു, അത്തരമൊരു സുപ്രധാന ഗെയിമിൽ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.ഇത് വളരെ പ്രധാനപ്പെട്ട ഒരു ഗെയിമാണ്, കൂടാതെ ലാലിഗയിൽ കളിക്കാൻ കൂടുതൽ ഗെയിമുകൾ ശേഷിക്കാത്തതിനാൽ ഞങ്ങൾക്ക് വലിയ വിടവ് ഉണ്ടാക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു.ഞങ്ങൾ പ്രവർത്തിച്ചതിന്റെയെല്ലാം ഫലം ഇപ്പോൾ കാണുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.

“ബെർണബ്യൂവിൽ 4-0ന് ജയം. ഞങ്ങൾക്ക് ഇത് വളരെ പ്രധാനപ്പെട്ടതായിരുന്നു, കാരണം ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു, കൂടാതെ മാഡ്രിഡിനെതിരെ ഞങ്ങൾ നിരവധി മത്സരങ്ങൾ തോറ്റിരുന്നു. ആ കളി ഒരു വഴിത്തിരിവായിരുന്നുവെന്ന് ഞാൻ കരുതുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.

Rate this post