
“വിജയത്തിലും ബ്ലാസ്റ്റേഴ്സിന് ആശങ്ക നൽകി സൂപ്പർ താരത്തിന്റെ പരിക്ക്”
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഹൈദെരാബാദിനെതിരെ നേടിയ തകർപ്പൻ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. എന്നാൽ വിജയത്തിന്റെ ആഹ്‌ളാദത്തിനിടയിലും ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ജെസ്സെൽ കാർനെയ്‌റോകേറ്റ പരിക്ക് പറ്റിയത് കേരള ടീമിന് വലിയ ആശങ്കയായി. താരത്തിന്റെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
മത്സരത്തിന്റെ ഇഞ്ച്വറി ടൈമിലാണ് ജെസ്സലിന് തോളിന് പരുക്കേറ്റത്. പന്ത് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ നിലതെറ്റി വീണപ്പോഴാണ് ജെസ്സലിന് പരുക്കേറ്റത്. തുടർന്ന് വൈദ്യസംഘം മൈതാനത്തെത്തി സ്ട്രച്ചറിലാണ് ജെസ്സലിനെ പുറത്തേക്ക് കൊണ്ടുപോയത്. പരുക്ക് വളരെയേറെ ഗുരുതരമാണെങ്കിൽ ജെസ്സലിന് ശസ്ത്രക്രിയവേണ്ടിവരുമെന്നും സൂചനകളുണ്ട്.അങ്ങനെ എങ്കിൽ ജെസ്സെലിന് ഈ സീസണിലെ ബാക്കി മത്സരങ്ങളെല്ലാം നഷ്ടപ്പെടാനാണ് സാധ്യത. ബ്ലാസ്റ്റേഴ്സിനായി മിന്നും ഫോമിൽ കളിച്ചുകൊണ്ടിരിക്കെയാണ് ജെസ്സലിന് പരിക്ക് തിരിച്ചടിയായിരിക്കുന്നത്.

ലെഫ്റ്റ്-ബാക്ക് റോളിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ട് കെട്ടി മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഗോവൻ താരം കഴിഞ്ഞ സീസണിൽ ക്ലബ് ക്യാപ്റ്റനായി നിയമിതനായ ജെസ്സൽ ഇക്കുറിയും ആ ദൗത്യം തുടരുകയായിരുന്നു. ഇന്നലെ ഹൈദെരാബാദിനെതിരെ നടത്തിയ ജെസ്സലിന്റെ ഗോൾ ലൈൻ ക്ലിയറൻസ് ആണ് ബ്ലാസ്റ്റേഴ്സിന് വിജയം നേടിക്കൊടുത്തത്.
Super-sub @JavierSiverio97 almost did it again for @HydFCOfficial but Jessel Carneiro was in the right place to keep @KeralaBlasters's lead intact! 🔥#KBFCHFC #HeroISL #LetsFootball pic.twitter.com/m1B6uaq1iq
— Indian Super League (@IndSuperLeague) January 9, 2022