വലിയ മാറ്റങ്ങളുമായി ചെന്നൈയിനെ നേരിടാൻ ബ്ലാസ്റ്റേഴ്‌സ് |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ചെന്നൈയിനെതിരെ പതിനേഴാം മത്സരത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു.കഴിഞ്ഞ മത്സരങ്ങളിൽ നിന്നും വലിയ മാറ്റങ്ങളോടെയാണ് ടീം ഇന്നിറങ്ങുന്നത്. അവസാന മത്സരത്തിൽ ഇല്ലാതിരുന്ന ഇവാൻ കലിയുഷ്നിയും സഹലും ഗില്ലും ആദ്യ ഇലവനിൽ എത്തിയിട്ടുണ്ട്. എന്ത് വിലകൊടുത്തും വിജയിക്കണം എന്നുറപ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.
ഗിൽ ഗോൾ വലയം കാകുമ്പോൾ നിശു കുമാർ , ഹോർമിപാം, വിക്ടർ മോംഗിൽ, ജെസ്സൽ എന്നിവർ പ്രതിരോധത്തിൽ അണിനിരക്കും.ഇവാനും ജീക്സണും ആണ് മധ്യനിരയിൽ ഇറങ്ങുന്നത്.. സഹൽ, ലൂണ, ദിമിത്രോസ് എന്നിവർ മുന്നേറ്റ നിരയിലും കളിക്കും.
നാല് കളിയേ ബാക്കിയുള്ളൂ. പ്ലേ ഓഫിൽ എത്തണമെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയിക്കാതെ രക്ഷയില്ല. ലീഗിലെ ഒൻപതാം സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളിനോട് നേരിട്ട അപ്രതീക്ഷിത തോൽവിയാണ് ബ്ലാസ്റ്റേഴ്സിന്‍റെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. 16 കളിയിൽ 28 പോയന്‍റുമായി മൂന്നാം സ്ഥാനത്തുണ്ടെങ്കിലും സ്ഥിരതയോടെ കളിക്കാൻ ബ്ലാസ്റ്റേഴ്സിനാവുന്നില്ല.ചെന്നൈയിൽ നടന്ന ആദ്യപാദത്തിൽ ഇരുടീമും ഓരോഗോൾ നേടി സമനില പാലിക്കുകയായിരുന്നു.
Our Starting lineup for the Southern Rivalry 🔥⤵️#KBFCCFC #ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/zdVYo8jQha
— Kerala Blasters FC (@KeralaBlasters) February 7, 2023
ബ്ലാസ്റ്റേഴ്സ് ടീം: ഗിൽ, നിശു കുമാർ , ഹോർമി, മോംഗിൽ, ജെസ്സൽ, ജീക്സൺ, ഇവാൻ കലിയുഷ്നി, രാഹുൽ, സഹൽ, ലൂണ, ദിമിത്രോസ്,