സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സാഡിയോ മാനെയെ വിൽക്കാനൊരുങ്ങി ബയേൺ മ്യൂണിക്ക് |Sadio Mane
ശനിയാഴ്ച ഹോഫെൻഹൈമുമായുള്ള ബയേണിന്റെ 1-1 സമനിലയിൽ സാദിയോ മാനെ കളിച്ചിരുന്നില്ല. മാഞ്ചസ്റ്റർ സിറ്റിക്കെതിരേയുള്ള ചാംപ്യൻസ് ലീഗ് മത്സരത്തിൽ സഹതാരം ലെറോയ് സാനെ മുഖത്ത് അടിച്ചതിനെത്തുടർന്ന് സെനഗലീസ് താരം സസ്‌പെൻഡ് ചെയ്യപ്പെട്ടു.
സ്കൈ ജർമ്മനിയുടെ ഫ്ലോറിയൻ പ്ലെറ്റൻബെർഗിന്റെ അഭിപ്രായത്തിൽ ബയേൺ താരത്തിന് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പിഴയും ലഭിച്ചു (“300,000 യൂറോയ്ക്ക് അപ്പുറം”).2022 ൽ ലിവർപൂളിൽ നിന്ന് അലയൻസ് അരീനയിലേക്ക് മാറിയ സെനഗൽ ഇന്റർനാഷണൽ ഫോർവേഡിനെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വിൽക്കാൻ ഒരുങ്ങുകയാണ് ബയേൺ മ്യൂണിക്ക്. “സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സാഡിയോ മാനെ ഓഫ്‌ലോഡ് ചെയ്യാൻ ബയേൺ എല്ലാം ശ്രമിക്കും. ഒരു കായിക വീക്ഷണത്തിൽ തോമസ് ടുച്ചലിന് മാനെയുമായി ഒരു പദ്ധതിയും ഇല്ല, കാരണം അദ്ദേഹം തന്റെ സിസ്റ്റത്തിന് അനുയോജ്യനല്ല” .
സിറ്റിക്കെതിരേയുള്ള മത്സരത്തിന് ശേഷം ടീമിലെ താരങ്ങളായ സാഡിയോ മാനേയും ലെറോയ് സാനെയും തമ്മിൽ തർക്കങ്ങൾ ഉണ്ടാവുകയും സെനഗൽ താരം സാനെയുടെ മുഖത്തടിക്കുകയും ചെയ്‌തിരുന്നു.കളിക്കളത്തിൽ വെച്ച് പന്ത് പാസ് നൽകാത്തതുമായി ബന്ധപ്പെട്ടു രണ്ടു താരങ്ങളും തമ്മിൽ ഉരസലുകൾ ഉണ്ടായിരുന്നു. ഇതിനെപ്പറ്റി മാനെ ഡ്രസിങ് റൂമിൽ പരാതി പറയുന്നതിന്റെ ഇടയിലാണ് സാനെയുടെ മുഖത്തടിച്ചത്. ജർമൻ താരത്തിന്റെ മുഖത്ത് അടികൊണ്ടു പരിക്കേറ്റതോടെ രണ്ടു പേരെയും ബയേണിലെ സഹകളിക്കാർ വന്ന് പിടിച്ചു മാറ്റുകയായിരുന്നു.
🚨 Thomas Tuchel will not retain Sadio Mané in the summer.
— Transfer News Live (@DeadlineDayLive) April 16, 2023
The striker is not the typical profile wanted by Tuchel and the club will seek to sell him. ❌🇸🇳
Bayern joke that they have signed "his twin brother, not Mané from Liverpool". 🫤
(Source: @Plettigoal) pic.twitter.com/AGxDyPRO2c
ബുധനാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ ബയേൺ സിറ്റിയെ വീണ്ടും നേരിടും.ആ മത്സരത്തിൽ മാനെയ്ക്ക് തുച്ചലിന്റെ ടീമിൽ ഇടം ലഭിക്കുമോ എന്ന് വ്യക്തമല്ല. മാനെ ബയേണിൽ നിന്നും പുറത്ത് പോവുകയാണെങ്കിലും ലിവര്പൂളിലേക്ക് തന്നെ മടങ്ങി വരാനുള്ള സാധ്യത കൂടുതലാണ് .ആറ് സീസണുകൾ ക്ലബ്ബിൽ ചിലവഴിച്ച താരം 269 മത്സരങ്ങളിൽ നിന്നായി 120 ഗോളുകൾ നേടിയിട്ടുണ്ട്.
Sadio Mané turns 31 today. Happy birthday. 🥵🇸🇳
— Football Tweet ⚽ (@Football__Tweet) April 10, 2023
pic.twitter.com/q96nf4swmU