പുല്ല് വിലയല്ല പുല്ലിന്; പുല്ല് വിറ്റ് പണമുണ്ടാക്കൊനൊരുങ്ങി ബാഴ്സ

സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സലോണയുടെ ഹോം തട്ടകമായ ക്യാമ്പ്നൗ പുനക്രമീകരിക്കുന്നതിന്റെ ഭാഗമായി ബാഴ്സ ഈ സീസണിൽ കളിക്കുന്നത് എസ്റ്റാഡി ഒളിമ്പിക് സ്റ്റേഡിയത്തിലാണ്. ക്യാമ്പ് നൗ കൂടുതൽ ആധുനിക വൽക്കരിക്കുന്നതിനാണ് ബാഴ്സ ക്യാമ്പ് നൗവിൽ നവീകരണ പ്രവർത്തങ്ങൾ നടത്തുന്നത്.

കഴിഞ്ഞ സീസൺ അവസാനമാണ് ബാഴ്സ അവസമായി ക്യാമ്പ് നൗവിൽ കളിച്ചത്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ബാഴ്സ ക്യാമ്പ് നൗവിലേക്ക് തിരിച്ചെത്തും.ക്യാമ്പ്നൗവിന്റെ നവീകരണത്തിന്റെ ഭാഗമായി നേരത്തേ ഗ്രൗണ്ടിൽ ഉണ്ടായിരുന്ന പുല്ലുകളെല്ലാം നീക്കം ചെയ്തിരുന്നു. ഇപ്പോഴിതാ ആ പുല്ലുകൾ ബാഴ്സ പൊന്നും വിലയ്ക്ക് വിൽക്കാനൊരുങ്ങുകയാണ് സ്പാനിഷ് വെബ് സൈറ്റായ റിലീവോയുടെ റിപ്പോർട്ട്‌ പ്രകാരം ക്യാമ്പ് നൗവിലെ പുല്ലുകൾ വിൽക്കാൻ ബാഴ്സ ഒരുങ്ങുന്നു എന്നാണ്.

ഇതിനായി ക്യാമ്പ് നൗവിന്റെ സമീപത്ത്‌ ബാഴ്സ ഒരു കടയും തുറന്നിട്ടുണ്ട്. 20 യൂറോ മുതൽ 420 യൂറോ വരെയാണ് ക്യാമ്പ് നൗവിലെ പുല്ലിനായി ബാഴ്സയിട്ട വില. ഇന്ത്യ രൂപ ഏതാണ്ട് 1600 രൂപ മുതൽ 34000 രൂപ വരെ. പറിച്ചെടുത്ത പുല്ലുകൾ ഓരോ ഭാഗങ്ങളാക്കിയാണ് വിൽപ്പന.

സാക്ഷാൽ ലയണൽ മെസ്സിയടക്കം കളിച്ച ക്യാമ്പ് നൗവിലെ പുല്ലുകൾക്ക് വൻ ഡിമാൻഡ് ഉണ്ട് എന്നതാണ് പ്രത്യേകത. ഏതായാലും പുല്ലുവിൽപ്പനയിൽ ബാഴ്സ നല്ലൊരു സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നുറപ്പാണ്.

Rate this post