2024 യൂറോകപ്പിന്റെ യോഗ്യത മത്സരത്തിൽ ജോർജിയെക്കെതിരെ സ്പെയിനിന് തകർപ്പൻ വിജയ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് സ്പെയിൻ വിജയിച്ചത്. വിജയത്തിലും ആശങ്കകരമായ ഒരു വാർത്തയാണ് സ്പെയ്നിനുള്ളത്.
യോഗ്യത മത്സരങ്ങളിലെ അവസാന മത്സരമായിരുന്നു ജോർജിയക്കെതിരെ സ്പെയിൻ കളിച്ചത്. കളിയുടെ 26മത്തെ മിനിറ്റിൽ 19 കാരൻ സ്പെയിനിന്റെ ബാഴ്സലോണ സൂപ്പർ താരം ഗാവി കാൽമുട്ടിലെ പരുക്ക് കാരണം കളം വിട്ടിരുന്നു. കളി പകുതി സമയം പിന്നിട്ടപ്പോൾ ഗാവി കണ്ണീരണിഞ്ഞു ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുന്നത് കണ്ടപ്പോഴായിരുന്നു പരിക്കിന്റെ ആശങ്ക ഉടലെടുത്തത്.
FERRAN DEDICATING HIS GOAL TO GAVI 😭😭😭😭😭🥹🥹💔 pic.twitter.com/EuGz6mEqGK
— ᴘɢ² 🇵🇸 (@angrygavi) November 19, 2023
പകുതി സമയത്തിനുശേഷം ബാഴ്സലോണയിലെ സഹതാരം ഫെറാൻ ടോറസ് സ്പെയിനിനു വേണ്ടി നേടിയ രണ്ടാം ഗോൾ സമർപ്പിച്ചത് ഗാവിക്കായിരുന്നു. അപ്പോഴാണ് 19 കാറിന്റെ പരിക്കിന്റെ ഗൗരവം മനസ്സിലാവുന്നത്. 2023/24 സീസണിൽ ഇനി ഗാവി കളിക്കാൻ സാധ്യതയില്ലയെന്ന് മാത്രമല്ല 2024 ജർമനിയിൽ ജൂണിൽ നടക്കുന്ന യൂറോ കപ്പ് പോലും നഷ്ടപ്പെട്ടേക്കും എന്നാണ് റിപ്പോർട്ടുകൾ.
Forget that he played him in a meaningless match. At 21st min, Gavi got hit on his right knee, it looked serious and stayed down. Two min later, he couldn’t continue.. WHY HE DID NOT SUB HIM OFF AFTER THE FIRST TIME 😭😭 pic.twitter.com/EeYVCFKq5i
— ᴘɢ² 🇵🇸 (@angrygavi) November 19, 2023
പരിക്കിന്റെ ഗൗരവത്തെ കുറിച്ച് സ്പെയിൻ പരിശീലകനായ ഡി ലാ ഫ്യൂണ്ടെയ ആശങ്ക പങ്കുവെച്ചു.“ഗവിയുടെ പരിക്ക് ഗുരുതരമാണെന്ന് തോന്നുന്നു. എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച ഏറ്റവും കയ്പേറിയ വിജയമാണിത്. വരും ദിവസങ്ങളിൽ ഞങ്ങൾ മെഡിക്കൽ ടെസ്റ്റുകൾക്കായി കാത്തിരിക്കും,”അദ്ദേഹം ഒരു പോസ്റ്റ് ഗെയിം അഭിമുഖത്തിൽ പറഞ്ഞു.പരിക്ക് ഗൗരവമുള്ളതാണെന്ന് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനും സമ്മതിച്ചു. ഇത് എത്രത്തോളം ഗൗരവമുള്ളതാണെന്ന് ടെസ്റ്റിനുശേഷം അറിയിക്കാമെന്ന് ഫെഡറേഷൻ അറിയിച്ചു.
Gavi could not stop crying in the dressing room after he was subbed off the match. His teammates tried to cheer him up for a short while before he left, but he was destroyed.
— Barça Universal (@BarcaUniversal) November 20, 2023
— @sport pic.twitter.com/h43Sdi4G05
യോഗ്യതാ മത്സരങ്ങളിൽ എട്ടിൽ ഏഴു മത്സരങ്ങളും വിജയിച്ച് രാജകീയമായാണ് സ്പെയിൻ യൂറോ കപ്പിന് യോഗ്യത നേടിയത്. 2024ൽ ജർമ്മനിയിലാണ് യൂറോകപ്പ് നടക്കുക. ഗ്രൂപ്പിലെ സ്പെയിനിൽ ഒപ്പം സ്കോട്ട്ലാൻഡും യോഗ്യത നേടിയപ്പോൾ ഹാലണ്ടിന്റെ നോർവേ പുറത്തായി.
Take me instead plz pic.twitter.com/2AhM0EN4Qk
— H! (@304GAVI) November 19, 2023