ബ്രസീലിന്റെ അത്ഭുത ബാലൻ ❛മെസ്സിഞ്ഞോ❜യുടെ പിന്നാലെ വമ്പന്മാർ, ബാഴ്സലോണ താരത്തെ സ്വന്തമാക്കിയേക്കും.
‘മെസ്സിഞ്ഞോ’ എന്ന വിളിപ്പേരുള്ള ബ്രസീലിന്റെ വണ്ടർ കിഡ് ആണ് എസ്റ്റേവൊ, ഉയർന്ന റേറ്റിംഗുള്ള ബ്രസീലിയൻ യുവതാരം എസ്റ്റെവോ വില്ലിയനെ സൈൻ ചെയ്യാൻ ബാഴ്സലോണയ്ക്ക് അനുമതി ലഭിച്ചതായി റിപ്പോർട്ടുണ്ട്.
എട്ട് തവണ ബാലൺ ഡി ഓർ ജേതാവുമായുള്ള മെസ്സിയുടെ സാങ്കേതിക സമാനതകൾക്ക് വിംഗർ ചെറുപ്പത്തിൽ തന്നെ ‘മെസിഞ്ഞോ’ എന്ന വിളിപ്പേര് നേടി, 2018 ൽ 10 വയസ്സ് മാത്രം പ്രായമുള്ള നൈക്ക് സ്പോൺസർ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ ബ്രസീലിയൻ കളിക്കാരനായി മാറിയിരുന്നു.ഡിസംബറിൽ പൽമീറസിനുവേണ്ടി എസ്റ്റെവോ തന്റെ സീനിയർ കരിയറിനു അരങ്ങേറ്റം നടത്തി, ഈ അരങ്ങേറ്റത്തോടെ ക്ലബ്ബിന്റെ നാലാമത്തെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി എസ്റ്റേവൊ വില്യൻ.
തന്റെ കരിയറിലെ ആദ്യഘട്ടത്തിലാണെങ്കിലും, ബ്രസീൽ യൂത്ത് ഇന്റർനാഷണൽ താരത്തിനെ സ്വന്തമാക്കാൻ ഇതിനകം തന്നെ യൂറോപ്യൻ ക്ലബ്ബുകളിൽ നിന്ന് കാര്യമായ നീക്കങ്ങൾ നടക്കുന്നുണ്ട്.സ്പാനിഷ് പ്രസിദ്ധീകരണമായ മുണ്ടോ ഡിപോർട്ടീവോയിൽ നിന്നുള്ള റിപ്പോർട്ട് സൂചിപ്പിക്കുന്നത് പ്രകാരം 2025 സമ്മർ ട്രാൻസ്ഫറിൽ ബ്രസീൽ വിടാൻ ഫിഫ ട്രാൻസ്ഫർ ചട്ടങ്ങൾ അനുവദിച്ചാൽ ബാഴ്സലോണയിൽ ചേരാൻ എസ്റ്റെവോ തീരുമാനിച്ചിട്ടുണ്ട്.
🚨🎖| BREAKING: Barça WILL go for Estevao ‘Messinho’ Willian. The decision was made. The club have the green light to confront the deal. [@RogerTorello] #fcblive 🇧🇷💣 pic.twitter.com/NSWtGoAwCZ
— BarçaTimes (@BarcaTimes) January 7, 2024
കുറഞ്ഞത് ഒരു വർഷമായി എസ്റ്റെവോയുടെ പുരോഗതി ബാഴ്സലോണ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു, ക്ലബ്ബിന്റെ സ്പോർടിംഗ് ഡയറക്ടർ ഡെക്കോ യുവ പ്രതിഭകളുടെ വലിയ ആരാധകനാണ്.കാറ്റലോണിയയിൽ മെസ്സിയുടെ പാത പിന്തുടരാൻ എസ്റ്റെവോയ്ക്ക് താൽപ്പര്യമുണ്ട്, ബാഴ്സലോണയെ തന്റെ ❛ സ്വപ്ന നീക്കം ❜ എന്നാണ് താരം വിശേഷിപ്പിക്കുന്നത്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, പിഎസ്ജി എന്നിവരും അത്ഭുത ബാലനിൽ താൽപ്പര്യപ്പെടുന്നുവെന്ന് റിപ്പോർട്ടുണ്ട്.
This is what will happen when Barcelona sign Estevao Willian ‘Messinho’ 🔥pic.twitter.com/go16maO9aj
— Christian.xo (@niiodartey_) January 7, 2024
കഴിഞ്ഞ വർഷം ഇന്തോനേഷ്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ ബ്രസീൽ ടീമിലേക്ക് പതിനാറുകാരൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ഗ്രൂപ്പ് ഘട്ടത്തിൽ ആഴ്സണൽ യുവതാരം എതാൻ നവാനേരിയെ ഉൾപ്പെടുത്തിയ ഇംഗ്ലണ്ട് ടീമിനെതിരെ 2-1 ന്റെ വിജയം ഉൾപ്പെടെ ബ്രസീലിന്റെ അഞ്ച് മത്സരങ്ങളിലും എസ്റ്റെവാവോ കളിച്ചിരുന്നു.
I've seen enough, Messinho is a baller. pic.twitter.com/Rs92Em1JdN
— 𝐕𝐀𝐑 ☘️ (@Ziyechman) January 4, 2024