❝പിക്വെയുടെ കനിവിൽ പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്‌ത്‌ ബാഴ്സലോണ❞

ബാഴ്സലോണയുടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ,ലാ ലീഗയുടെ വേതന ബില് നിയന്ത്രണവും മൂലം സൂപ്പർ താരമായ ലയണൽ മെസ്സിയുടെ കരാർ പുതുക്കാൻ ക്ലബ്ബിനായില്ല.വേതന നിയന്ത്രണങ്ങൾ കാരണം അവരുടെ ചില പുതിയ കളിക്കാരെ രജിസ്റ്റർ ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടുകയും ആയിരുന്നു.ബാഴ്സലോണയുടെ ഇപ്പോഴത്തെ വേതന ശതമാനം ലാ ലിഗ നിയന്ത്രണങ്ങൾക്ക് അനുസൃതമായി 70 ശതമാനമായിരിക്കണം, ദി ഇൻഡിപെൻഡന്റ് അനുസരിച്ച്, എന്നാൽ ലാ ലിഗ ക്ലബ്ബിന്റെ വേതന ബിൽ 95 ശതമാനമായിരുന്നു. പല താരങ്ങളോടെയും ക്ലബ് വേതനം വെട്ടികുറക്കാൻ ആവശ്യപ്പെട്ടെങ്കിലും പലരും കുറക്കാൻ തയ്യാറായിരുന്നില്ല.

ബാഴ്സലോണ അവസാനം പുതിയ താരങ്ങളായ മെംഫിസ് ഡിപായിയെയും എറിക് ഗാർസിയെയും രജിസ്റ്റർ ചെയ്തു. വേതന ബിൽ പ്രശ്നമായതിനായി ഇവരെ സൈൻ ചെയ്യാൻ ആകാതെ കഷ്ടപ്പെടുകയായിരുന്നു ബാഴ്സലോണ മാനേജ്മെന്റ്. ക്ലബിലെ ക്യാപ്റ്റൻ കൂടിയായ ജെറാർഡ് പിക്വെ തന്റെ വേതനം ക്ലബിനു വേണ്ടി വെട്ടികുറക്കാൻ തയ്യാറായതാണ് ഈ താരങ്ങളെ രജിസ്റ്റർ ചെയ്യാൻ സഹായിച്ചത് എന്ന് ക്ലബ് പറഞ്ഞു. യുവതാരം റെയ് മെനാജിനെയും ബാഴ്സലോണ ഇന്ന് രജിസ്റ്റർ ചെയ്തു. ഇതിടെ റിയൽ സോസിഡാഡുമായി ഇന്ന് നടക്കുന്ന മത്സരത്തിൽ ഇവർക്ക് കളിക്കാനാവും.

പികെ തന്റെ വേതനം പകുതിയോളം കുറച്ചു എന്നാണ് റിപ്പോർട്ടുകൾ. ബാഴ്സലോണ താരത്തിന് പ്രത്യേകം നന്ദി പറഞ്ഞു. നേരത്തെ ബുസ്കെറ്റ്സും ക്ലബിനു വേണ്ടി വേതനം കുറക്കാൻ തയ്യാറായിരുന്നു. ഡിപായും ഗാർസിയയും നാളെ നടക്കുന്ന ബാഴ്സലോണയുടെ ആദ്യ മത്സരത്തിൽ കളിക്കും. ഇവരെ സൈൻ ചെയ്തു എങ്കിലും അഗ്വേറോയെ സൈൻ ചെയ്യാൻ ബാഴ്സലോണക്ക് ആയിട്ടില്ല. അഗ്വേറോ പരിക്ക് ആയതിനാൽ ആദ്യ മൂന്ന് മാസം ക്ലബിൽ ഉണ്ടാകില്ല. എങ്കിലും ഈ വിഷയത്തിലും ബാഴ്സലോണ പരിഹാരം കണ്ടെത്തേണ്ടതുണ്ട്.

ഈ സീസണിൽ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി നിരവധി താരങ്ങളെ വിൽക്കുകയും വായ്പയ്ക്ക് നൽകുകയും ചെയ്തു.ജീൻ-ക്ലെയർ ടോഡിബോ 8 മില്യൺ യൂറോയ്ക്ക് ഒജിസി നൈസിന് വിറ്റു, ജൂനിയർ ഫിർപോ ലീഡ്സ് യുണൈറ്റഡിന് 15 മില്യണും, ട്രിങ്കാവോ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിന് 6 മില്യണും ലോണിൽ കൊടുത്തു.കാർലെസ് അലേയെ 5 മില്യൺ ഡോളറിനു ഗെറ്റാഫെക്ക് വിൽക്കുകയും ചെയ്തു.കോൺറാഡ് ഡി ലാ ഫ്യൂണ്ടെയെ 3.5 ദശലക്ഷത്തിന് മാഴ്‌സയിലേക്ക് പോയി. കൂടാതെ, മാത്യൂസ് ഫെർണാണ്ടസിന്റെ കരാർ അവസാനിപ്പിക്കുകയും ചെയ്തു.മെസ്സിയെ നിലനിർത്താനുള്ള അവസാന നിമിഷ ശ്രമത്തിൽ പിക്വെ തന്റെ വേതനം കുറയ്ക്കാൻ തയ്യാറായതായി കഴിഞ്ഞ ആഴ്ച റിപ്പോർട്ടുകൾ ഉയർന്നുവെങ്കിലും അത് വളരെ കുറവായിരുന്നു.

Rate this post
Fc Barcelona