എന്തുകൊണ്ടാണ് പ്രീമിയർ ലീഗ് സൂപ്പർതാരം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായതെന്ന് വെയ്ൻ റൂണി വിശദീകരിക്കുന്നു.

ലയണൽ മെസ്സിയെക്കാളും മികച്ച കളിക്കാരനാണ് എർലിംഗ് ഹാലൻഡെന്ന അഭിപ്രായവുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെയ്ൻ റൂണി.താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ചത് മെസിയാണെന്ന് റൂണി എപ്പോഴും പറയാറുണ്ട്, എന്നാൽ നിലവിലെ ഫോമിൽ ആർക്കും ഹാലാൻഡിനോട് മുട്ടാൻ ആവില്ലെന്നും റൂണി പറഞ്ഞു.കഴിഞ്ഞ സമ്മറിൽ മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്നത് മുതൽ 22-കാരനായ ഹാലാൻഡ്‌ മിന്നുന്ന ഫോമിലാണ്.പ്രീമിയർ ലീഗിൽ 28 മത്സരങ്ങളിൽ നിന്ന് 32 ഗോളുകൾ ഉൾപ്പെടെ 42 മത്സരങ്ങളിൽ നിന്ന് 48 ഗോളുകൾ നേടിയിട്ടുണ്ട്.

“എർലിങ് ഹാലാൻഡാണ് നിലവിൽ ഫുട്ബോൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരം. ലയണൽ മെസി മഹത്തായ താരമാണെങ്കിലും ഹാലൻഡിനേക്കാൾ മികച്ച പ്രകടനം ആരും നടത്തുന്നില്ല. ആ പൊസിഷനിൽ ഞാനും റെക്കോർഡുകൾ ഭേദിച്ചിട്ടുള്ളതാണ്. എന്നാൽ താരം എത്തിച്ചേർന്നിട്ടുള്ള ഉയരം എന്നെപ്പോലും ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ളതാണ്.” റൂണി പറഞ്ഞു.

ഹാലാൻഡിന്റെ ഗോളുകളുടെ എണ്ണം, താരം നടത്തുന്ന പ്രകടനം, മൈതാനത്ത് കാണിക്കുന്ന മനോഭാവം എന്നിവയെല്ലാമാണ് ലോകത്തിലെ മികച്ച താരമാക്കി മാറ്റുന്നതെന്നും റൂണി പറഞ്ഞു. റൊണാൾഡോയും മെസിയും ഫുട്ബോൾ ലോകത്തെ അടക്കി ഭരിച്ചിരുന്ന കാലം കഴിഞ്ഞുവെന്നും ഇനി ഹാലാൻഡ്‌ എംബാപ്പെ പോരാട്ടമാണ് നടക്കുകയെന്നും റൂണി കൂട്ടിച്ചേർത്തു.

ലയണൽ മെസി ഇപ്പോൾ മികച്ച ഫോമിലാണെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്യൻ ഫുട്ബോൾ വിട്ട് സൗദിയിലേക്ക് ചേക്കേറി. ഈ രണ്ടു താരങ്ങളുടെയും യുഗം അവസാനിച്ചുവെന്നും ഇപ്പോൾ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരം മറ്റൊരാളാണെന്നുമാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെയ്ൻ റൂണി പറയുന്നത്.എന്നിരുന്നാലും മെസ്സിക്ക് PSG-യിൽ തന്നെ ഒരു നല്ല സീസണായിരുന്നു, 36 മത്സരങ്ങളിൽ നിന്ന് 20 ഗോളുകളും 19 അസിസ്റ്റുകളും നേടിയിട്ടുണ്ട്, ഇതിൽ 15 ഗോളുകളും ലീഗ് 1-ലെ നിരവധി അസിസ്റ്റുകളും ഉൾപ്പെടുന്നു.

Rate this post