ക്യാമ്പ് നൗ വിടാൻ വിസമ്മതിച്ച് ബാഴ്‌സലോണ താരം,ലയണൽ മെസിയുടെ തിരിച്ചുവരവ് തടയാനോ ? |Lionel Messi

ബാഴ്‌സലോണ ഫോർവേഡ് റാഫിൻഹ താൻ ക്ലബ് വിടാൻ പോകുന്നു എന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ബ്രസീലിയൻ താരം ക്ലബ്ബിൽ തുടരുന്നത് ലയണൽ മെസ്സിയുടെ ക്യാമ്പ് നൗവിലേക്കുള്ള തിരിച്ചുവരവിന് തടസ്സമായേക്കാം. ഈ സമ്മറിൽ അർജന്റീനൻ സൂപ്പർ താരം പാരീസ് സെന്റ് ജെർമെയ്ൻ വിടുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കറ്റാലൻ ടീമുമായി വീണ്ടും ഒന്നിക്കാൻ മെസ്സി ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ബാഴ്സയുടെ സാമ്പത്തിക സങ്കീർണതകൾ അർത്ഥമാക്കുന്നത് മെസ്സിയെ ടീമിലെത്തിക്കാൻ അവർക്ക് ആദ്യം കുറച്ച് കളിക്കാരെ ഓഫ്ലോഡ് ചെയ്യേണ്ടിവരും എന്നാണ്.ട്രാൻസ്ഫർ ലിസ്റ്റിൽ റാഫിൻഹയും ഉൾപ്പെടുന്നു.പോർച്ചുഗീസ് ഫുട്ബോൾ പേജായ ഫനാറ്റിക്കോസ് പോർ ഫ്യൂട്ടെബോൾ അദ്ദേഹത്തിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ഇട്ടു.”ട്രാൻസ്ഫർ നിർദ്ദേശങ്ങൾ കേൾക്കാൻ റാഫിൻഹ സമ്മതം നൽകി. ബാഴ്‌സലോണയ്ക്ക് കുറഞ്ഞത് 80 മില്യൺ യൂറോ വേണം. ചെൽസിയും ന്യൂകാസിൽ യുണൈറ്റഡും ഏറ്റവും താൽപ്പര്യമുള്ള ക്ലബ്ബുകളാണ്, ക്ലബ്ബിന് സാധ്യമായ ഏറ്റവും ഉയർന്ന തുക ലഭിക്കുന്നത് ഡെക്കോ ഉറപ്പാക്കും”ദിയാരിയോ സ്‌പോർട്‌സിലെ ജോക്വിം പിയര എന്ന പത്രപ്രവർത്തകനാണ് വാർത്ത നൽകിയത്.

എന്നാൽ ഈ വാർത്തകളോട് രൂക്ഷമായ പ്രതികരണമാണ് താരം നടത്തിയത്.’ഇത് നുണയാണ്. ആരാണോ ഇത് പറഞ്ഞത് അയാൾ വെറും നുണയനാണ്. ഒട്ടും പ്രൊഫഷണൽ അല്ലാത്ത പ്രവർത്തിയാണ് ഇത്. എന്റെ ഈ കമന്റ് നിങ്ങൾ ഡിലീറ്റ് ചെയ്‌താൽ ഇത് ഞാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യും’ എന്ന കമന്റാണ് ഡയറിയോ സ്പോർട്സ് തന്നെ പറ്റി പുറത്ത് വിട്ട വാർത്തയിൽ റാഫിഞ്ഞ കമന്റായി രേഖപ്പെടുത്തിയത്.താരത്തിന്റെ ഈ പ്രതികരണത്തിൽ നിന്ന് തന്നെ താരത്തിന് ബാഴ്സ വിട്ട് പോകാൻ യാതൊരു താല്പര്യവും ഇല്ലെന്ന് വ്യക്തമാക്കുന്നു.

ബാഴ്സ പരിശീലകൻ സാവിക്കും താരത്തെ വിറ്റഴിക്കാൻ താല്പര്യമില്ല. എന്നാൽ മെസ്സിയെ തിരികെയത്തിക്കുന്നതിൽ ബാഴ്സയ്ക്ക് മുന്നിലെ സാമ്പത്തിക നിയന്ത്രണങ്ങൾ പരിഹരിക്കാൻ റാഫിഞ്ഞയെ നല്ല വിലയ്ക്ക് ബാഴ്സയ്ക്ക് വിറ്റേ മതിയാവൂ.കഴിഞ്ഞ സമ്മറിൽ ലീഡ്‌സ് യുണൈറ്റഡിൽ നിന്ന് 50 മില്യൺ പൗണ്ടിന്റെ ട്രാൻസ്ഫറിൽ ചേർന്ന റാഫിൻഹ തന്റെ കനത്ത വിലയ്ക്ക് അനുസൃതമായി കളിക്കുന്നതിൽ പരാജയപെട്ടു.

ലാ ലിഗയിൽ 31 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ ഉൾപ്പെടെ 45 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ മാത്രമാണ് നേടിയത്.നിലവിൽ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ബാഴ്‌സലോണ, മെസ്സിയെ ഉൾക്കൊള്ളാൻ അവരുടെ വേതന ബിൽ കുറയ്ക്കേണ്ടതുണ്ട് .കൂടാതെ 26-കാരൻ ക്ലബ്ബിന്റെ ട്രാൻസ്ഫർ ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തു.

Rate this post