❝ലിവർപൂളിനെ 4 -0 ത്തിന് പരാജയപ്പെടുത്തുക❞: സതാംപ്ടണിന്റെ സഹായം തേടി പെപ് ഗാർഡിയോള

ലിവർപൂളിനെതിരായ മത്സരത്തിൽ സതാംപ്ടണിന് സിറ്റിസൺസിനെ അവരുടെ ടൈറ്റിൽ ഡിഫൻസിൽ സഹായിക്കാൻ എന്താണ് ചെയ്യാൻ കഴിയുക എന്ന് ചോദിച്ചപ്പോൾ രസകരമായ മറുപടി നൽകി മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗാർഡിയോള.ഞായറാഴ്ച വെസ്റ്റ് ഹാമിനെതിരെ 2-2 സമനില വഴങ്ങിയെങ്കിലും 5 സീസണുകളിലായി 4-ാമത്തെ പ്രീമിയർ ലീഗ് കിരീടം നേടാനുള്ള ഒരുക്കത്തിലാണ് മാഞ്ചസ്റ്റർ സിറ്റി.മെയ് 22 ന് അവസാന ദിനത്തിൽ മാഞ്ചസ്റ്റർ സിറ്റി ആസ്റ്റൺ വില്ലയെ പരാജയപ്പെടുത്തിയാൽ റെഡ്സിന്റെ മത്സര ഫലം പരിഗണിക്കാതെ തന്നെ കിരീടം അവർക്കായിരിക്കും.

വെസ്റ്റ് ഹാമിനെതിരെ മാൻ സിറ്റിയുടെ 2-2 സമനിലയെ തുടർന്നുള്ള മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പെപ് ഗ്വാർഡിയോളയോട്, യുർഗൻ ക്ലോപ്പിന്റെ ടീമിനെതിരെ സതാംപ്ടണിന് എന്ത് ചെയ്യാനാകുമെന്ന് ചോദിച്ചപ്പോൾ, “ലിവർപൂളിനെ 4-0 ന് തോൽപ്പിക്കുക” എന്ന് തമാശയായി പറഞ്ഞു. മികച്ച ടീമുകളിലൊന്നായ ജർഗൻ ക്ലോപ്പിന്റെ ടീമിനെ അദ്ദേഹം പ്രശംസിച്ചു, 3 അല്ലെങ്കിൽ 4 കളികൾ ശേഷിക്കെ അവർക്കെതിരെ ലീഗ് കിരീടം നേടാൻ ഞങ്ങൾക്ക് സാധിക്കില്ലെന്നും പറഞ്ഞു.

“ഈ ലിവർപൂൾ ടീമിനെതിരെ നാല് മത്സരങ്ങൾ ബാക്കി നിൽക്കെ ലീഗ് വിജയിക്കാനൊന്നും കഴിയുകയില്ല. ഞങ്ങൾ അവസാനം വരെയും പൊരുതുക തന്നെ വേണം. ഒരു വലിയ ഭാഗ്യം അടുത്ത മത്സരം ഞങ്ങളുടെ മൈതാനത്താണെന്നതും എല്ലാം ഞങ്ങളുടെ കയ്യിലാണെന്നതുമാണ്.” ഗ്വാർഡിയോള വ്യക്തമാക്കി. ആസ്റ്റൺ വില്ലയോട് ടീം വിജയം നേടുമെന്ന ഉറപ്പും അദ്ദേഹം നൽകി.”ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുന്നു. ഒരാഴ്‌ചക്കുള്ളിൽ സ്റ്റേഡിയം ശബ്‌ദമുഖരിതമാകും, ഞങ്ങൾ എല്ലാം നൽകും, കാണികളും എല്ലാം നൽകും. സ്വന്തം മൈതാനത്ത് ഒരൊറ്റ വിജയം നേടി കിരീടം നേടുകയെന്നത് വലിയൊരു ഭാഗ്യം തന്നെയാണ്.” ഗ്വാർഡിയോള ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അഞ്ച് വർഷത്തിനുള്ളിൽ നാലാമത്തെ പ്രീമിയർ ലീഗ് കിരീടം നേടാമെന്നും അവരുടെ എതിരാളികളായ ലിവർപൂളിനെ ക്വാഡ്രപ്പിൾ നേടുന്നതിൽ നിന്ന് തടയാമെന്നും പ്രതീക്ഷിക്കുന്ന പെപ് ഗാർഡിയോളയ്ക്കും മാഞ്ചസ്റ്റർ സിറ്റിക്കും അടുത്ത ഗെയിം നിർണായകമാണ്. രണ്ട് ഫൈനലുകളിലും ചെൽസിയെ പരാജയപ്പെടുത്തി EFL കപ്പും എഫ്‌എ കപ്പും ഇതിനകം ഉയർത്തിയതിനാൽ നാല് പ്രധാന ട്രോഫികളും നേടാനുള്ള ശ്രമത്തിലാണ് ലിവർപൂൾ.

ജർഗൻ ക്ലോപ്പിന്റെ റെഡ്‌സിന് എങ്ങനെയെങ്കിലും മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് പ്രീമിയർ ലീഗ് കിരീടം നേടാനായാൽ, യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മെയ് 28 ന് റയൽ മാഡ്രിഡിനെതിരെ അവർക്ക് അചിന്തനീയമായ നേട്ടം കൈവരിക്കാൻ കഴിയും.

Rate this post