ബാഴ്സയുടെ തോൽവിയിൽ വിനീഷ്യസിനെ വെറുതെ വിടാതെ ബാഴ്സലോണ ആരാധകർ.

ഇന്നലെ ലാലിഗയിൽ നടന്ന എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്സലോണ അവരുടെ തട്ടകത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് റയൽ മാഡ്രിഡ് തോൽപ്പിച്ചിരുന്നു. ബെലിങ് ഹാമിന്റെ തകർപ്പൻ ഗോളുകളുടെ പിൻബലത്തിൽ ആയിരുന്നു റയൽ മാഡ്രിഡിന് വിജയം സമ്മാനിച്ചത്.

എന്നാൽ ബാഴ്സലോണ മറ്റൊരു പുലിവാല് കൂടി പിടിച്ചിരിക്കുന്നു,റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിന് വംശിയാധിക്ഷേപം നേരിട്ടതായി സ്പാനിഷ് ലീഗ് കണ്ടെത്തി. പ്രശ്നം ചർച്ച ചെയ്യാൻ വിനീഷ്യസ് ക്യാമ്പുമായി ലാലിഗ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇ എസ് പി എൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വംശിയാധിക്ഷേപങ്ങൾ കണ്ടെത്തുന്നതിനായി തുടക്കം മുതലേ ലാലിഗ പ്രവർത്തിക്കുന്നുണ്ടെന്നും സ്പാനിഷ് ലീഗ് വ്യക്തമാക്കി.

ബാഴ്‌സലോണയും ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കുകയും ആരോപണവിധേയരായ കുറ്റവാളികളെ കണ്ടെത്താൻ അന്വേഷണവുമായി സഹകരിക്കുമെന്ന് ഉറപ്പിക്കുകയും ചെയ്തു.’എതിരാളിയെ ബഹുമാനിക്കുന്നതുപോലുള്ള ഫുട്ബോളിന്റെയും കായിക വിനോദത്തിന്റെയും മൂല്യങ്ങൾ ബാഴ്‌സലോണ എപ്പോഴും സംരക്ഷിക്കും, റയൽ മാഡ്രിഡിനെതിരായ മത്സരത്തിനിടെ ഏതെങ്കിലും വംശീയ അധിക്ഷേപം ഉണ്ടായിട്ടുണ്ടെങ്കിൽ ഞങ്ങൾ അന്വേഷിക്കും,’ കറ്റാലൻ വമ്പന്മാർ ഒരു ഹ്രസ്വ പ്രസ്താവനയിൽ പറഞ്ഞു.

നൗ ക്യാമ്പിലെ നവീകരണത്തെത്തുടർന്ന് എസ്റ്റാഡി ലൂയിസ് കമ്പനിയുടെ ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിൽ പകരക്കാരനായി വിനേഷ്യസ് കളിയിൽ നിന്നും പിൻവാങ്ങിയപ്പോഴായിരുന്നു ആരാധകരുടെ ഈ മോശമായ സമീപനം ബ്രസീലിയൻ താരത്തിന് ഉണ്ടായത്. ആ സമയം ബാഴ്സലോണ തോൽവിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ബ്രസീലിയൻ താരത്തിന് ഇതിനുമുമ്പും സമാനമായ അനുഭവം സെവിയ്യ ഗ്രൗണ്ടിലും സംഭവിച്ചിട്ടുണ്ട്.

Rate this post