വന്നത് 8 താരങ്ങൾ,പോയത് 17 താരങ്ങൾ,ബാഴ്സയുടെ സമ്മർ ട്രാൻസ്ഫർ വിൻഡോ ഇങ്ങനെയാണ് |FC Barcelona

സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരുന്ന എഫ്സി ബാഴ്സലോണക്ക് ഈ ട്രാൻസ്ഫർ വിന്റോയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ കഴിയില്ല എന്നായിരുന്നു പലരും പ്രവചിച്ചിരുന്നത്. എന്നാൽ ഈ പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് പലരെയും ഞെട്ടിക്കാൻ ഈ ട്രാൻസ്ഫർ വിൻഡോയിൽ സാവിക്കും ലാപോർട്ടക്കും സാധിച്ചു. ലോക ഫുട്ബോളിലെ ഒരു ഒരുപിടി മികവുറ്റ താരങ്ങളെയാണ് ബാഴ്സ ഈ ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കിയത്.

ബയേണിൽ നിന്നും റോബർട്ട് ലെവന്റോസ്ക്കിയെ എത്തിച്ചതാണ് ഈ ട്രാൻസ്ഫർ വിൻഡോയിലെ ബാഴ്സയുടെ ഏറ്റവും വലിയ നേട്ടം. കൂടാതെ ബ്രസീലിയൻ മിന്നുംതാരമായ റാഫീഞ്ഞയെ ബാഴ്സ സ്വന്തമാക്കി.കോണ്ടെയെ എത്തിച്ചുകൊണ്ട് പ്രതിരോധം ശക്തിപ്പെടുത്താൻ ബാഴ്സക്ക് കഴിഞ്ഞു. ലക്ഷ്യം വെച്ചിരുന്ന ആസ്പിലികൂട്ട,ബെർണാഡോ സിൽവ എന്നിവരെ ലഭിച്ചില്ല എന്നത് മാത്രമായിരിക്കും ബാഴ്സ ആരാധകർക്ക് നിരാശ പകരുന്ന കാര്യം.

ആകെ 8 താരങ്ങളെയാണ് ബാഴ്സ സ്വന്തമാക്കിയിട്ടുള്ളത്. റോബർട്ട് ലെവന്റോസ്ക്കി (50 മില്യൺ ) റാഫീഞ്ഞ (60 മില്യൺ ) കൂണ്ടെ (60 മില്യൺ ) പാബ്ലോ ടോറെ (25 മില്യൺ യുറോ ) ക്രിസ്റ്റൻസൺ (ഫ്രീ ) ഫ്രാങ്ക്‌ കെസ്സി (ഫ്രീ ) ഹെക്ടർ ബെല്ലറിൻ (ഫ്രീ ) മാർക്കോസ് അലോൺസോ (ഫ്രീ ) ഇത്രയും താരങ്ങളെയാണ് ഈ സമ്മറിൽ ബാഴ്സ ടീമിലേക്ക് കൂട്ടിച്ചേർത്തത്.

ഇതേ സമയത്ത് തന്നെ പല സൂപ്പർതാരങ്ങളും ക്ലബ്ബ് വിടുകയും ചെയ്തു. ആരാധകർക്ക് നിരാശയുണ്ടാക്കിയത് കഴിഞ്ഞ സീസണിൽ മിന്നും പ്രകടനം പുറത്തെടുത്ത ഓബമയാങ്ങ് ക്ലബ്ബ് വിട്ടതാണ്.കൂടാതെ ഫിലിപ്പെ കൂട്ടിഞ്ഞോ, ആൽവസ്, നെറ്റോ,ഡെസ്റ്റ്, ലെങ്ലെറ്റ് എന്നിവരൊക്കെ ബാഴ്സയോട് വിട പറഞ്ഞിട്ടുണ്ട്.ഫ്രങ്കി ഡി ജോങ്, ജോർദി ആൽബ,ഡീപേ എന്നിവർ ക്ലബ്ബ് വിടുമെന്നുള്ള കിംവദന്തികൾ ഉണ്ടായിരുന്നുവെങ്കിലും അത് സംഭവിച്ചിട്ടില്ല.

ആകെ 17 താരങ്ങളാണ് ഈ സമ്മറിൽ ക്ലബ് വിട്ടത്.ഫിലിപ്പെ കൂട്ടിഞ്ഞോ, ഓബമയാങ്ങ്, ഫെറാൻ ജൂട്ഗ്ല,ഓസ്‌ക്കാർ മിങ്കെസ,റിക്കി പുജ്,മാർട്ടിൻ ബ്രയിത്ത്വെയിറ്റ്, നെറ്റോ മൗസ വാഗ്,റേയ് മനായ്,ഡാനി ആൽവസ്, ട്രിൻക്കാവോ, ഡെസ്റ്റ്,നിക്കോ ഗോൺസാലസ്, ലെങ്ലേറ്റ്,എസ് അബ്ദെ,അലക്സ് കൊള്ളാഡോ, സാമുവൽ ഉംറ്റിറ്റി എന്നിവരാണ് ഇപ്പോൾ ബാഴ്സയോട് വിട പറഞ്ഞിട്ടുള്ളത്.

Rate this post