മയിൻസിനെതിരായ വിജയത്തോടെ ബുണ്ടസ്ലിഗ ലീഡർമാരായ ബയർ ലെവർകൂസൻ പുതിയ റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ്. ഇന്നലത്തെ വിജയത്തോടെ 33 മത്സരങ്ങളിൽ തോൽവിയറിയാതെ പുതിയ ജർമ്മൻ റെക്കോർഡ് സ്ഥാപിച്ചു. ബുണ്ടസ്ലീഗ് കിരീടപ്പോരാട്ടത്തിൽ ബയേൺ മ്യൂണികിനേക്കാൾ 11 പോയിന്റ് മുന്നിലെത്താനും ലേവർകുസന് സാധിച്ചു.
23 മത്സരങ്ങൾ കളിച്ച സാബിയുടെ സംഘത്തിന് 19ലും വിജയിക്കാൻ സാധിച്ചു. നാല് മത്സരങ്ങൾ സമനില ആയപ്പോൾ സീസണിൽ ലേവർകുസൻ തോൽവി അറിഞ്ഞിട്ടില്ല.2019 നും 2020 നും ഇടയിൽ ഹാൻസി ഫ്ലിക്കിൻ്റെ ബയേൺ സ്ഥാപിച്ച റെക്കോർഡ് ആണ് ലെവർകുസൻ തകർത്തത്.മയിൻസിനെതിരായ മത്സരത്തിൽ മൂന്നാം മിനിറ്റിൽ തന്നെ ലേവർകുസൻ മുന്നിലെത്തി. ഗ്രാനിറ്റ് ഷാക്ക ആതിഥേയർക്ക് സാധ്യമായ ഏറ്റവും മികച്ച തുടക്കം നൽകി.
ബോക്സിൻ്റെ അരികിൽ നിന്ന് ഷാക്ക തൊടുത്ത വിട്ട ഇടംകാലൻ ഷോട്ട് ഗോൾകീപ്പറുടെ തലക്ക് മുകളിലൂടെ വലയിൽ കയറി.ലെവർകുസെൻ നിറങ്ങളിൽ താരത്തിന്റെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. എന്നാൽ ലെവർകുസൻ്റെ ആഹ്ലാദത്തിന് ആയുസ്സ് കുറവായിരുന്നു.മെയിൻസ് വെറും നാല് മിനിറ്റിനുള്ളിൽ തിരിച്ചടിച്ചു.ഏഴാം മിനിറ്റിൽ ഡൊമിനിക് കോഹറിന്റെ ഗോളിലാണ് മെയിൻസ് ഒപ്പമെത്തിയത്. രണ്ടാം പകുതിയിൽ 68-ാം മിനിറ്റിൽ റോബർട്ട് ആൻഡ്രിച്ചിന്റെ ലോങ് റേഞ്ച് ഗോളിൽ ബയർ ലെവർകൂസൻ വിജയമുറപ്പിച്ചു.
Le Bayer Leverkusen bat un nouveau record ce soir en réalisant 𝗹𝗮 𝗽𝗹𝘂𝘀 𝗹𝗼𝗻𝗴𝘂𝗲 𝘀𝗲́𝗿𝗶𝗲 𝗱'𝗶𝗻𝘃𝗶𝗻𝗰𝗶𝗯𝗶𝗹𝗶𝘁𝗲́ de l'histoire de la Bundesliga. 🖤❤️
— Instant Foot ⚽️ (@lnstantFoot) February 23, 2024
33 matchs, 29 victoires, 4 matchs nuls. ✨
𝑋𝘢𝑏𝘪 𝘈𝑙𝘰𝑛𝘴𝑜. 𝘛𝑜𝘶𝑡 𝑠𝘪𝑚𝘱𝑙𝘦𝑚𝘦𝑛𝘵. 🤷🏽♂️ pic.twitter.com/TkdIAa8I8v
മത്സരത്തിൻ്റെ അവസാനത്തിൽ മെയിൻസ് 10 പേരായി ചുരുങ്ങി.80 ആം മിനുട്ടിൽ ജെസിക് നങ്കാം ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയി. ഇത് മെയിൻസിൻ്റെ തിരിച്ചുവരവിൻ്റെ പ്രതീക്ഷകളെ ഇല്ലാതാക്കുകയും ലെവർകുസനെ ആദ്യത്തെ ലീഗ് കിരീടത്തിലേക്ക് മറ്റൊരു പ്രധാന ചുവടുവെപ്പ് നടത്തുകയും ചെയ്തു.