
ബാഴ്‌സലോണയെ പരിശീലിപ്പിക്കാൻ ഇതിഹാസ താരമായ സാവിയെത്തുമോ
ഇന്നലെ രാത്രി റയോ വല്ലക്കാനോയോട് ടീം 1-0ന് തോറ്റതിനെ തുടർന്ന് റൊണാൾഡ് കോമാനെ എഫ്‌സി ബാഴ്‌സലോണ ഹെഡ് കോച്ച് സ്ഥാനത്ത് നിന്ന് പുറത്താക്കി. ഇന്നലത്തെ തോൽവിയോടെ ലാലിഗ പോയിന്റ് ടേബിളിൽ ബാഴ്‌സലോണയെ 9-ാം സ്ഥാനത്തും ലീഗ് നേതാക്കളായ റയൽ മാഡ്രിഡുമായി ആറു പോയിന്റ് വ്യത്യാസവുമായി.14 മാസത്തെ ബാഴ്‌സലോണ പരിശീലക സ്ഥാനത്തിന് ശേഷമാണ് റൊണാൾഡ് കോമാനെ പുറത്താക്കുന്നത്.കോമാനെ പുറത്താക്കിയ ബാഴ്‌സലോണ പുതിയ പരിശീലകനെ തേടുകയാണ്.
പുറത്തു വരുന്ന റിപോർട്ടുകൾ പ്രകാരം ഇതിഹാസ താരം സാവി ബാഴ്സയുടെ പുതിയ പരിശീലകനാകും.നിലവിൽ അൽ സാദ് ക്ലബ്ബിൻറെ പരിശീലകാനായി പ്രവർത്തിക്കുന്ന സാവി ക്ലബ്മായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. പരിശീലകനാവാൻ ബാഴ്‌സ ആരാധകർക്കിടയിൽ പ്രയങ്കരനായ താരം കൂടിയാണ് സാവി.പെപ് ഗാർഡിയോളയുടെ കീഴിൽ ബാഴ്‌സലോണ കളിച്ചതിന് സമാനമായി ആകർഷകമായ ശൈലി 41-കാരൻ വളർത്തിയെടുക്കുമെന്ന വിശ്വാസത്തിലാണ് ആരാധകർ.
While no official announcement is set, Xavi is reportedly the favorite to be the next FC Barcelona manager 👀 (via @FabrizioRomano) pic.twitter.com/TUEDUUGIuc
— International Champions Cup (@IntChampionsCup) October 27, 2021
ബെൽജിയം പരിശീലകൻ റൊബെർട്ടോ മാർട്ടിനെസ്, അയാക്സിന്റെ ടെൻ ഹാഗ് എന്നിവരുടെ പേരും പരിശീലക സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നുണ്ടെങ്കിലും സാവിക് തന്നെയാണ് ബാഴ്സലോണ പരിശീലക സ്ഥാനത്തേക്ക് ഏറെ സാധ്യത കൽപ്പിക്കുന്നത്.അൽ സാദുമായി ചർച്ചകൾ നീളുകയാണെങ്കിൽ സെർജി ബ്രാഹ്വാനെ ഇൻട്രിം കോച്ചാക്കി സാവിയെ പിന്നീട് കറ്റലോണിയയിൽ എത്തിക്കാനും സാധ്യതയുണ്ട്. മുൻപ് പരിശീലക സ്ഥാനത്തേക്ക് വരുമെന്ന വാർത്തകൾ സാവി നിഷേധിച്ചെങ്കിലും ഇപ്പോൾ ബാഴ്സ ഇതിഹാസത്തിന് ക്യാമ്പ് നൂവിൽ പരിശീലകനാവാൻ താത്പര്യമുണ്ട്.
