മെസി തിരിച്ചുവരാൻ ബാഴ്‌സലോണ പലതും ചെയ്യേണ്ടതുണ്ട്, ലാ ലിഗ പ്രസിഡന്റ് പറയുന്നു |Lionel Messi

ലയണൽ മെസ്സിയുടെ ബാഴ്‌സലോണയിലേക്കുള്ള തിരിച്ചുവരവ് ഒരു സ്വപ്നമായി തുടരുകയാണ്.ജോവാൻ ലാപോർട്ടയുമായുള്ള താരത്തിന്റെ മോശം ബന്ധവും ക്ലബിന്റെ സാമ്പത്തിക സാഹചര്യവും മെസ്സിയുടെ തിരിച്ചു വരവിനുള്ള തടസ്സങ്ങളായിരുന്നു.എന്നിരുന്നാലും കഴിഞ്ഞ ആഴ്ചകളിൽ ഒരു വഴിത്തിരിവുണ്ടായി.

അർജന്റീന സൂപ്പർ താരത്തിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസമുള്ള റിപ്പോർട്ടുകൾ ഇപ്പോൾ കാറ്റലോണിയയ്ക്ക് ചുറ്റും പ്രവഹിക്കുകയാണ്.കളിക്കാരും പ്രസിഡന്റും ഈ വിഷയത്തെക്കുറിച്ച് സ്വതന്ത്രമായി സംസാരിക്കുന്നത് കാണാൻ സാധിക്കും.അടുത്തിടെ ലാ ലിഗ പ്രസിഡന്റ് ഹാവിയർ ടെബാസ് ലാലിഗയിലേക്കുള്ള മെസ്സിയുടെ പ്രതീക്ഷിച്ച തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. മെസിയുടെ ബാഴ്‌സലോണയിലേക്കുള്ള തിരിച്ചുവരവ് അത്ര എളുപ്പമാകില്ലെന്നാണ് ലാ ലിഗ പ്രസിഡന്റായ ഹാവിയർ ടെബാസ് പറയുന്നത്.

അതിനായി ബാഴ്‌സലോണയും മെസിയും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും ലോകഫുട്ബോളിലെ സൂപ്പർതാരമായ മെസിക്ക് വേണ്ടി നിയമങ്ങളിൽ ഇളവ് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.”മെസി ബാഴ്‌സലോണയിൽ എത്തണമെങ്കിൽ പല കാര്യങ്ങളിലും മാറ്റങ്ങൾ വരണം. ആദ്യത്തേത് താരം തന്റെ പ്രതിഫലം വളരെയധികം വെട്ടിക്കുറക്കേണ്ടി വരും, മറ്റൊന്ന് ബാഴ്‌സലോണ നിരവധി താരങ്ങളെ ഒഴിവാക്കണം. അതിനു പുറമെയും അവർ ചെയ്യേണ്ട പല കാര്യങ്ങളും ചെയ്യണം. നിയമങ്ങൾ മാറ്റാൻ ഞങ്ങൾ ഒരുക്കമല്ല.” ടെബാസ് പറഞ്ഞു.

സിവിസി കരാർ ഒപ്പിടാൻ ബാഴ്‌സലോണ സമ്മതിക്കാത്തതിന്റെ പേരിൽ ലാ ലിഗ ക്ലബിന് മേൽ വലിയ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ബാഴ്‌സയുടെ സാമ്പത്തിക പ്രതിസന്ധിയാണ് ഇതിനെ കൂടുതൽ സങ്കീർണമാക്കുന്നത്. അതുകൊണ്ടു തന്നെ മെസിയെ ടീമിലെത്തിക്കാൻ ക്ലബ് വലിയ പ്രയത്നങ്ങൾ തന്നെ നടത്തേണ്ടി വരും.കഴിഞ്ഞ ദിവസം ബാഴ്‌സലോണ പ്രസിഡന്റ് ലപോർട്ട മെസി ക്ലബ് വിട്ടത് താൻ കൈകാര്യം ചെയ്‌ത രീതി ശരിയായില്ലെന്ന് തുറന്നു പറഞ്ഞിരുന്നു. മെസിക്ക് മുന്നിൽ ബാഴ്‌സയുടെ വാതിലുകൾ എപ്പോഴും തുറന്നു കിടക്കുമെന്നും അദ്ദേഹം പറഞ്ഞു.

Rate this post