” ഏഴു ഗോൾ വിജയവുമായി മാഞ്ചസ്റ്റർ സിറ്റി ;അഞ്ചു ഗോൾ വിജയവുമായി ബയേൺ മ്യൂണിക്കും”
പ്രീമിയർ ലീഗിൽ ലീഡ്സ് യുണൈറ്റഡിനെ എതിരില്ലാത്ത 7 ഗോളുകൾക്ക് തകർത്തു രണ്ടാം സ്ഥാനക്കാരും ആയുള്ള അകലം 4 ആക്കി മാറ്റി മാഞ്ചസ്റ്റർ സിറ്റി. സീസണിൽ മികച്ച ഫോമിലേക്ക് ഉയരാത്ത ലീഡ്സിനെതിരെ മിന്നും പ്രകടനമാണ് എത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റി നടത്തിയത്.മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ ഗോളടിക്കാൻ മത്സരിച്ചപ്പോൾ 90 മിനിറ്റിനിടെ ലീഡ്സ് യുണൈറ്റഡിന്റെ വല കുലുങ്ങിയത് ഏഴ് തവണ.
പരിക്കിൽ നിന്ന് മോചിതനായ ശേഷം വീണ്ടും പഴയ താളം കണ്ടെത്തിയ കെവിൻ ഡി ബ്രൂയിൻ ഇരട്ട ഗോളുകളുമായി വൻ തിരിച്ചുവരവ് നടത്തി. ഫിൽ ഫോഡൻ, ജാക്ക് ഗ്രീലിഷ്, റിയാദ് മഹ്റെസ്, ജോൺ സ്റ്റോൺസ്, നഥാൻ ആകെ എന്നിവരും സിറ്റിക്കായി ലക്ഷ്യം കണ്ടു.ഏഴാം മിനിറ്റിൽ ബോക്സിന് പുറത്തു നിന്നുള്ള ഷോട്ടിലൂടെ ഫിൽ ഫോഡൻ ആണ് സിറ്റിക്ക് ആദ്യ ഗോൾ നൽകിയത്. തുടർന്ന് മാഹ്രസിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ജാക് ഗ്രീലിഷ് സിറ്റിക്ക് രണ്ടാം ഗോളും സമ്മാനിച്ചു. 31 മത്തെ മിനിറ്റിൽ റോഡ്രിയുടെ പാസിൽ നിന്നു കെവിൻ ഡ്യുബ്രയിന സിറ്റിക്ക് മൂന്നാം ഗോളും സമ്മാനിച്ചു.
What. A. Hit. ☄️@DeBruyneKev 👏#ManCity pic.twitter.com/vF9AA4DBkB
— Manchester City (@ManCity) December 15, 2021
49 മത്തെ മിനിറ്റിൽ ഗുണ്ടഗോന്റെ പാസിൽ നിന്നു റിയാദ് മാഹ്രസ് സിറ്റിയുടെ നാലാം ഗോൾ കണ്ടത്തിയപ്പോൾ 62 മത്തെ മിനിറ്റിൽ ഗുണ്ടഗോന്റെ തന്നെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ ഡ്യുബ്രയിന സിറ്റിക്ക് അഞ്ചാം ഗോൾ സമ്മാനിച്ചു. 74 മത്തെ മിനിറ്റിൽ പ്രതിരോധ താരം ജോൺ സ്റ്റോൺസ് ആറാം ഗോൾ നേടിയപ്പോൾ നാലു മിനിട്ടുകൾക്ക് ശേഷം ഫോഡന്റെ കോർണറിൽ നിന്നു മറ്റൊരു പ്രതിരോധ താരം നാഥൻ അകെയാണ് സിറ്റി ഗോൾ അടി പൂർത്തിയാക്കിയത്.തകർപ്പൻ ജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 41 പോയിന്റായി. ഒരു മത്സരം കുറച്ച് കളിച്ച ലിവർപൂൾ 37 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.
🎥 🖐️ of the best from @FCBayernEN as they romped to victory and were crowned Herbstmeister of the #Bundesliga 👑 pic.twitter.com/xQte0FOvRd
— Bundesliga English (@Bundesliga_EN) December 14, 2021
ബുണ്ടസ് ലീഗയിൽ വമ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് സ്റ്റട്ട്ഗാർട്ടിനെ ബയേൺ തകർത്തത്. ഹാട്രിക്കിന് പുറമേ ഒരു അസിസ്റ്റും നൽകി സെർജ് ഗ്നാബ്രി മികച്ച പ്രകടനം നടത്തി. സൂപ്പർ സ്ട്രൈക്കർ ലെവെൻഡോസ്കി ഇരട്ട ഗോളുകൾ നേടി.ജെർദ് മുള്ളറിന്റെ മറ്റൊരു റെക്കോർഡിനോടൊപ്പം എത്തിയിരിക്കുകയാണ് റോബർട്ട് ലെവൻഡോസ്കി. ഈ കലണ്ടർ വർഷത്തിൽ 42 ബുണ്ടസ് ലീഗ ഗോളുകളാണ് റോബർട്ട് ലെവൻഡോസ്കി നേടിയിരിക്കുന്നത്.രണ്ടാം പകുതിയിൽ ഗ്നാബ്രിക്ക് അസിസ്റ്റ് നൽകി 12അസിസ്റ്റുകൾ എന്ന ബുണ്ടസ് ലീഗ റെക്കോർഡ് തോമസ് മുള്ളർ സ്വന്തം പേരിൽ കുറിച്ചു. 40പോയന്റുകളുമായി ബയേൺ മ്യൂണിക്കാണ് ഇപ്പോൾ ബുണ്ടസ് ലീഗയിൽ ഒന്നാം സ്ഥാനത്ത്.
ഫുട്ബോൾ ഇതിഹാസത്തിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച പ്രഥമ മറഡോണ കപ്പ് അർജന്റീനയുടെ മണ്ണിലേക്ക്. റിയാദിൽ നടന്ന പോരാട്ടത്തിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയെ 4-2ന് പെനാൽറ്റി ഷൂട്ട്ഔട്ടിൽ മറികടന്നാണ് പ്രശസ്ത അർജന്റൈൻ ക്ലബ് ബൊക്ക ജൂനിയേഴ്സ് മറഡോണ കപ്പ് അദ്ദേഹത്തിന്റെ നാട്ടിലേക്ക് കൊണ്ട് പോയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതോടെയാണ് കിരീട നിർണയം പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക് വഴിമാറിയത്. 50 ആം മിനിറ്റിൽ യുവതാരം ഫെറാൻ ജുഗ്ലയുടെ ഗോളിൽ ബാഴ്സ മുന്നിലെത്തി. എന്നാൽ, 77 ആം മിനിറ്റിൽ സെബെല്ലോസ് ബൊക്ക ജൂനിയേഴ്സിന്റെ മറുപടി ഗോൾ നേടി. ഇതിഹാസ തുല്യമായ കരിയറിൽ ഡിഗോ മറഡോണ ബാഴ്സലോണയ്ക്കും ബൊക്ക ജൂനിയേഴ്സിനും വേണ്ടി കളിച്ചിട്ടുണ്ട്.