കേരള ബ്ലാസ്റ്റേഴ്‌സ് ലെഫ്റ്റ് ബാക്ക് ജെസൽ കാർനെറോയെ ടീമിലെത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ച് ബംഗാകുരു എഫ്സി. മുൻ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ കൂടിയായ ലെഫ്റ്റ്-ബാക്കിനെ ടീമിലെത്തിച്ച് അവരുടെ പ്രതിരോധ നിരയെ ശക്തിപ്പെടുത്തുന്നതിന് മൾട്ടി-ഇയർ ഡീൽ വാഗ്ദാനം ചെയ്യാൻ ഒരുങ്ങുകയാണ് ബംഗളുരു.
ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ പരുക്കിനെ തുടർന്ന് നടന്നുകൊണ്ടിരിക്കുന്ന ഹീറോ സൂപ്പർ കപ്പിൽ കളിച്ചിരുന്നില്ല.അടുത്ത മാസമാണ് അദ്ദേഹത്തിന്റെ കരാർ അവസാനിക്കുക, ഈ കോൺട്രാക്ട് പുതുക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നില്ല. ഈ സീസണിൽ ബംഗളൂരു എഫ്‌സിക്ക് ഇന്ത്യൻ സൂപ്പർ ലീഗിൽ കിരീടം നേടാനുള്ള അവസരം നഷ്ടമായിരുന്നു.ഫൈനലിൽ അവർ എടികെ മോഹൻ ബഗാനോട് പെനാൽറ്റിയിൽ തോൽവി വഴങ്ങി. വരുന്ന സീസണിൽ ശക്തിയോടെ തിരിച്ചു വന്ന് കിരീടം നേടാനുള്ള ഒരുക്കത്തിലാണ് ബ്ലൂസ്.
ഇന്നലെ കോഴിക്കോട് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ 1-1ന് സമനിലയിൽ പിരിഞ്ഞ് ഗ്രൂപ്പ് എയിൽ ഒന്നാമതെത്തിയാണ് ബ്ലൂസ് ഹീറോ സൂപ്പർ കപ്പ് സെമിയിൽ കടന്നിരുന്നു. ഗോവയിൽ ജനിച്ച ജെസൽ നെ എഫ്‌സി ഡെമ്പോ എസ്‌സി എന്നിവർക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്.2018-19 സന്തോഷ് ട്രോഫിയിൽ ഗോവൻ സെമിഫൈനലിലെത്തിക്കാൻ 32 കാരന് സാധിച്ചിട്ടുണ്ട്.ഡെംപോയ്ക്ക് ട്രാൻസ്ഫർ ഫീസ് നൽകിയതിന് ശേഷമാണ് ജെസൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് മാറിയത്. 2019 സീസണിൽ ഐഎസ്‌എൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം, സ്റ്റാർട്ടിംഗ് ലൈനപ്പിൽ പെട്ടെന്ന് തന്നെ സ്ഥിരത കൈവരിക്കുകയും ചെയ്തു.
🚨 | JUST IN : Bengaluru FC are in advanced talks with defender Jessel Carneiro over a potential free transfer, they are likely to offer a multi-year deal. [@KhelNow] #IndianFootball pic.twitter.com/BOnEUH8BGM
— 90ndstoppage (@90ndstoppage) April 16, 2023
തന്റെ അരങ്ങേറ്റ സീസണിലെ ഓരോ മിനിറ്റിലും ജെസ്സൽ കളിച്ചു.സെർജിയോ സിഡോഞ്ചയുടെ പരിക്കിനെത്തുടർന്ന് 2020-21 സീസണിൽ ജെസ്സൽ ടീമിന്റെ ക്യാപ്റ്റനായി. 2021-22 സീസണിന് മുമ്പ് സ്ഥിരം ക്യാപ്റ്റനായി അദ്ദേഹത്തെ നിയമിച്ചു.ബ്ലാസ്റ്റേഴ്സിനായി 63 മത്സരങ്ങൾ കളിച്ച ജെസൽ ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എത്താനുള്ള കഴിവുള്ള ലെഫ്റ്റ് ബാക്കാണ്.