“കാരണം നിങ്ങൾ ഇപ്പോഴും മികച്ചവരുമായി കളിച്ചിട്ടില്ല” -റൊണാൾഡോയോടൊപ്പമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് കൗമാര താരം അലജാൻഡ്രോ ഗാർനാച്ചോയുടെ ചിത്രത്തിനുള്ള മറുപടിയുമായി സെർജിയോ അഗ്യൂറോ |Cristiano Ronaldo

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നോർവിചിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ ഹാട്രിക്കിന്റ പിൻബലത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തകർപ്പൻ ജയം സ്വന്തമാക്കിയിരുന്ന. മത്സരത്തിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജന്റീന കൗമാര താരം അലജാൻഡ്രോ ഗാർനാച്ചോ റൊണാൾഡോയോടൊപ്പം ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു.

‘ എക്കാലത്തെയും മികച്ചവനൊപ്പം ” എന്നാൽ തലക്കെട്ടോട് കൂടിയാണ് കൗമാര താരം ചിത്രം പങ്കു വെച്ചത്.ഓൾഡ് ട്രാഫോർഡിൽ യൂണൈറ്റഡിനായി നടത്തിയ മിന്നുന്ന പ്രകടനത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗാർണാച്ചോയ്ക്ക് മാച്ച് ബോൾ സമ്മാനിക്കുന്ന ചിത്രമായിരുന്നു അത്. എന്നാൽ ചിത്രത്തിന് താഴെ റൊണാൾഡോയെ പരിഹസിക്കുന്ന റിപ്ലൈയുമായി എത്തിയിരിക്കുകയാണ് മുൻ മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്യൂറോ. “കാരണം നിങ്ങൾ ഇപ്പോഴും മികച്ചവരുമായി കളിച്ചിട്ടില്ല” എന്ന് ലയണൽ മെസ്സിയെ ടാഗ് ചെയ്തു കൊണ്ട് അഗ്യൂറോ കമന്റ് ചെയ്തത്.

കഴിഞ്ഞ മാസം ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള സീനിയർ അർജന്റീന ടീമിലേക്ക് ഗാർനാച്ചോയെ വിളിച്ചിരുന്നു. നിർഭാഗ്യവശാൽ, 17-കാരന് തന്റെ അരങ്ങേറ്റത്തിന് അവസരം ലഭിച്ചില്ല.തന്റെ അഭിപ്രായങ്ങളിലൂടെ ഗാർനാച്ചോ അർജന്റീനയിലെ ചില ആരാധകരെ പ്രകോപിപ്പിച്ചിരിക്കാം. യുവ താരത്തിന്റെ നിരീക്ഷണത്തിൽ സെർജിയോ അഗ്യൂറോക്ക് മതിപ്പു തോന്നിയില്ല എന്ന് ആ കമെന്റിലൂടെ മനസ്സിലാവാൻ സാധിക്കും.

വർഷങ്ങളായി സമാനതകളില്ലാത്ത ഉയരങ്ങൾ കൈവരിക്കുന്നതിന് പരസ്പരം പ്രേരിപ്പിക്കുന്ന കാര്യത്തിൽ റൊണാൾഡോയും മെസ്സിയും അവിശ്വസനീയമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ഇന്നലെ നോർവിച്ചിനെതിരെ ഒരു മാച്ച് വിന്നിംഗ് ഹാട്രിക്ക് നേടിയതോടെ , അർജന്റീനിയൻ തരാം പി‌എസ്‌ജിക്ക് വേണ്ടിയും അത് ചെയ്യാൻ ആഗ്രഹിക്കുന്നു. ഇന്ന് മാഴ്‌സെയ്‌ക്കെതിരെ ലീഗ് 1 ൽ പിഎസ്ജി യുടെ മത്സരം .ക്ലർമോണ്ട് ഫൂട്ടിനെതിരായ അവസാന മത്സരത്തിൽ മെസ്സി ഹാട്രിക്ക് അസിസ്റ്റുകൾ നേടിയിരുന്നു .