ലക്ഷ്യം മെസ്സി തന്നെ; വമ്പൻ നീക്കത്തിനൊരുങ്ങി ബാഴ്സ |Lionel Messi

സൂപ്പർതാരം ലയണൽ മെസ്സി അടുത്ത സീസണിൽ ഏത് ക്ലബ്ബിനു വേണ്ടിയായിരിക്കും കളിക്കുക എന്ന കാര്യമാണ് ആരാധകർ ആകാംക്ഷയോടെ ഉറ്റു നോക്കുന്നത്. താരം പി എസ് ജിയിൽ തുടരുമോ, ബാഴ്സലോണയിലേക്ക് തിരികെയെത്തുമോ, റെക്കോർഡ് ഓഫർ സ്വീകരിച്ച അൽഹിലാലിലേക്ക് പോകുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഈ ക്ലബ്ബുകൾക്ക് പിന്നാലെ പ്രീമിയർ ലീഗ് ക്ലബ്ബുകളും മേജർ ലീഗ് സോക്കർ ക്ലബ്ബുകളും താരത്തിന് പിന്നാലെയുമുണ്ട്. അതിനാൽ മെസ്സിയുടെ കാര്യത്തിൽ ആരാധകർക്ക് ആകാംക്ഷകളെയാണ്.

വമ്പൻ ക്ലബ്ബുകളൊക്കെ മെസ്സിക്ക് പിറകെ പോകുമ്പോഴും താരത്തിനായി ഇപ്പോഴും കടുത്ത നീക്കങ്ങൾ നടത്തുന്നത് താരത്തിന്റെ പഴയ ക്ലബ്ബായ ബാഴ്സലോണയാണ്. മെസ്സിക്ക് ബാഴ്സയിലേക്ക് തിരികെയെത്താൻ ആഗ്രഹമുണ്ട് എന്ന കാര്യം തന്നെയാണ് ബാഴ്സയുടെ അനുകൂല ഘടകം. എന്നാൽ ലാലിഗയിലെ സാമ്പത്തിക പരിഷ്കാരങ്ങളാണ് ഇതിനു മുമ്പിൽ ബാഴ്സയ്ക്ക് വിലങ്ങു തടിയാകുന്നത്.

ലാലിഗ പ്രസിഡന്റ് ഹാവിയർ ടെബാസ് ഒരുതരത്തിലും ലാലിഗയിലെ ഫയർ പ്ലേ നിയമങ്ങൾ ഒഴിവാക്കാൻ സന്നദ്ധനല്ല. അതിനാൽ ബാഴ്സയ്ക്ക് മുന്നിലുള്ളത് മികച്ച താരങ്ങളെ വിറ്റഴിക്കുക അല്ലെങ്കിൽ താരങ്ങളുടെ വേതനബിൽ കുറയ്ക്കുക എന്നീ രണ്ട് കാര്യങ്ങളാണ്. അതിൽ ബാഴ്‌സ ഏറ്റവും പ്രധാനമായും ലക്ഷ്യമിടുന്നത് സൂപ്പർതാരങ്ങളെ വിറ്റഴിക്കാൻ തന്നെയാണ്.

ലഭ്യമാകുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അഞ്ചു സൂപ്പർതാരങ്ങളെ മെസ്സിക്ക് വേണ്ടി ബാഴ്സ ഒഴിവാക്കാൻ ഒരുങ്ങുകയാണ്. മുന്നേറ്റ നിര താരങ്ങളായ റഫീഞ്ഞ, ഫെറൻ ടോറസ്, മധ്യനിരതാരമായ ഫ്രാങ്ക് കെസ്സേ, പ്രതിരോധ താരങ്ങളായ എറിക് ഗാർസിയ,മാർക്കോ അലോൺസോ എന്നിവരെയാണ് ബാഴ്സ ഒഴിവാക്കാൻ ശ്രമിക്കുന്നത്.ഈ 5 താരങ്ങൾക്കും മറ്റു ഓഫറുകൾ ഉള്ളതിനാൽ ഉദ്ദേശിച്ച വിലയിൽ വിറ്റഴിക്കാനാകുമെന്ന് അതുവഴി മെസ്സിക്ക് വേണ്ടിയുള്ള ഫണ്ട് കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ബാഴ്സ.

ലാലീഗ പ്രസിഡണ്ട് ഹാവിയർ ടെബാസ് രണ്ടു ദിവസങ്ങൾക്കു മുമ്പ് മെസ്സിയുടെ കാര്യത്തിൽ ചില അപ്ഡേറ്റുകൾ പുറത്തുവിട്ടിരുന്നു. ബാഴ്സയ്ക്ക് സമ്മർ ട്രാൻസ്ഫറിൽ അവരുടെ താരങ്ങളെ ഉദ്ദേശിച്ച വിലയിൽ വിൽക്കാനായാൽ അവർക്ക് മെസ്സിയെ ടീമിൽ എത്തിക്കുന്നതിൽ യാതൊരു തടസ്സവും ഉണ്ടാവില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അത്തരത്തിൽ താരങ്ങളെ വിറ്റഴിച്ച് പണം സമ്പാദിക്കാൻ തന്നെയാണ് ബാഴ്സയും ലക്ഷ്യമിടുന്നത്.

4/5 - (1 vote)
Fc BarcelonaLionel Messi