ഗ്രഹാം പോർട്ടർക്ക് പകരക്കാരനായി ചെൽസി പരിശീലകനായി വരാൻ പോകുന്നവരുടെ പേര് വമ്പൻമാരുടെത്

ചെൽസി ഫുട്ബോളിന്റെ ചരിത്രം വെച്ച് നോക്കുകയാണെങ്കിൽ പരിശീലകന്മാർക്ക് അത്ര വലിയ നന്മകൾ പറയാനുണ്ടാവില്ല, പ്രതിസന്ധിയിലായി എന്ന് തോന്നിയാൽ പരിശീലകന്മാർക്ക് അധികം അവസരം നൽകാത്ത ക്ലബ്ബാണ് ചെൽസി.

സൂപ്പർ പരിശീലകൻ തോമസ് തുഷേൽ പരിശീലകനെന്ന നിലയിൽ ചെൽസിയുമായി ചാമ്പ്യൻസ് ലീഗ് അടക്കമുള്ള ട്രോഫികൾ നേടി മികച്ച പ്രകടനം തുടർന്നു പോരുമ്പോൾ അപ്രതീക്ഷിതമായി പ്രീമിയർ ലീഗിൽ തുടക്കം പാളിപ്പോയതിനെ തുടർന്ന് ഏഴ് മാസങ്ങൾക്ക് മുൻപ് പരിശീലകനെ പുറത്താക്കി പകരക്കാരനായി ബ്രൈറ്റൻ പരിശീലകനായിരുന്ന ഗ്രഹാം പൊട്ടറിനെ എത്തിക്കുകയായിരുന്നു.എന്നാൽ തുടർ തോൽവികൾ അദ്ദേഹത്തിന്റെ ചെൽസിലെ പരിശീലക സ്ഥാനം വെറും ഏഴുമാസം മാത്രമേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് ആസ്റ്റൺ വില്ലയോട് 2-0 ന് തോറ്റതിന് ശേഷം ഞായറാഴ്ച വൈകുന്നേരം ഗ്രഹാം പോട്ടറെ പുറത്താക്കാൻ ബ്ലൂസ് തീരുമാനിച്ചു,നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ പതിനൊന്നാം സ്ഥാനത്താണ് ചെൽസി.ഗ്രഹാം പോർട്ടറെ പുറത്താക്കുന്ന ക്ലബ്ബിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു. “സുഗമമായ പരിവർത്തനം സാധ്യമാക്കുന്നതിന് ക്ലബുമായി സഹകരിക്കാൻ ഗ്രഹാം സമ്മതിച്ചിട്ടുണ്ട്. ക്ലബിനൊപ്പമുള്ള സമയത്ത്, ഗ്രഹാം ഞങ്ങളെ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലേക്ക് കൊണ്ടുപോയി, അവിടെ ഞങ്ങൾ റയൽ മാഡ്രിഡിനെ നേരിടും. അതിന് ചെൽസി ഗ്രഹാമിനോട് നന്ദി പറയുന്നു. അദ്ദേഹത്തിന്റെ എല്ലാ ശ്രമങ്ങളും സംഭാവനകളും ഒപ്പം ഭാവിയിൽ അദ്ദേഹത്തിന് ആശംസകളും നേരുന്നു.”

സ്റ്റാംഫോർഡ് ബ്രിഡ്ജിലെ മാനേജർ ഹോട്ട്-സീറ്റിൽ പോട്ടറിന് പകരക്കാരനാകുമെന്ന് നിലവിൽ വ്യക്തമല്ല, എന്നാൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത് മുൻ ബയേൺ മ്യൂണിക്ക് ബോസ് നാഗൽസ്മാൻ ആണ് മുൻ‌നിരയിലുള്ളത്. കഴിഞ്ഞ മാസം ബയേൺ തന്റെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയ ജർമ്മൻ, നിലവിൽ പോട്ടറിന് പകരക്കാരനായി എത്തുമെന്ന് തന്നെയാണ് ഫാബ്രിസിയോ റോമാനോ അടക്കമുള്ള പ്രശസ്ത മാധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നത്., മുൻ ടോട്ടൻഹാം ഹോട്‌സ്‌പർ ഹെഡ് കോച്ച് മൗറീഷ്യോ പോച്ചെറ്റിനോയും റയൽ മാഡ്രിഡ് ഐക്കൺ സിനദീൻ സിദാൻ എന്നിവരെയും ചെൽസി പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

ലൂയിസ് എൻറിക്യു,ഡീഗോ സിമിയോണി എന്നിവരും ചെൽസി പരിശീലക സ്ഥാനത്തേക്ക് ശ്രദ്ധേയമായ മറ്റ് പേരുകളിൽ ഉൾപ്പെടുന്നു, അതേസമയം ജോസ് മൗറീഞ്ഞോയുടെ തിരിച്ചുവരവും ചില കടുത്ത ചെൽസി ഫാൻസ് ആരാധകർ ഉന്നയിക്കുന്നുണ്ടെങ്കിലും റോമയിൽ മികച്ച രീതിയിൽ മുന്നേറുന്നതിനാൽ അദ്ദേഹത്തിന്റെ തിരിച്ചുവരവ് അത്ര എളുപ്പമായിരിക്കില്ല.

Rate this post