പറ്റുന്നവർ നിന്നാൽ മതി, അവൻ പോയെന്ന് കരുതി ഇവിടെ ഒന്നും സംഭവിക്കില്ല : എൻസോഫെർണാണ്ടസിനെതിരെ ബെൻഫക്ക കോച്ച്

ഖത്തർ വേൾഡ് കപ്പിന് മുന്നേതന്നെ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടുള്ള താരമാണ് എൻസോ ഫെർണാണ്ടസ്.പക്ഷേ വേൾഡ് കപ്പിലാണ് അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഏറ്റവും മികച്ച യുവതാരത്തിനുള്ള അവാർഡ് നേടിയതോടുകൂടി എൻസോ ഫെർണാണ്ടസിൽ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് ഒരുപാട് ക്ലബ്ബുകൾ മുന്നോട്ട് വരികയായിരുന്നു.

അദ്ദേഹത്തെ നഷ്ടപ്പെടുത്താൻ ബെൻഫിക്കക്ക് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല.മാത്രമല്ല അവരുടെ പരിശീലകനായ റോജർ ഷിമിഡിനും അദ്ദേഹത്തെ വിട്ടു നൽകാൻ താല്പര്യമുണ്ടായിരുന്നില്ല.എന്നാൽ റിലീസ് ക്ലോസ് നൽകാൻ തയ്യാറായിക്കൊണ്ട് അവസാന നിമിഷം അദ്ദേഹത്തെ ചെൽസി സ്വന്തമാക്കുകയായിരുന്നു.എൻസോ ബെൻഫിക്കയിൽ തന്നെ തുടരും എന്നുള്ള ഉറപ്പ് നേരത്തെ ഈ പരിശീലകൻ നൽകിയിരുന്നുവെങ്കിലും അത് പാഴായി പോവുകയായിരുന്നു.

എൻസോ ഫെർണാണ്ടസിനെ നഷ്ടമായതിന് പിന്നാലെ ബെൻഫിക്ക കോച്ച് അതിനോട് പ്രതികരിച്ചിട്ടുണ്ട്.അതായത് എൻസോ ക്ലബ് വിട്ടു എന്ന് കരുതി പ്രത്യേകിച്ചൊന്നും സംഭവിക്കില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.എൻസോ ഇല്ലാതെയും മികച്ച വിജയം നേടാൻ കഴിയുമെന്ന് തങ്ങൾ ഇന്ന് തെളിയിച്ചുവെന്നും ബെൻഫിക്ക പരിശീലകൻ പറഞ്ഞു.

‘വിൻഡർ ട്രാൻസ്ഫർ വിൻഡോയിൽ ഒരു മികച്ച താരത്തെ നഷ്ടമാവുക എന്നുള്ളത് എപ്പോഴും ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്.പക്ഷേ എൻസോ ഫെർണാണ്ടസ് പോയി എന്ന് കരുതി ഒന്നും ഇവിടെ സംഭവിക്കില്ല.അദ്ദേഹം ഇല്ലെങ്കിലും മികച്ച പ്രകടനം നടത്തിക്കൊണ്ട് വിജയിക്കാൻ കഴിയുമെന്ന് ഞങ്ങൾ ഇന്ന് തെളിയിച്ചു.ഒരു താരത്തെ മാത്രം ആശ്രയിച്ച് പോകുന്ന ഒരു ക്ലബ്ബ് അല്ല ബെൻഫിക്ക.ഇത് വലിയ ഒരു ക്ലബ്ബാണ്.ബെൻഫിക്കക്ക് വേണ്ടി കളിക്കുന്നതിൽ ഹാപ്പിയായിട്ടുള്ള താരങ്ങൾ മാത്രം ഇവിടെ മതി.ക്ലബ്ബിനോട് പാഷൻ ഉണ്ടാവണം.അല്ലാത്തവർക്ക് ക്ലബ്ബ് വിടാം.ഒരു താരം ക്ലബ്ബ് വിടാൻ തീരുമാനിക്കുകയും റിലീസ് ക്ലോസ് നൽകപ്പെടുകയും ചെയ്താൽ പിന്നീട് ഞങ്ങൾക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല ‘ബെൻഫിക്ക കോച്ച് പറഞ്ഞു.

അവസാന മത്സരത്തിൽ അരൗക്കയെ എതിരല്ലാത്ത മൂന്ന് ഗോളുകൾക്ക് ബെൻഫിക്ക പരാജയപ്പെടുത്തിയിരുന്നു.എൻസോ ഫെർണാണ്ടസ് ഈ മത്സരത്തിൽ കളിച്ചിരുന്നില്ല.അതുകൊണ്ടാണ് എൻസോ ഇല്ലെങ്കിലും മികച്ച പ്രകടനം നടത്താനും വിജയം നേടാനും കഴിയുമെന്ന് പരിശീലകൻ പറഞ്ഞത്.

Rate this post