കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ അപമാനിച്ച് ബെംഗളൂരു താരം, നടപടി വേണമെന്ന് മഞ്ഞപ്പട |Kerala Blasters

ഇന്ത്യൻ സൂപ്പര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരുവിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിനിടെ ബെംഗളൂരു എഫ്‌സി താരം റയാന്‍ വില്യംസ് കേരള ബ്ലാസ്റ്റേഴ്‌സ് താരം ഐബന്‍ബ ദോഹ്‌ലിങ്ങിനെ വംശീയമായി അധിക്ഷേപിച്ചതായി ആരോപണം ഉയർന്നു വന്നിരിക്കുകയാണ് .

ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായിമയായ മഞ്ഞപ്പടയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.കളിയുടെ 82–ാം മിനിറ്റിലുണ്ടായ തർക്കത്തിലാണ് എയ്ബനെ വില്യംസ് അധിക്ഷേപിച്ചത്.വില്യംസിന്റെ പ്രവൃത്തിക്കെതിരെ ദേശീയ ഫുട്ബോള്‍ അസോസിയേഷനും ഇന്ത്യന്‍ സൂപ്പര്‍ ലീഗിനും പരാതി നല്‍കാന്‍ കേരള ബ്ലാസ്റ്റേഴ്സിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് മഞ്ഞപ്പട.ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അതിവേഗം പ്രചരിക്കുന്നുണ്ട്.

വംശീയമായി അപമാനിക്കുന്ന തരത്തിലുള്ള ആംഗ്യങ്ങള്‍ക്കു പോലും ഫുട്‌ബോളില്‍ വലിയ നടപടി എടുക്കാറുണ്ട്.ഐബാൻ ഡോഹ്‌ലിങ്ങും റയാൻ വില്യംസും കയർക്കുന്നതിനിടയിൽ തന്റെ മൂക്ക് പൊത്തിപ്പിടിച്ചാണ് റയാൻ വില്യംസ് അതിനോട് പ്രതികരിച്ചത്. ഇത് വംശീയപരമായ അധിക്ഷേപമാണെന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.

ഇത്തരത്തിലുള്ള ആംഗ്യം കാണിച്ചതിന് രാജ്യാന്തര ഫുട്ബോളില്‍ പോലും കളിക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്നലെ നടന്ന സംഭവത്തിൽ റഫറി ഒരു മഞ്ഞക്കാർഡ് പോലും നൽകിയില്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.