ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ കുട്ടീൻഹോ ലിവർപൂളിലെ മിന്നുന്ന പ്രകടനത്തിന്റെ ബലത്തിലാണ് ബാഴ്സയിൽ എത്തുന്നത്.ലിവർപൂളിൽ അവസാന രണ്ട് സീസണുകളിൽ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച അറ്റാക്കിംഗ് മിഡ്ഫീൽഡറായിരുന്നു അദ്ദേഹം 145 മില്യൺ ഡോളറിനാണ് ബാഴ്സയിലെത്തുന്നത്.വലിയ പ്രതീക്ഷയോടെയാണ് 2018 ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ലിവർപൂളിൽ നിന്ന് ക്യാമ്പ് നൗവിലേക്ക് ഒരു നീക്കം കുട്ടീഞ്ഞോ നീക്കം പൂർത്തിയാക്കിയത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായാണ് കാര്യങ്ങൾ സംഭവിച്ചത്.
പരിക്കും മോശം ഫോമും മൂലം ബ്രസീലിയൻ താരത്തിന്റെ തന്റെ പ്രതിഭ പുറത്തെടുക്കാൻ സാധിച്ചില്ല.29-കാരനായ പ്ലേമേക്കർ നിലവിൽ ദീർഘകാല കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് പൂർണ്ണ ഫിറ്റ്നസിലേക്ക് മടങ്ങിവരികയാണ്.കഴിഞ്ഞ ദിവസം 11 മാസത്തെ ഗോൾ വരൾച്ച അവസാനിപ്പിഛത്തിനു ശേഷം താൻ ഇപ്പോഴും കരുത്താനാണെന്നു തെളിയിക്കുകയും ചെയ്തു.
COUTINHO VIENT DE METTRE UN BUT #BarcaValence pic.twitter.com/gLuZHjuisn
— Le Football en VOD LII (@BBarakai) October 17, 2021
വലൻസിയയ്ക്കെതിരായ 3-1 വിജയത്തിൽ ഗോൾ കണ്ടെത്തിയ ശേഷം കുട്ടീഞ്ഞോ ബാഴ്സ ടിവിയോട് പറഞ്ഞു – 2020 നവംബർ 29 ന് ശേഷം ക്ലബ്ബിന്റെ ആദ്യ ഗോൾ : “ഞാൻ എന്താണ് അനുഭവിച്ചതെന്ന് നമുക്കെല്ലാവർക്കും അറിയാം, പക്ഷേ എനിക്ക് സുഖം തോന്നുന്നു”. “വളരെക്കാലത്തിനുശേഷം, ഒരു ഗോൾ നേടുന്നത് വളരെ നല്ല വികാരമാണ്. കൂടാതെ, ടീം വിജയിച്ചു”. “”ഞാൻ കടന്നുപോയത് ബുദ്ധിമുട്ടേറിയ കാലത്തിലൂടെയാണ് .ഇപ്പോൾ അത് എന്നെ ശക്തനാക്കുന്ന ഒരു വടു മാത്രമാണ്. എനിക്ക് വിജയിക്കാനും എനിക്ക് കഴിയുന്ന ഏറ്റവും മികച്ച ഫിലിപ്പ് ആകാനും ഞാൻ ആഗ്രഹിക്കുന്നു” കൂട്ടിൻഹോ പറഞ്ഞു.“ഞാൻ ശരിക്കും ഒരു ഗോൾ നേടാൻ ആഗ്രഹിച്ചു. ഞാൻ കുറച്ച് മാസങ്ങൾ വേണ്ടി വന്നു , ഞാൻ ചെയ്ത ജോലിയിൽ ഞാൻ സന്തുഷ്ടനാണ്.ഇത് ഒരു തുടക്കം മാത്രമാണ്. വിജയത്തിൽ ഞാൻ വളരെ സന്തുഷ്ടനാണ്, ഞങ്ങൾ അത് അർഹിക്കുന്നു ”അദ്ദേഹം കൂട്ടിച്ചേർത്തു.
Philippe Coutinho says he has ‘more desire than ever’ 🤩 pic.twitter.com/MyMLu8j51Y
— Goal (@goal) October 18, 2021
വലൻസിയക്കെതിരായ കുട്ടീഞ്ഞോയുടെ 85-ാം മിനിറ്റിൽ ഗോൾ 97 മത്സരങ്ങളിലൂടെ ബാഴ്സലോണയുടെ 25-ാം ഗോളായിരുന്നു .2018 ൽ ബാഴ്സയിൽ എത്തിയതിനു ശേഷം ആദ്യ സീസണിൽ ബേധപെട്ട പ്രകടനം പുറത്തെടുത്തെങ്കിലും പിന്നീട മതിപ്പുളവാക്കാൻ സാധിച്ചില്ല.2018/19 സീസണിൽ വളരെ മോശം പ്രകടനമാണ് താരത്തിൽ നിന്നുമുണ്ടായത്.അടുത്ത സീസണിൽ ബയേൺ മ്യൂണിക്കിലേക്ക് വായ്പയ്ക്ക് പോയി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും കഴിഞ്ഞ വേനൽക്കാലത്ത് ബാഴ്സലോണയിൽ തിരിച്ചെത്തിയ കുട്ടീഞ്ഞോ, ദീർഘകാല പരിക്ക് കാരണം പുറത്തു തെന്നെയായിരുന്നു.പരിക്ക് മൂലം കോപ്പ് അമേരിക്കയിൽ താരത്തിന് കളിക്കാനും സാധിച്ചില്ല. തന്റെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടം 29 കാരൻ ചിലവഴിച്ചത് ഇംഗ്ലണ്ടിലാണ്. 2012 മുതൽ 2018 വരെ ആൻഫീൽഡിൽ ചിലവഴിച്ച ബ്രസീലിയൻ 201 മത്സരങ്ങളിൽ നിന്നും 54 ഗോളുകൾ നേടിയിട്ടുണ്ട്.