“ആരാധകർക്ക് ആശ്വാസ വാർത്ത ,കേരള ബ്ലാസ്റ്റേഴ്സ് പരിശീലനം പുനരാരംഭിച്ചു”

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, കേരള ബ്ലാസ്റ്റേഴ്സിന് ആവശ്യത്തിനു താരങ്ങളെ കളത്തിലിറക്കാൻ കഴിയാതെ വന്ന സാഹചര്യത്തിൽ രണ്ടു മത്സരങ്ങളാണ് മാറ്റിവെച്ചിരുന്നത്.
ബ്ലാസ്റ്റേഴ്സിൽ എത്ര കോവിഡ് കേസുകൾ ഉണ്ടെന്ന് ഇതുവരെ വ്യക്തമല്ല. എങ്കിലും സ്ക്വാഡിലെ വിദേശതാരങ്ങൾക്കടക്കം കോവിഡ് ബാധിച്ചതായാണ് വാർത്തകൾ പുറത്തു വന്നിരുന്നു.ബ്ലാസ്റ്റേഴ്സ് ക്യാംപിൽ അതിരൂക്ഷമായ കോവി‍ഡ് വ്യാപനമാണുണ്ടായത്. കളിക്കാരും പരിശീലകരും സ്റ്റാഫം​ഗങ്ങളും മറ്റും താമസിക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ ടീം ഹോട്ടലിൽ കോവി‍ഡ് വ്യാപനം ശക്തമായി ഉണ്ടായത് . ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പട്ടെ അമ്പതിലേറെ പേർ ഹോട്ടലിലുണ്ടെന്നും ഇതിൽ 24 പേരോളം കോവി‍ഡ് പോസിറ്റീവായെന്നാണ്.

എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ കേരള ബ്ലാസ്റ്റസ് ആരാധകർക്ക് ആശ്വാസം നൽകുന്നതാണ്.ഒരു ആഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലനം പുനരാരംഭിച്ചു.ഐസൊലേഷനിൽ നിന്നും പുറത്ത് വന്ന എട്ടോളം താരങ്ങളെ വെച്ചാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലനം പുനരാരംഭിച്ചത്.ഇന്ന് മുതൽ കൂടുതൽ താരങ്ങൾ പരിശീലനത്തിന് ഇറങ്ങും എന്ന് അധികൃതർ അറിയിച്ചു.കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം നടക്കും എന്ന സൂചനകൾ ആണ് ഇത് നൽകുന്നത്. ജനുവരി 30ന് ആണ് കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം കളിക്കേണ്ടത്. അന്ന് ബെംഗളൂരു എഫ് സി ആകും ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.കേരള ബ്ലാസ്റ്റേഴ്സ് മാത്രമല്ല ജംഷദ്പൂർ ഒഴികെ ബാക്കി എല്ലാ ഐ എസ് എൽ ക്ലബുകളും ഇന്നലെ മുതൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്.

ജനുവരി 12 ന് ഒഡിഷക്കെതിരെ വിജയിച്ച മത്സരമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് അവസാനമായി കളിച്ചത്. അന്ന് മുതൽ ബ്ലാസ്റ്റേഴ്‌സ് ടീം ഹോട്ടൽ ക്വാറന്റൈനിൽ ആണ്. ഇത്രയും ദിവസങ്ങളിൽ പരിശീലനം നടത്തിയിരുന്നില്ല. ഇത്രയും ദീർഘ നാളത്തെ ഇടവേളക്ക് ശേഷം 30 ആം തീയതി ബംഗളുരുവിലെ നേരിടാൻ ഒരുങ്ങുമ്പോൾ പല രീതിയിലുള്ള സംശയങ്ങളും ഉടലെടുക്കുന്നുണ്ട്. ദീർഘമായ ഇടവേള ബ്ലാസ്റ്റേഴ്സിന് ഗുണമാണോ ദോഷമാണോ ചെയ്യുന്നത് എന്ന് കണ്ടറിഞ്ഞു കാണണം . കോവിഡ് ബാധയും ഐസൊലേഷനും ടീമംഗലിൽ മാനസിക സമ്മർദം ഉയർത്തി എന്ന കാര്യത്തിൽ സംശയമില്ല.

തോൽവി അറിയാതെ 10 മത്സരങ്ങളുടെ ഈ ഓട്ടത്തിന്റെ താളം 18 ദിവസത്തെ ഇടവേളക്ക് ശേഷം വരുമ്പോൾ ബ്ലാസ്റ്റേഴ്സിന് നിലനിർത്താൻ സാധിക്കുമോ എന്ന സംശയം എവരിലുമുണ്ട്. എന്നാൽ ലീഗിന്റെ ആദ്യ പക്തിയിലെ മികവ് രണ്ടാം പകുതിയിലും നിലനിർത്താം എന്ന വിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ്. ദീർഘമായ ഇടവേള ഗുണകരമായി മാറ്റാനുള്ള പുറപ്പാടിലാണ് ബ്ലാസ്റ്റേഴ്‌സ്. പ്രതിസന്ധികളെ അതിജീവിച്ച് കേരളത്തിന്റെ സ്വന്തം ക്ലബ് ആദ്യമായി ഐഎസ്എൽ കിരീടത്തിൽ മുത്തമിടും എന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം.

Rate this post