ബാഴ്‌സലോണയ്ക്ക് ഒന്നും ശെരിയാവുന്നില്ല ; ഇഞ്ചുറി ടൈം ഗോളിൽ തോൽവി ഒഴിവാക്കി സ്പാനിഷ് വമ്പന്മാർ

ലയണൽ മെസ്സി ക്ലബ് വിട്ടതിനു ശേഷം ബാഴ്സലോണക്ക് കാര്യങ്ങൾ അത്ര ശുഭമല്ല. ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണക്കെതിരെ പരാജയപെട്ടതിനു ശേഷം ലാ ലീഗയിൽ ഇറങ്ങിയ ബാഴ്സലോണ ഇന്നലെ ഗ്രനാഡക്കെതിരെ സമനിലയുമായി രക്ഷപെടുകയായിരുന്നു. ഇഞ്ചുറി ടൈമിൽ ഡിഫൻഡർ അറൊഹോ നേടിയ ഗോളിനാണ് ബാഴ്സ സമനിലയുമായി തടിതപ്പിയത്. ഇന്നലെ ഹോം ഗ്രൗണ്ടിൽ ഗ്രനഡയെ നേരിട്ട ബാഴ്സലോണക്ക് അവസാന മിനുട്ടിലെ ഒരു ഗോൾ വേണ്ടി വന്നു സമനിലയെങ്കിലും നേടാൻ.കളിയുടെ രണ്ടാം മിനുട്ടിൽ ഡുററ്റെ ആണ് ബാഴ്സലോണയെ നിശബ്ദരാക്കിയ ഗോൾ നേടിയത്. ഇതിനു ശേഷം കളിയിൽ താളം കണ്ടെത്താൻ ബാഴ്സലോണ ഏറെ സമയമെടുത്തു.

ആദ്യ പകുതിയുടെ അവസാന ഘട്ടങ്ങളിൽ അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ കണ്ടെത്താൻ ബാഴ്സക്ക് ആയില്ല. രണ്ടാം പകുതിയിലും ആക്രമണം തുടർന്ന ബാഴ്സലോണ സെന്റർ ബാക്കായ പികെയെ ഫോർവേഡ് ആയി കളിപ്പിക്കുന്നതും കാണാൻ ആയി. അവസാനം ഒരു ഡിഫൻഡറുടെ വക തന്നെയാണ് സമനില ഗോൾ വന്നത്. ഗാവിയുടെ അസിസ്റ്റിൽ നിന്ന് അറൊഹോ ബാഴ്സലോണയെ നാണക്കേടിൽ നിന്ന് രക്ഷിച്ച ഗോൾ നേടി. ബ്രസീലിയൻ താരം ഫിലിപ്പ് കുട്ടീഞ്ഞോ ബാഴ്‌സയ്‌ക്ക് വേണ്ടി ഡിസംബർ 19, 2020 ന് ശേഷം ആദ്യമായി ഫസ്റ്റ് ഇലവനിൽ ഇന്നലത്തെ മത്സരത്തിൽ ഇറങ്ങി.

ഇന്നലത്തെ മത്സരത്തിൽ യുവ താരങ്ങളുടെ ഒരു ടീമിനെയാണ് കൂമാൻ തെരഞ്ഞെടുത്തത്.33 കാരനായ സെർജിയോ ബുസ്‌ക്വെറ്റ്സ് മാത്രമാണ് 30 വയസ്സിനു മുകളിലുള്ള ഒരേയൊരു കളിക്കാരൻ. മത്സരത്തിൽ പൂർണ ആധിപത്യം ബാഴ്സക്ക് തന്നെയായിരുന്നു. 77 %പന്ത് കൈവശം വെച്ചതും ബാർസയായിരുന്നു. ഗോൾ ലക്ഷ്യമാക്കി 6 ഷോട്ടുകൾ അടിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാനും സാധിച്ചില്ല.4 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 8 പോയിന്റുമായി ബാഴ്സലോണ ഇപ്പോൾ ഏഴാം സ്ഥാനത്താണ് ഉള്ളത്. ബാഴ്സലോണ റയൽ മാഡ്രിഡ്, അത്ലറ്റിക്കോ എന്നീ ക്ലബുകളെക്കാൾ ഒരു മത്സരം കുറവാണ് കളിച്ചത്.

ഇറ്റാലിയൻ ലീഗിൽ വമ്പൻ ജയം നേടി നാപോളി. ഇന്നലെ നടന്ന മത്സരത്തിൽ ദിനെസെയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് നാപോളി പരാജയപ്പെടുത്തിയത്. നാപോളിക്ക് വേണ്ടി വിക്ടർ ഒസിമെൻ,റഹ്മാനി,കോലിബാലി,ലോസാനോ എന്നിവരാണ് നാപോളിയുടെ ഗോളുകൾ നേടിയത്. ഈ വമ്പൻ ജയത്തോട് കൂടി പോയന്റ് നിലയിൽ ഇറ്റാലിയൻ ലീഗിന്റെ തലപ്പത്ത് എത്തിയിരിക്കുകയാണ് നാപോളി‌.24ആം മിനുട്ടിൽ വിക്റ്റർ ഒസിമെനിലൂടെയാണ് നാപോളി ഗോളടിയാരംഭിച്ചത്. റഹ്മാനി കോർണർ കിക്ക് വലയിലേക്ക് കയറ്റി നാപോളിയുടെ ലീഡ് രണ്ടായി ഉയർത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പ്രതിരോധ താരം കോലിബാലിയിലൂടെ നാപോളി മൂന്നാം ഗോളും നേടി. ബോക്സിൽ നിന്നും ഒരു കർലിംഗ് ഷോട്ടിലൂടെ ലോസാനോ നാലാം ഗോളും നേടി.

Rate this post