ബാഴ്സലോണ പ്രതിരോധം ശക്തിപ്പെടുത്താൻ മാഞ്ചസ്റ്റർ സിറ്റി താരം.

മാഞ്ചെസ്റ്റർ സിറ്റിയുടെ പ്രതിരോധ താരമായ എറിക് ഗാർഷിയ അടുത്ത സമ്മറിൽ ബാഴ്സലോണയിൽ ചേരുമെന്ന് പെപ് ഗാർഡിയോള വ്യക്തമാക്കി. പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബാഴ്സലോണ കുറച്ചുകാലമായി മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതിരോധ താരം എറിക് ഗാർഷ്യയുടെ പിന്നാലെയാണ്.

ഈ സീസണോടുകൂടി സിറ്റിയുമായുള്ള കരാർ അവസാനിക്കുന്ന പക്ഷം ബാഴ്സലോണ ഫ്രീ ട്രാൻസ്ഫറിൽ ടീമിൽ എത്തിക്കാനായിരുന്നു ശ്രമം. താരത്തിനും ബാഴ്സലോണയിൽ കളിക്കാനുള്ള ആഗ്രഹം ഉണ്ടായതുകൊണ്ട് തന്നെ സിറ്റിയുമായി ഇനി കരാർ പുതുക്കില്ല എന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു.

മാഞ്ചസ്റ്റർ സിറ്റിയിൽ താര ബാഹുല്യം കാരണം അധികം പ്ലെയിങ് ടൈം കിട്ടാത്തതാണ് മാഞ്ചസ്റ്റർ സിറ്റിയിൽനിന്നും താരത്തെ ബാഴ്സലോണയിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുന്നത്.

സ്പെയിൻ രാജ്യാന്തര താരമായ എറിക് ഗാർഷ്യ ബാഴ്സലോണയുടെ യൂത്ത് അക്കാദമിയായ ലാ മാസിയ യിലൂടെയാണ് വളർന്നു വന്നത്, 20കാരനായ ഗാർഷ്യ 2017ലാണ് ബാഴ്സലോണ യൂത്ത് അക്കാദമിയിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയത്.