“ഐ എസ് എല്ലിലെ റെക്കോർഡ് ഗോൾ സ്കോററായി മാറി ബർത്തലോമിയോ ഒഗ്ബെചെ”
ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരുടെ കൂട്ടത്തിലാണ് ഹൈദരാബാദ് എഫ് സി യുടെ നൈജീരിയൻ സ്‌ട്രൈക്കർ ബർത്തലോമിയോ ഓഗ്ബെച്ചെ അറിയപ്പെടുന്നത്. ഇന്നലെ ഗോവയിലെ മർഗോവിലുള്ള പിജെഎൻ സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ നേടിയ ഇരട്ട ഗോളിൽ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐഎസ്‌എൽ) എക്കാലത്തെയും മികച്ച ഗോൾ സ്‌കോററെന്ന നേട്ടം സ്വന്തമാക്കി ഹൈദരാബാദ് എഫ്‌സി താരം.
മൂന്‍ ഗോവന്‍ താരം കോറോയ്ക്കും ബംഗലുരു താരം സുനില്‍ഛേത്രിയെയും മറികടന്നാണ് മുൻ ബ്ലാസ്റ്റേഴ്‌സ് താരം റെക്കോർഡ് സ്വന്തനാക്കിയത്.നൈജീരിയൻ താരം തന്റെ ഗോൾ നേട്ടം 49 ആയി ഉയർത്തിയത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, ഹൈദരാബാദ് എഫ്‌സി എന്നീ മൂന്ന് വ്യത്യസ്‌ത ക്ലബ്ബുകളുടെ ഹീറോ ഐഎസ്‌എല്ലിലെ ഏറ്റവും മികച്ച ഗോൾ സ്‌കോറർ എന്ന ബഹുമതിയും ഒഗ്‌ബെച്ചെയ്‌ക്കുണ്ട്. 13 മത്സരങ്ങളിൽ നിന്നും 14 ഗോളുമായി നൈജീരിയൻ ഇന്റർനാഷണൽ സ്ട്രൈക്കെർ ഈ സീസണിലെ ടോപ് സ്കോററാണ്.ഹൈദരബാദ് എഫ്‌സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരനായും ഓഗബച്ചേ തന്നെയാണ്.
4⃣9⃣ Goals in 7⃣0⃣ games!
— Hyderabad FC (@HydFCOfficial) January 31, 2022
🇳🇬 Bartholomew Ogbeche is now the sole top goalscorer in the history of the @IndSuperLeague.
తగ్గేదే లే 🔥#ThisIsOurGame #మనహైదరాబాద్ #HyderabadFC pic.twitter.com/b9vPWugllK
കഴിഞ്ഞ സീസണില്‍ മൂംബൈ സിറ്റിയ്ക്കായി എട്ടു ഗോളുകള്‍ അടിച്ചിരുന്നു. മുംബൈ സീസണിൽ അവരുടെ കന്നി ഐഎസ്‌എൽ കിരീടവും സ്വന്തമാക്കി. നോര്‍ത്ത് ഈസ്റ്റിനൊപ്പം കളിച്ചിരുന്ന സമയത്ത് അവര്‍ക്കായി 17 കളികളില്‍ 12 ഗോളുകള്‍ അടിച്ച് അവരുടെ ഏറ്റവും വലിയ ഗോള്‍ വേട്ടക്കാരനായി മാറിയ ഓഗ്ബച്ചേ പിന്നീട് കേരളാബ്‌ളാസ്‌റ്റേഴ്‌സിനൊപ്പം 16 കളികളില്‍ 15 ഗോളുകള്‍ നേടി.
Enjoy watching Bartholomew Ogbeche's phenomenal hat-trick against @sc_eastbengal, which earned him the Hero of the Match Award! 🦸♂️#SCEBHFC #HeroISL #LetsFootball | @HydFCOfficial pic.twitter.com/G5Mmlc2igA
— Indian Super League (@IndSuperLeague) January 24, 2022
ഓഗ്‌ബെച്ചയുടെ ഈ ഫോം പല ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഒരു വിഷമത്തോടെയാണ് നോക്കികാണുന്നത്. 2019 കേരള ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച സ്‌കോറർ ക്ലബ് വിടാൻ തീരുമാനിച്ചത് വലിയ വിഷമത്തോടെയാണ് ആരാധകർ കണ്ടത്.ഒരു ടീമിൽ ഒരു മികച്ച സ്‌ട്രൈക്കർ ഉണ്ടായിരിക്കുന്നത് തുടർച്ചയായ മത്സരങ്ങൾ നടക്കുന്ന ഐ എസ്എ ൽ പോലെയുള്ള ലീഗിൽ നിർണായകമാണ്. ഒരു സീസണിൽ ടീമിന്റെ പകുതിയിലധികം ഗോളുകൾ നേടിയ ഒരു കളിക്കാരനെ നിലനിർത്തും എന്ന് തന്നെയാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും മറിച്ചായിരുന്നു സംഭവിച്ചത്.
ബ്ലാസ്റ്റേഴ്സിനായി 15 കളികളിൽ 16 ഗോളുകൾ ഓഗ്ബെച്ചെ നേടി. ചെന്നെയിനെതിരെ ഓഗ്ബെച്ചെ നേടിയ ഗോളായിരുന്നു ആ സീസണിലെ ഏറ്റവും മികച്ചഗോളായി ആരാധകർ തെരഞ്ഞെടുത്തത്.യൂറോപ്പിൽ പിഎസ്ജി അടക്കമുള്ള ക്ലബുകൾക്കായി കളിച്ച ഒഗ്ബെച്ചെയുടെ കഴിവുകൾ ഒരു സീസണായിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഉപയോഗപ്പെടുത്താൻ സാധിച്ചത്. ആ സീസണിൽ കേരളം നേടിയ 29 ഗോളുകളിൽ 15 എണ്ണവും (51.72%) അദ്ദേഹം നേടി.