❝ബ്രസീലിയൻ താരം റാഫിഞ്ഞക്കായി ഒപ്പത്തിനൊപ്പം മത്സരിച്ച് ചെൽസിയും ബാഴ്സലോണയും❞|Raphinha

ലീഡ്‌സ് യുണൈറ്റഡിന്റെ ബ്രസീൽ താരം റാഫിൻഹയുടെ ഭാവി അനിശ്ചിതത്വത്തിൽ തുടരുന്നു.ക്ലബും കളിക്കാരനും തന്റെ അടുത്ത ട്രാൻസ്ഫർ ലക്ഷ്യസ്ഥാനം എവിടെയാണെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസത്തിലാണ്.

മെയ് മാസത്തിൽ വിംഗറുമായി ധാരണയിലെത്തിയ റാഫിൻഹ ബാഴ്‌സലോണയിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ്. ഏന്നാൽ ലീഡ്‌സിന് താരത്തെ ചെൽസിക്ക് വിൽക്കുന്നതിലാണ് താല്പര്യം. ഇത് റാഫിഞ്ഞയുടെ ഭാവി കൂടുതൽ ആശയകുഴപ്പത്തിലാക്കി.റാഫിൻഹയുടെ ഏജന്റായ മുൻ ബാഴ്സ താരം ഡെക്കോ ലീഡ്‌സുമായി ചർച്ചകൾക്ക് നേതൃത്വം നൽകുന്നു.

സാമ്പത്തിക പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ടെങ്കിലും റഫീഞ്ഞയെ സ്വന്തമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കറ്റാലൻ ക്ലബ്. ബ്രസീലിയൻ താരത്തിന്റെ താൽപ്പര്യവും മുൻ ബാഴ്സ താരമായ ഏജന്റ് ഡെക്കോയുടെ സാന്നിധ്യവും ഇതിന് ഗുണം ചെയ്യുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. ബാഴ്സലോണ കഴിഞ്ഞ ദിവസം 70 മില്യൺ പൗണ്ടിന്റെ ഓഫർ ലീഡ്‌സിന് മുന്നിൽ വെക്കുകയും ചെയ്തു.

ചെൽസിയുടെ 55 മില്യൺ പൗണ്ടിന്റെ ബിഡ് ലീഡ്സ് ഇതിനകം സ്വീകരിച്ചിട്ടുണ്ട്. കൂടാതെ കരാർ പൂർത്തിയാക്കാനുള്ള നിബന്ധനകൾ റാഫിൻഹ അംഗീകരിക്കും എന്ന വിശ്വാസത്തിലാണ് ക്ലബ്ബുള്ളത്.ക്ലബ്ബുമായി ചർച്ചകൾ നടത്താൻ തയ്യാറാണെന്ന് ബ്രസീലിയൻ സൂചിപ്പിച്ചെങ്കിലും ക്യാമ്പ് നൗവിലേക്ക് മാറാനാണ് താരത്തിന് താല്പര്യം. ഈ അഭിപ്രായവ്യത്യാസം റാഫിൻഹയുടെ വരാനിരിക്കുന്ന ട്രാൻസ്ഫറിനെ സ്തംഭിപ്പിച്ചിരിക്കുന്നു. മറ്റൊരു ഇംഗ്ലീഷ് ക്ലബായ ആഴ്സണലും റാഫിഞ്ഞക്കായി ശ്രമങ്ങൾ നടത്തിയിരുന്നു.

Rate this post