ബെംഗളൂരു ടീമിന്റെ അപരാജിത കുതിപ്പിന് പ്ലേ ഓഫിൽ പ്രധാന്യമില്ലെന്ന് ഇവാൻ വുകൊമാനോവിച്ച് |Kerala Blasters
നാളെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ 2022-23 പ്ലേ ഓഫ് നോക്കൗട്ടിൽ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിൽ ഏറ്റുമുട്ടും.കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒന്നിൽ മാത്രം ജയിച്ച കേരള ബ്ലാസ്റ്റേഴ്സ് ഫോമിന്റെ പിൻബലത്തിലാണ് എലിമിനേറ്ററിലേക്ക് പോകുന്നത്. അവരുടെ അവസാന അഞ്ച് എവേ മത്സരങ്ങളും അവർ പരാജയപ്പെട്ടു. ഇത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ആശങ്കാജനകമാണ്.
എന്തായാലും മികച്ച ഫോമിലുള്ള ബെംഗളൂരു ടീമിനെതിരെ ജയിക്കാനും മത്സരത്തിൽ കൂടുതൽ മുന്നേറാനും കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരും.ബ്ലൂസിനെതിരെ ജയിച്ചാൽ ഐഎസ്എൽ സെമിയിൽ മുംബൈ സിറ്റിയെ നേരിടും. നാളത്തെ മത്സരത്തിന് മുന്നോടിയായായി പദ്ധതികൾ വെളിപ്പെടുത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകൊമാനോവിച്ച്.
” നിങ്ങൾ ഏതെങ്കിലും ഗെയിം കളിക്കാൻ പോകുമ്പോൾ മനസ്സിൽ എപ്പോഴും രണ്ട് കാര്യങ്ങൾ ഉണ്ടാകും: നിങ്ങളുടെ കൈവശം പന്ത് ഉള്ളപ്പോൾ എന്തുചെയ്യും, കൈവശം പന്ത് ഇല്ലെങ്കിൽ നിങ്ങൾ എന്തുചെയ്യും, അപ്പോൾ എങ്ങനെ ആക്രമണം നടത്തുന്നു, എങ്ങനെ പ്രതിരോധിക്കുന്നു.യഥാർത്ഥത്തിൽ ആക്രമിക്കാൻ ലഭിക്കുന്ന നിമിഷങ്ങൾ എതിരാളികൾ നിങ്ങളെ അനുവദിക്കുന്ന നിമിഷങ്ങളാണ്.എതിരാളികൾ പ്രസ് ചെയ്യുന്നതിനോ കൈവശം വയ്ക്കുന്നതിനോ മികച്ചതാണെങ്കിൽ പന്ത് ലഭിക്കാൻ ബുദ്ധിമുട്ടാണ്” ഇവാൻ പറഞ്ഞു.
നോക്കൗട്ട് മത്സരത്തിലെ കളിശൈലിയേക്കാൾ ഫലമാണ് പ്രധാനമെന്ന് വുകൊമാനോവിച്ച് പറഞ്ഞു.ബെംഗളൂരു എഫ്സിക്കെതിരായ അവസാന മത്സരത്തിൽ പോലും ഞങ്ങൾക്ക് ഒരു വലിയ (ശതമാനം) പൊസഷൻ ഉണ്ടായിരുന്നു, ഏകദേശം 70%, പക്ഷേ അവസാനം ഞങ്ങൾ കളി തോറ്റു (1-0 ).ഗെയിമിനെ എങ്ങനെ സമീപിക്കണം, ഗെയിം എങ്ങനെ വിജയിക്കണം, കാരണം നോക്കൗട്ട് ഘട്ടമായതിനാൽ നിങ്ങൾ ഒരു വഴി കണ്ടെത്തണം. ഈ നോക്കൗട്ട് ഘട്ടത്തിൽ, നിങ്ങൾ നല്ല ഫുട്ബോൾ കളിക്കുന്നുണ്ടോ എന്ന് ആരും ശ്രദ്ധിക്കുന്നില്ല, കളിയുടെ ഭംഗിക്ക് വേണ്ടി, ഇല്ല! ഇത് ഫലത്തെക്കുറിച്ചാണ്” ഇവാൻ പറഞ്ഞു.
“ചിലപ്പോൾ അത് മോശമതായിരിക്കാം എല്ലായ്പ്പോഴും കളിക്കുന്ന രീതിയിൽ കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ആധിപത്യമുള്ള ടീമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ സാഹചര്യം എന്തായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ,നമ്മുടെ എതിരാളികളെയും ആശ്രയിച്ചിരിക്കുന്നു.”ബാംഗ്ലൂരിൽ ശരിയായ പരിശീലന ഗ്രൗണ്ടുകൾ ഇല്ലാത്തതിനാൽ കൊച്ചിയിൽ നടക്കുന്ന നോക്കൗട്ട് ടൈക്ക് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലന സെഷനുകൾ സംഘടിപ്പിക്കുമെന്ന് വുകൊമാനോവിച്ച്
Ready to leave it all on the pitch 💛💪🏼
— Kerala Blasters FC (@KeralaBlasters) March 1, 2023
Bengaluru FC is up next! 👊🏽#ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/CnkDU9x7hG
ബെംഗളൂരു ടീമിന്റെ അപരാജിത കുതിപ്പിന് പ്ലേ ഓഫിൽ പ്രധാന്യമില്ലെന്ന് ഇവാൻ പറഞ്ഞു. എട്ട് കളികളിലെ മികച്ച വിജയ പരമ്പരയുമായാണ് ബെംഗളൂരു എഫ്സി എലിമിനേറ്റർ മത്സരത്തിനിറങ്ങുന്നത്. “കഴിഞ്ഞ രണ്ട് സീസണുകളിൽ നമ്മൾ കണ്ടതുപോലെ, ഈ ലീഗിൽ എന്തും സാധ്യമാണ്. ആരും പ്രതീക്ഷിക്കാത്ത ചില ടീമുകൾ പ്ലേ ഓഫിൽ എത്തുന്നതും, ഫൈനലിൽ എത്തുന്നതും എല്ലാം ഇവിടെ സ്വാഭാവികമാണ്. ഈ ലീഗിൽ ആർക്കും ആരെയും തോൽപ്പിക്കാം.ആരും പ്രതീക്ഷിക്കാത്ത ചില ടീമുകളുണ്ട്, അത് പ്ലേ ഓഫിൽ എത്തും, ഫൈനലിൽ എത്തും.” അദ്ദേഹം കൂട്ടിച്ചേർത്തു.