തോൽവിയിലും ലയണൽ മെസ്സി വിളികളുമായി ബാഴ്സലോണ ആരാധകർ |Lionel Messi

2022-23 യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് സ്റ്റേജുകളിൽ നിന്ന് പുറത്തായതിന് ശേഷം ബാഴ്‌സലോണ ആരാധകർ പാരീസ് സെന്റ് ജെർമെയ്‌ൻ സൂപ്പർ താരം ലയണൽ മെസ്സിയുടെ പേര് മുഴക്കികൊണ്ടിരുന്നു. ബുധനാഴ്ച ക്ടോറിയ പ്ലെസനെതിരായ ഇന്റർ മിലാൻ 4-0 ന് ഹോം ജയിച്ചതിനെ തുടർന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടങ്ങളിലേക്ക് യോഗ്യത നേടുന്നതിൽ ബാഴ്സലോണ പരാജയപ്പെട്ടു. തുടർന്ന് ക്യാമ്പ് നൗവിൽ വെച്ച് ഗ്രൂപ്പ് സിയിലെ പ്രമുഖരായ ബയേൺ മ്യൂണിക്കിനോട് 3-0 ന് ബാഴ്സ പരാജയപ്പെടുകയും ചെയ്തു.

പത്താം മിനിറ്റിൽ സാഡിയോ മാനെ സ്കോറിംഗ് തുറന്നപ്പോൾ, 31-ാം മിനിറ്റിൽ എറിക് മാക്സിം ചൗപോ-മോട്ടിംഗ് സന്ദർശകരുടെ ലീഡ് ഇരട്ടിയാക്കി. ഇഞ്ചുറി ടൈം ഗോളിലൂടെ ബെഞ്ചമിൻ പവാർഡ് അവരുടെ ഗോൾ പട്ടിക തികച്ചു.സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്ന് കരാർ നീട്ടാൻ കഴിയാതെ വന്നതോടെ 35 കാരനായ മെസ്സി കഴിഞ്ഞ വര്ഷം കറ്റാലൻ ക്ലബ് വിട്ടിരുന്നു.ഒരു സൗജന്യ ട്രാൻസ്ഫറിൽ അദ്ദേഹം പാരീസുകാർക്കൊപ്പം ചേർന്നു, ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനുമായി രണ്ട് വർഷത്തെ കരാർ ഒപ്പിട്ടു.പിഎസ്‌ജിയിലെ നിലവിലെ കരാർ അടുത്ത വേനൽക്കാലത്ത് അവസാനിക്കാനിരിക്കെ താരത്തെ ക്യാമ്പ് നൗവിലേക്ക് മടക്കി കൊണ്ട് വരാനുള്ള ശ്രമത്തിലാണ് ബാഴ്സലോണ.

പുതിയ പിഎസ്ജി മാനേജർ ക്രിസ്റ്റോഫ് ഗാൽറ്റിയറിന് കീഴിൽ മെസ്സി ഈ സീസണിൽ തകർപ്പൻ ഫോമിലാണ്.16 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 12 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ 150 മില്യൺ യൂറോയ്ക്ക് മുകളിൽ എട്ട് പുതിയ കളിക്കാരെ ടീമിലെത്തിച്ചിട്ടും ബാഴ്സ തുടർച്ചയായ രണ്ടാം സീസണിലും യൂറോപ്പ ലീഗിലേക്ക് താഴ്ത്തപെട്ടു.റോബർട്ട് ലെവൻഡോസ്‌കി, റാഫിൻഹ, ജൂൾസ് കൗണ്ടെ, ഫ്രാങ്ക് കെസ്സി, ആൻഡ്രിയാസ് ക്രിസ്റ്റൻസൻ, മാർക്കോസ് അലോൻസോ തുടങ്ങിയവരെയാണ് ക്ലബ് സ്വന്തമാക്കിയത്.

ലയണൽ മെസി ബാഴ്സ വിട്ടതിനു ശേഷം ബാഴ്സ രണ്ടാം തവണയാണ് ഗ്രൂപ്പ് സ്റ്റേജിൽ പുറത്താവുന്നത്.ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് സ്റ്റേജിൽ ഒരൊറ്റ മത്സരം മാത്രമേ വിജയിക്കാൻ കഴിഞ്ഞുള്ളൂവെന്നത് ബാഴ്‌സയുടെ മോശം ഫോമിന്റെ ആഴം വ്യക്തമാക്കുന്നു.മെസ്സി ബാഴ്സക്ക് ആരായിരുന്നു എന്നത് കഴിഞ്ഞ രണ്ടു സീസണിലെ അവരുടെ പ്രകടനത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും.

Rate this post