” കുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി ; ഉജ്ജ്വല ജയവുമായി എവർട്ടൺ ; അപ്രതീക്ഷിത തോൽവിയുമായി ബയേൺ മ്യൂണിക്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങൾക്ക് എതിരാളികൾ ഇല്ലെന്നു ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. ഇന്നലെ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് സിറ്റി നോർവിച് സിറ്റിയെ പരാജയപെടുത്തിയത്.സ്റ്റെർലിംഗിന്റെ ഹാട്രിക്ക് ആണ് മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം നൽകിയത്. ആദ്യ പകുതിയിൽ 31ആം മിനുട്ടിൽ ആണ് സ്റ്റെർലിംഗ് ആദ്യ ഗോൾ നേടിയത്. വാൽക്കറിന്റെ അസിസ്റ്റിൽ നിന്നായിരുന്നു സ്റ്റെർലിംഗ് ഗോൾ.48ആം മിനുട്ടിൽ ഫോഡനിലൂടെ സിറ്റി രണ്ടാം ഗോൾ നേടി. 70ആം മിനുട്ടിൽ സ്റ്റെർലിങ് സിറ്റിയുടെ മൂന്നാം ഗോൾ നേടി. 90 ആം മിനുട്ടിൽ പെനാൾട്ടി സേവ് ചെയ്തു എങ്കിലും റീബൗണ്ടിലൂടെ സ്റ്റെർലിങ് മൂന്നാം ഗോൾ നേടുക ആയിരുന്നു. ഈ ഗോളോടെ താരം ഹാട്രിക്ക് തികക്കുകയും ചെയ്തു.ഈ വിജയത്തിലൂടെ സിറ്റി 25 മത്സരങ്ങളിൽ നിന്ന് 63 പോയിന്റിലെത്തി.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടണ് ഉജ്ജ്വല ജയം. ലീഡ്സ്‌ യുണൈറ്റഡിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ഫ്രാങ്ക് ലംപാർഡിന്റെ ടീം തകർത്തുവിട്ടത്.കോൾമാൻ, മൈക്കിൾ കീൻ, ഗോർഡൻ എന്നിവരാണ് എവർട്ടണിന്റെ ഗോൾ സ്‌കോറർമാർ. കഴിഞ്ഞ മത്സരത്തിൽ ന്യൂകാസിലിനോട് 3-1ന് തോൽവി വഴങ്ങിയ എവർട്ടണ് ഇത് ഗംഭീര തിരിച്ചുവരവായി. എവർട്ടൺ കോച്ച് എന്ന നിലയിൽ ഫ്രാങ്ക് ലംപാർഡിന്റെ പ്രീമിയർ ലീഗിലെ ആദ്യ ജയമാണിത്.ഈ വിജയത്തോടെ എവർട്ടണ് 22 പോയിന്റ് ആയി.എവർട്ടൺ 16ആം സ്ഥാനത്തും ലീഡ്സ് 15ആം സ്ഥാനത്തുമാണ് ഉള്ളത്.

ബുണ്ടസ്‌ ലിഗയിൽ ബയേൺ മ്യൂണിക്കിന് ഞെട്ടിക്കുന്ന തോൽവി. ലീഗിൽ പതിനൊന്നാം സ്ഥാനത്ത് നിൽക്കുന്ന വിഎഫ്എൽ ബോഹുമാണ് ജർമ്മൻ വമ്പൻമാരെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്തത്. അഡ്ജേയി, ലോക്കാഡിയ, ഗംബോവ, ഹോൾട്മാൻ എന്നിവരാണ് ബോഹുമിനായി സ്‌കോർ ചെയ്തത്. തോൽവിയിലും ഇരട്ട ഗോൾ നേടി സൂപ്പർ താരം റോബർട്ട് ലെവൻഡോവസ്‌കി തിളങ്ങി. കളിയുടെ ഒൻപതാം മിനിറ്റിൽ ലെവൻഡോവസ്കിയിലൂടെ ബയേണാണ്ആദ്യം ലീഡ് നേടിയത്.പിന്നീട് ആദ്യ പകുതിയിൽ കണ്ടത് അവിശ്വസനീയമായ കാഴ്ച ആയിരുന്നു.

ആദ്യ 45 മിനിറ്റിൽ നാലു ഗോളുകൾ ആണ് ബുണ്ടസ് ലീഗ ജേതാക്കൾ തുടർന്ന് വഴങ്ങിയത്. രണ്ടാം പകുതിയിൽ തിരിച്ചു വരാൻ എല്ലാ ശ്രമവും നടത്തുന്ന ബയേണിനെ ആണ് കാണാൻ ആയത്. 74 മത്തെ മിനിറ്റിൽ കോർണറിൽ ലഭിച്ച അവസരത്തിൽ ഒരു ഗോൾ മടക്കാൻ ലെവൻഡോസ്കിക്ക് ആയെങ്കിലും ബയേണിന്റെ വലിയ പരാജയം അവർക്ക് ഒഴിവാക്കാൻ ആയില്ല. ബോഹുമിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയെങ്കിലും ലീഗിൽ 9 പോയിന്റ് ലീഡുമായി ബയേൺ മ്യൂണിക്ക് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

മറ്റു മത്സരങ്ങളിൽ എം ക്രൂസ് (28′ PEN), ഡി ലൂക്ക്ബാക്കിയോ (90’+3′) എന്നിവർ നേടിയ ഗോളിൽ വോൾഫ്സ്ബർഗ് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ പരാജയപ്പെടുത്തി . മെയ്ൻസ് ഫ്രീബേർഗ്‌ മത്സരം സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും ഓരോ ഗോയൽ വീതമാണ് നേടിയത്. മറ്റൊരു മത്സരത്തിൽ ബയേർ ലെവർകൂസൻ രണ്ടിനെതിരെ നാല് ഗോളുകൾക്ക് സ്റ്റുട്ട്ഗാർട്ടിനെ പരാജയപ്പെടുത്തി.എം ഡയബി (41′), എ അദ്‌ലി (52′), എഫ് വിർട്‌സ് (85′), പി ഷിക്ക് (89′) എന്നിവർ ലെവേർവൂസ്‌നറെ ഗോളുകൾ നേടിയപ്പോൾ ടി തോമസ് (49′, 88′) സ്റ്റുട്ട്ഗാർട്ടിന്റെ ആശ്വാസ ഗോളുകൾ നേടി.

Rate this post