ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ വിജയവുമായി ടോട്ടനം ഹോട്സ്പർ.ടോട്ടൻഹാം ഹോട്സ്പർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയർ 1-0ന് ജയിച്ചു. മത്സരത്തിൽ ഹാരി കെയ്നാണ് ടോട്ടൻഹാമിന്റെ വിജയ ഗോൾ നേടിയത്. കളിയുടെ 15-ാം മിനിറ്റിൽ ഒരു ഗോൾ നേടി ഹാരി കെയ്ൻ പുതിയ ചരിത്രം സൃഷ്ടിച്ചു.ടോട്ടൻഹാം ഹോട്സ്പറിന്റെ ക്ലബ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി ഹാരി കെയ്ൻ മാറി.
ഇന്നലെ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നേടിയ ഗോൾ ടോട്ടൻഹാം ഹോട്സ്പർ ജഴ്സിയിൽ ഹാരി കെയ്നിന്റെ 267-ാം ഗോളായിരുന്നു. ഇതോടെ ടോട്ടനം ഹോട്സ്പറിന്റെ എക്കാലത്തെയും ഉയർന്ന ഗോൾ സ്കോററായി ഹാരി കെയ്ൻ മാറി. 416 മത്സരങ്ങളിൽ നിന്ന് 267 ഗോളുകളാണ് ഹാരി കെയ്ൻ നേടിയത്.ടോട്ടൻഹാം ഹോട്സ്പറിന്റെ ഇംഗ്ലീഷ് ഇതിഹാസം ജിമ്മി ഗ്രീവ്സിന്റെ റെക്കോർഡാണ് ഹാരി കെയ്ൻ മറികടന്നത്. 381 മത്സരങ്ങളിൽ നിന്ന് 266 ഗോളുകളാണ് ജിമ്മി ഗ്രീവ്സ് നേടിയത്.
ടോട്ടൻഹാം ഹോട്സ്പറും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള മത്സരത്തിലേക്ക് വരുമ്പോൾ, ഇരുടീമുകളും തമ്മിൽ കഴിഞ്ഞ ഏഴ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ അഞ്ചിലും ടോട്ടനം ഹോട്സ്പർ വിജയിച്ചതായി കാണാം. പെപ് ഗാർഡിയോളയുടെ കീഴിലുള്ള മാഞ്ചസ്റ്റർ സിറ്റി ഇതുവരെ ടോട്ടൻഹാം ഹോട്സ്പർ സ്റ്റേഡിയത്തിൽ അഞ്ച് മത്സരങ്ങൾ കളിച്ചിട്ടുണ്ട്, ഈ അഞ്ച് മത്സരങ്ങളിലും മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെട്ടു എന്നത് ശ്രദ്ധേയമാണ്.
സ്പാനിഷ് ലാ ലീഗയിൽ റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ റയൽ മല്ലോർക്ക എതിരില്ലാത്ത ഒരു ഗോളിനാണ് റയലിനെ പരാജയപ്പെടുത്തി.13-ാം മിനിറ്റിൽ നാച്ചോയുടെ സെൽഫ് ഗോളിൽ മല്ലോർക്ക വിജയം നേടിയെടുക്കുകയായിരുന്നു.ഒരു ക്രോസ് ക്ലിയർ ചെയ്യാൻ ശ്രമിച്ചപ്പോൾ സ്വന്തം ഗോൾകീപ്പർക്ക് മുകളിലൂടെ പന്ത് വലയിൽ കയറി.75% പൊസഷൻ ഉണ്ടായിരുന്നെങ്കിലും റയലിന് സമനില ഗോൾ നേടാൻ സാധിച്ചില്ല.
മറ്റൊരു മത്സരത്തിൽ സെവിയ്യയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കീഴടക്കി ഒന്നാം സ്ഥാനത്തുള്ള ലീഡ് എട്ട് പോയിന്റായി ഉയർത്തി ബാഴ്സലോണ.രണ്ടാം പകുതിയിൽ ജോർഡി ആൽബ, ഗവി, റാഫിൻഹ എന്നിവർ നേടിയ ഗോളുകൾക്കായിരുന്നു ബാഴ്സയുടെ ജയം.ങ്ങളുടെ അവസാന 15 മത്സരങ്ങളിൽ തോൽവി അറിയാത്ത ബാഴ്സ അവരുടെ ലാലിഗ വിജയ പരമ്പര അഞ്ച് ഗെയിമുകളായി വർദ്ധിപ്പിച്ചു.രണ്ടാം സ്ഥാനത്തുള്ള റയലിനേക്കാൾ എട്ട് മുന്നിലും മൂന്നാം സ്ഥാനത്തുള്ള റയൽ സോസിഡാഡിന് മുകളിൽ 14 പോയിന്റുമായി 53 പോയിന്റുമായി ബാഴ്സ ഒന്നാം സ്ഥാനത്താണ്. എട്ടോ അതിലധികമോ പോയിന്റിൽ മുന്നിട്ടുനിന്ന ബാഴ്സ ഇതുവരെ ലാലിഗ കിരീടപ്പോരാട്ടത്തിൽ തോറ്റിട്ടില്ല.ഈ സീസണിൽ 20 ലാലിഗ മത്സരങ്ങളിൽ അഞ്ചെണ്ണം മാത്രം ജയിച്ച സെവിയ്യ 21 പോയിന്റുമായി 16-ാം സ്ഥാനത്താണ്.
സ്ട്രൈക്കർ ലൗട്ടാരോ മാർട്ടിനെസിന്റെ ആദ്യ പകുതിയിൽ ഹെഡറിലൂടെ മിലാൻ ഡെർബിയിൽ വിജയവുമായി ഇന്റർ മിലാൻ.സീരി എയിൽ എ സി മിലൻറെ തുടർച്ചയായ മൂന്നാമത്തെ തോൽവി ആയിരുന്നു ഇത്.ലീഡർമാരായ നാപ്പോളിക്ക് പിന്നിൽ 13 പോയിന്റുമായി 43 പോയിന്റുമായി ഇന്റർ രണ്ടാം സ്ഥാനത്താണ്. തുടർച്ചയായി നാല് മത്സരങ്ങൾ തോറ്റ മിലാൻ 38 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് വീണു.അർജന്റീനിയൻ സ്ട്രൈക്കർ 34-ാം മിനിറ്റിൽ ഇന്ററിന് ലീഡ് നൽകി. മാർട്ടിനെസിന്റെ ഈ സീസണിലെ 12 ആം ഗോൾ ആയിരുന്നു ഇത്.
Lautaro goal to give Inter Milan the lead. 1-0.pic.twitter.com/yLuwMzF2qa
— $ (@samirsynthesis) February 5, 2023
ജർമൻ ബുണ്ടസ് ലീഗയിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് വോൾഫ്സ്ബർഗിനെ കീഴടക്കി ബയേൺമ്യൂണിക്ക്.കിംഗ്സ്ലി കോമാൻ (9′, 14′)തോമസ് മുള്ളർ (19′)ജമാൽ മുസിയാല (73′) എന്നിവരാണ് ബയേണിന്റെ ഗോളുകൾ നേടിയത്.ജാക്കൂബ് കാമിൻസ്കി (44′)മത്തിയാസ് സ്വാൻബെർഗ് (80′) എന്നിവർ വോൾഫ്സ്ബർഗിന്റെ ആശ്വാസ ഗോളുകൾ നേടി. വിജയത്തോടെ 19 മത്സരങ്ങളിൽ നിന്നും 40 പോയിന്റുകൾ നേടി ബയേൺ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു.