❝ പ്രീമിയർ ലീഗ് മിഡ്ഫീൽഡിൽ ഇവർ തീർത്ത വിസ്മയം ❞ ; ഇന്നും ചരിത്രത്തിൽ മായാതെ കിടപ്പുണ്ട്, ഒരു ഓർമ്മ പുതുക്കൽ

ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനമാണ് മിഡ്ഫീൽഡറുടേത്. കളിയുടെ എല്ലാ മേഖലയിലും തങ്ങളുടെ സാനിധ്യം അറിയിക്കുന്നവരാണ് മധ്യനിരക്കാർ . ആക്രമണത്തിലും , പ്രതിരോധത്തിലും, ഗോളവസരം ഒരുക്കുന്നതിലും മുൻ പന്തിയിൽ നിൽക്കുന്നവരാണ് മിഡ്ഫീൽഡർമാർ. ഇംഗ്ലീഷ് ഫുട്ബോൾ കണ്ട ഏറ്റവും മികച്ച മൂന്നു മിഡ്ഫീൽഡർമാരാണ് ജെറാർഡ്, ഷോൾസ്, ലാം‌പാർഡ് എന്നി ലെജൻഡറി താരങ്ങൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളായി കണക്കാക്കുന്ന മൂന്നു പേരും മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ചെൽസി എന്നി ക്ലബ്ബുകളിൽ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇതിഹാസങ്ങളായ കണക്കാക്കുന്നു.

ആക്രമണ ഫുട്ബോളിലെ സ്ഥിതിവിവര കണക്കുകൾ വെച്ച് പരിശോധിക്കുമ്പോൾ നേടിയ ഗോളുകളുടെ അടിസ്ഥാനത്തിൽ ലാംപാർഡിന് മുൻ‌തൂക്കം കാണാൻ സാധിക്കും. 1995 മുതൽ 2015 വരെയുള്ള 20 വർഷ പ്രീമിയർ ലീഗ് കരിയറിൽ 609 മത്സരങ്ങളിൽ നിന്നും 177 ഗോളുകൾ 102 അസിസ്റ്റും നേടിയിട്ടുണ്ട്. ചെൽസിക്ക് വേണ്ടി മാത്രം 147 ഗോളുകൾ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ഒരു മിഡ്ഫീൽഡറായ ലാംപാർഡ് ഗോൾ സ്കോറിങ്ങിലും മികവ് പുലർത്തിയപ്പോൾ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസിയുടെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററായി മാറി. ചെൽസിക്ക് വേണ്ടി പല ചാംപ്യൻഷിപ്പുകളിലും പ്രധാന ഗോളുകൾ നേടി ഒരു സെക്കന്റ് സ്‌ട്രൈക്കറുടെ റോൾ ഭംഗിയായി നിർവഹിക്കാൻ ലാംപാർടിന് സാധിച്ചു.

ലാംപാർടിന്റെ അടുത്തു വരില്ലെങ്കിലും നിർണായക മത്സരങ്ങളിൽ മികച്ച ഗോൾ സ്കോറിന് റെക്കോർഡ് ഉള്ള താരം ആണ് ജെറാർഡ്. 17 വർഷം നീണ്ടു നിന്ന ലിവർപൂൾ കരിയറിൽ ( പ്രീമിയർ ലീഗ് ) 504 മത്സരങ്ങളിൽ നിന്നും 120 ഗോളുകൾ 92 അസിസ്റ്റും നേടിയിട്ടുണ്ട്. കരിയറിലെ ഭൂരിഭാഗം സമയവും ഡിഫെൻസിവ് മിഡ്ഫീല്ഡറുടെ റോളിലെത്തിയ പോൾ സ്‌കോൾസ് ഇവർക്ക് പിറകിലാണ്. മാഞ്ചസ്റ്റർ യൂണൈറ്റഡിനായി 499 മത്സരങ്ങളിൽ നിന്നും 107 ഗോളുകളും 55 അസിസ്റ്റും നേടിയിട്ടുണ്ട് . സ്കോൾസിന്റെ ഏറ്റവും മികച്ച ഗുണം അദ്ദേഹത്തിന്റെ പാസിംഗ് മികവും ക്രിയേറ്റിവിറ്റിയുമാണ്.

പ്രതിരോധ സ്ഥിതിവിവരക്കണക്കുകളും താരതമ്യപ്പെടുത്തുമ്പോൾ മുൻ ലിവർപൂൾ ക്യാപ്റ്റൻ സ്റ്റീവൻ ജെറാർഡാണ്‌ മുന്നിട്ടു നിൽക്കുന്നത്.ടാക്കിളുകൾ ,ക്ലിയറൻസുകൾ, ഇന്റർസെപ്ഷൻ , റിക്കവറി ,ഡ്യുവൽസ് എന്നിവയിലും വായുവിൽ വളരെ മികച്ചു നിന്നു ജെറാർഡ് . പ്രതിരോധത്തിനും ആക്രമണത്തിനും ഇടയിൽ ഒരു പാലം പോലെ പ്രവർത്തിക്കുന്ന സ്കോൾസ് പ്രതിരോധത്തിലും മികച്ചു നിന്നു .2005 ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിലും 2006 എഫ്എ കപ്പ് ഫൈനലിലും ദി റെഡ്സിനായി അദ്ദേഹം നടത്തിയ ഐതിഹാസിക പ്രകടനങ്ങൾ ജെറാഡിന് മറ്റു താരങ്ങളേക്കാൽ മുൻ‌തൂക്കം നൽകുന്നു. പലപ്പോഴും ഒറ്റക്കാണ് പല മത്സരങ്ങളും വിജയിപ്പിച്ചെടുത്തത്.

ഒരു ശരാശരി ടീമായ ലിവർപൂളിലെ പല കിരീടങ്ങളും നേടിക്കൊടുത്തു. ഫെർഗൂസൺ കീഴിൽ ലോകത്തിലെ ഏറ്റവും മികച്ച ടീമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു എണ്ണയിട്ട യന്ത്രം പോലെ കളിച്ച മിഡ്ഫീൽഡിൽ സ്കോൾസും ഒരു ഭഗനായിരുന്നു. 2001 ൽ ഫ്രാങ്ക് ലാം‌പാർഡ് ചെൽസിയിൽ ചേരുമ്പോൾ പ്രീമിയർ ലീഗിൽ കിരീട പ്രതീക്ഷയുള്ള ഒരു ടീമായിരുന്നില്ല അവർ എന്നാൽ 13 വർഷ കരിയറിൽ പ്രീമിയർ ലീഗ് ,ചാമ്പ്യൻസ് ലീഗ് , എഫ് എ എന്നി പ്രധാന ട്രോഫികൾ ലാംപാർടിന്റെ മികവിൽ ചെല്സിയുടെ ഷെൽഫിലെത്തി. ചെൽസിയുടെ ഇന്ന് കാണുന്ന വളർച്ചയിൽ പ്രധാന പങ്കു വഹിച്ച താരമാണ് ലാംപാർഡ്.

നേടിയ കിരീടങ്ങളുടെ കണക്കെടുത്താൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം സ്കോൾസിന്റെ റെക്കോർഡ് അമ്പരപ്പിക്കുന്നതാണ് 11 പ്രീമിയർ ലീഗ് കിരീടങ്ങൾ, മൂന്ന് എഫ്എ കപ്പുകൾ, രണ്ട് ലീഗ് കപ്പുകൾ, രണ്ട് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, ഒരു ഫിഫ ക്ലബ് ലോകകപ്പ് എന്നിവ നേടി .ഫ്രാങ്ക് ലാംപാർഡ് മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങൾ, നാല് എഫ്എ കപ്പുകൾ ., രണ്ട് ലീഗ് കപ്പുകൾ, ഒരു യുവേഫ ചാമ്പ്യൻസ് ലീഗ്, ഒരു യുവേഫ യൂറോപ്പ ലീഗ് എന്നിവ നേടാൻ ചെൽസിയെ സഹായിച്ചു. ജെറാർഡിനു ലിവര്പൂളിനൊപ്പം പ്രീമിയർ ലീഗ് കിരീടം നേടാൻ സാധിച്ചില്ലെങ്കിലും രണ്ട് എഫ്.എ. കപ്പ്, മൂന്ന് ലീഗ് കപ്പ്, ഒരു യുവേഫ ചാമ്പ്യൻസ് ലീഗ്, ഒരു യുവേഫ കപ്പ്, ഒരു യുവേഫ സൂപ്പർ കപ്പ് എന്നിവ നേടാൻ സാധിച്ചു .കഴിഞ്ഞ 25 വർഷത്തിനിടെ ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും പ്രബല ടീമായ യുണൈറ്റഡിൽ കളിച്ചത് സ്കോൾസിന്റെ കിരീടങ്ങളുടെ എണ്ണം കൂടാൻ സഹായിച്ചു.

മൂന്ന് കളിക്കാർക്കും അവരുടേതായ കരുത്തും ബലഹീനതയും ഉണ്ടായിരുന്നു എന്നാൽ മൂന്നു പേരെയും താരതമ്യം ചെയ്യുമ്പോൾ മിഡ്ഫീൽഡ് എഞ്ചിനായ ജെറാർഡ് ബോക്സ്-ടു-ബോക്സ് മിഡ്ഫീൽഡ് , മൊത്തത്തിലുള്ള സ്വാധീനം, മികച്ച പ്രതിരോധ സ്ഥിതിവിവരക്കണക്കുകൾ എന്നിവയിൽ മുന്നിട്ടു നിൽക്കുന്നു.

Rate this post