ചാമ്പ്യൻസ് ലീഗിൽ ലയണൽ മെസ്സിക്ക് മുന്നിൽ വീണ്ടും ബയേൺ മ്യൂണിക്ക് , റയലിന് ലിവർപൂൾ

യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 ൽ വമ്പൻ പോരാട്ടങ്ങൾ.ഗ്രൂപ്പ് ഘട്ടത്തിൽ ഓരോ ഗ്രൂപ്പിൽ നിന്നും ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നേടിയ ടീമുകളെ രണ്ട് വ്യത്യസ്ത പോട്ടുകളായി തിരിച്ചാണ് റൗണ്ട് ഓഫ് 16 മത്സരത്തിന്റെ നറുക്കെടുപ്പ് നടന്നത്.ലീഗ് റൗണ്ട് ഓഫ് 16 ൽ പാരീസ് സെന്റ് ജെർമെയ്ൻ vs ബയേൺ മ്യൂണിക്ക്, റയൽ മാഡ്രിഡ് vs ലിവർപൂൾ എന്നിവയുൾപ്പെടെയുള്ള വലിയ പോരാട്ടങ്ങൾ കാണാനാവും.

ഗ്രൂപ്പ് ജി ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഗ്രൂപ്പ് എഫ് രണ്ടാം സ്ഥാനക്കാരായ ആർബി ലെപ്‌സിഗിനെ നേരിടും. ഗ്രൂപ്പ് എച്ചിലെ ചാമ്പ്യൻമാരായ ബെൻഫിക്ക ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ക്ലബ് ബ്രൂഗിനെ നേരിടും. ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാരായ ലിവർപൂൾ 16-ാം റൗണ്ടിൽ ഗ്രൂപ്പ് എഫ് ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ നേരിടും. ഗ്രൂപ്പ് ഇയിൽ രണ്ടാം സ്ഥാനക്കാരായ എസി മിലാൻ ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായ ടോട്ടൻഹാം ഹോട്സ്പറിനെ നേരിടും.

ഗ്രൂപ്പ് എ ചാമ്പ്യന്മാരായ നാപ്പോളി ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനക്കാരായ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ നേരിടും. ഗ്രൂപ്പ് ഇ ചാമ്പ്യന്മാരായ ചെൽസി ഗ്രൂപ്പ് ജിയിലെ രണ്ടാം സ്ഥാനക്കാരായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ 16-ാം റൗണ്ടിൽ നേരിടും. ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനത്തെത്തിയ ഇന്റർ മിലാൻ ബി ഗ്രൂപ്പിലെ ടോപ്പർമാരായ പോർട്ടോയെ നേരിടും. ഗ്രൂപ്പ് സി ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ഗ്രൂപ്പ് എച്ചിലെ രണ്ടാം സ്ഥാനക്കാരായ പാരിസ് സെന്റ് ജെർമെയ്‌നെ നേരിടും.

ലോകകപ്പിന് ശേഷം ചാമ്പ്യൻസ് ലീഗ് പുനരാരംഭിക്കും. റൗണ്ട് ഓഫ് 16 മത്സരങ്ങൾ 2023 ഫെബ്രുവരിയിൽ നടക്കും. റൗണ്ട് ഓഫ് 16 ഒന്നാം പാദ, രണ്ടാം പാദ മത്സരങ്ങൾ ഫെബ്രുവരിയിൽ പൂർത്തിയാകും.ബയേൺ മ്യൂണിക്കിനെതിരെ വീണ്ടും ലയണൽ മെസ്സി ഇറങ്ങുന്നതും ലിവർപൂൾ – റയൽ മാഡ്രിഡ് മത്സരവും ആരാധകർക്ക് ആവേശം പകരും

Rate this post