Karim Benzema :❝കിക്കോഫിന് മിനിറ്റുകൾക്ക് മുമ്പ് തന്റെ റമദാൻ നോമ്പ് അവസാനിപ്പിച്ചാണ് കരിം ബെൻസെമ ചെൽസിക്കെതിരെ ഹാട്രിക്ക് നേടിയത്❞

ഒരു ഫുട്ബോൾ കളിക്കാരനെ സംബന്ധിച്ച് 34 വയസ്സ് എന്നത് കരിയറിന്റെ അവസാന ഘട്ടമാണ്. എന്നാൽ ആ പ്രായത്തിൽ യൂറോപ്യൻ ഫുട്ബോളിൽ പുതിയ ചരിത്രം കുറിക്കുകയാണ് റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കർ കരീം ബെൻസിമ. ചാമ്പ്യൻസ് ലീഗിൽ ലണ്ടനിൽ ചെൽസിയെ 1-3ന് തോൽപ്പിച്ച മത്സരത്തിൽ ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ രണ്ടാമത്തെ ഹാട്രിക്കും ബെൻസീമ നേടി.

കിക്കോഫിന് 15-20 മിനിറ്റ് മുമ്പ് ബെൻസെമ തന്റെ റമദാൻ നോമ്പ് അവസാനിപ്പിചാണ് ഇന്നലെ മത്സരത്തിനിറങ്ങിയത്.അതിനു ശേഷമാണ് ഹാട്രിക്ക് പ്രകടനം നടത്തിയത്.“അതിന് ഉപവാസത്തിന് യാതൊരു സ്വാധീനവുമില്ല. റമദാൻ എന്റെ ജീവിതത്തിന്റെ ഭാഗമാണ്, എന്റെ മതത്തിൽ റമദാൻ ഒരു നിർബന്ധമാണ് ” ബെൻസെമ എസ്ക്വയർ മാഗസിനോട് പറഞ്ഞു.

21-ാം മിനിറ്റിലും 24-ാം മിനിറ്റിലും ബെൻസിമ രണ്ട് മികച്ച ഹെഡ്ഡറുകൾ നേടി മാഡ്രിഡിനെ 2-0ന് മുന്നിലെത്തിച്ചു. പിന്നീട്, ചെൽസി ഗോൾകീപ്പർ മെൻഡിയുടെ പിഴവിലൂടെ തന്റെ മൂന്നാം ഗോളും നേടി റയൽ മാഡ്രിഡിന്റെ ലീഡ് വർദ്ധിപ്പിക്കുകയും ചെയ്തു.40-ാം മിനിറ്റിൽ കെയ് ഹാവേർട്‌സാണ് ചെൽസിക്കായി ഏക ഗോൾ നേടിയത്. “എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനമാണ്, ഞാൻ ഉപവസിക്കുമ്പോൾ എനിക്ക് സുഖം തോന്നുന്നു.” ഒരു ദിവസം മുഴുവൻ ഉപവസിച്ചിട്ടും UCL ഗെയിമിനോടുള്ള പ്രതിബദ്ധതയെ ആരാധകർ ലോസ് ബ്ലാങ്കോസ് ക്യാപ്റ്റനെ അഭിനന്ദിച്ചു.

ഈ സീസണിൽ 36 മത്സരങ്ങളിൽ നിന്ന് 37 ഗോളുകളാണ് ബെൻസിമയുടെ പേരിലുള്ളത്. ഈ സീസണിൽ ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും റയൽ മാഡ്രിഡ് ഒന്നാമതെത്താനുള്ള പ്രധാന കാരണങ്ങളിലൊന്ന് അദ്ദേഹമാണ്. രണ്ട് ഗോളിന്റെ മുൻതൂക്കം ബെർണബ്യൂവിലേക്ക് പോകുമ്പോൾ, റയൽ മാഡ്രിഡ് ഈ വർഷത്തെ യു‌സി‌എല്ലിന്റെ സെമി ഫൈനലിലേക്ക് കടക്കാനുള്ള സാധ്യതകൾ കൂടുതലാണ്. ചെൽസിയും മാഡ്രിഡും തമ്മിലുള്ള അടുത്ത പാദം 2022 ഏപ്രിൽ 13-ന് 12:30 am IST ന് നടക്കും.

Rate this post