❝നെക്സ്റ്റ് ജനറേഷൻ കപ്പ് 2022 : ലെസ്റ്ററിനെ വിറപ്പിച്ച് ബംഗളുരു കീഴടങ്ങി❞

നെക്സ്റ്റ് ജനറേഷൻ കപ്പ് 2022 ൽ കേരള ബ്ലാസ്റ്റേഴ്സിന് പിന്നാലെ ബെംഗളൂരു എഫ്‌സിക്കും പരാജയം.ലെസ്റ്റർ സിറ്റിക്കെതിരെ 3-6 നട്വ തോൽവിയാണു ബംഗളുരു ഏറ്റുവാങ്ങിയത്.രണ്ടാം പകുതിയിൽ ഇരട്ട ഗോളുകൾ നേടിയ 21 കാരനായ ഫോർവേഡ് ശിവശക്തി നാരായണൻ ബംഗളുരുവിനായി മികച്ച പ്രകടനം പുറത്തെടുത്തു.

ആറ് ഗോളുകൾക്ക് പിന്നിൽ നിന്ന് മടങ്ങിയ ഇന്ത്യൻ ടീം തിരിച്ചുവരവിന്റെ പ്രതീക്ഷകൾ ഉയർത്തിയെങ്കിലും മൂന്നു ഗോളുകൾ മാത്രമാണ് നേടാൻ സാധിച്ചത്.ദമൈത്‌ഫാംഗ് ലിംഗ്‌ദോ ബംഗളുരുവിലെ മൂന്നാമത്തെ ഗോൾ നേടി.റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗ് 2022-ന്റെ വിജയിയായ ബെംഗളൂരു, ലെസ്റ്റർ ഡിഫൻഡർമാരെ തങ്ങളുടെ ഫിംഗർ പോയിന്റിൽ നിർത്തിയാണ് മത്സരം ആരംഭിച്ചത്. എന്നാൽ പതിമൂന്നാം മിനിറ്റിൽ പെനന്റ് കിയാൻ മികച്ച ആക്രമണ നീക്കത്തിലൂടെ ഗോൾ നേടിയതോടെ ഫോക്‌സ് അതിവേഗം മത്സരം തങ്ങൾക്ക് അനുകൂലമാക്കി.

18-ാം മിനിറ്റിൽ ക്യാപ്റ്റൻ വില്യം ആൽവ്‌സ് ബെംഗളൂരു കീപ്പർ ഷാരോൺ പടാട്ടിലിനെ ക്ലോസ് റേഞ്ചിൽ നിന്നുള്ള ഷോട്ടിൽ കീഴടക്കി ലീഡ് ഇരട്ടിയാക്കി.ഒമ്പതാം നമ്പർ താരം ക്രിസ് പോപോവിന്റെ ഷോട്ട് ബെംഗളൂരു ഡിഫൻഡർ റോബിൻ യാദവിന്റെ ശരീരത്തിൽ തട്ടി വലയിൽ കയറിയതോടെ മൂന്ന് മിനിറ്റിനുള്ളിൽ ഫോക്‌സ് മൂന്നാം ഗോൾ കണ്ടെത്തി.26-ാം മിനിറ്റിൽ കിയാൻ ലെസ്റ്റർ നാലാം ഗോൾ കണ്ടെത്തി.52-ാം മിനിറ്റിൽ പോപോവ് ലെസ്റ്ററിന്റെ അഞ്ചാം ഗോളും ,തൊട്ടടുത്താത്ത മിനുട്ടിൽ ഒരു ഗോൾ നേടി പോപോവ് ഹാട്രിക്ക് തികച്ച് സ്കോർ 6 -0 ആക്കി.

ആദ്യ 60 മിനുട്ടിൽ 6 ഗോളുകൾക്ക് പിറകിൽ പോയ ബെംഗളൂരു എഫ് സി അവിടെ നിന്ന് തിരിച്ചടിച്ചാണ് കളി 6-3 എന്നാക്കിയത്. 67ആം മിനുട്ടിൽ ശിവശക്തിയിലൂടെ ആയിരുന്നു ബെംഗളൂരു എഫ് സിയുടെ ആദ്യ ഗോൾ. ഈ ഗോൾ വീണ് നിമിഷങ്ങൾക്ക് അകം ബെംഗളൂരു എഫ് സി ലിങ്ദോഹിലൂടെ രണ്ടാം ഗോളും നേടി. 73ആം മിനുട്ടിൽ ശിവശക്തി വീണ്ടും ഗോൾ നേടിയതോടെ ബെംഗളൂരു എഫ് സി സ്കോർ 6-3 എന്ന് ആക്കി‌.